Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണം എത്ര ദിവസം കൊണ്ടു കുറയ്ക്കാം?

obesity

‘എത്ര ദിവസം കൊണ്ട് എത്ര കിലോ?’ – അമിതവണ്ണം കുറയ്ക്കാൻ ചികിൽസ തേടുന്നവരുടെ മനസ്സിലെ ആദ്യ ചോദ്യമിതാണ്. പലരും അമിതവണ്ണ ചികിൽയെന്നത് സൗന്ദര്യവർധക ചികിൽസയായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം മനസ്സിലുദിക്കുന്നത്. ഹോർമോൺ മാറ്റങ്ങൾ മുതൽ ജീവിതശൈലി വരെ ബന്ധപ്പെട്ടു കിടക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാനുള്ള ചികിൽസ. സമയദൈർഘ്യത്തെക്കാളും ജീവിതശൈലിയിൽ എങ്ങനെ മാറ്റം കൊണ്ടു വരുന്നുവെന്നതാണ് പ്രധാനം. 

ഭക്ഷണം നിയന്ത്രിച്ച് അമിതവണ്ണം നിയന്ത്രിക്കാമെന്നു കരുതുന്നവരും കുറവല്ല, ഭക്ഷണം ഒഴിവാക്കുകയല്ല മറിച്ച്, നല്ല ഭക്ഷണം ശരീരത്തിലെത്തിക്കുകയാണ് വേണ്ടത്. അമിതവണ്ണത്തെ ചൊൽപ്പടിക്കു നിറുത്താൻ കുടുംബത്തിന്റെ പിന്തുണയും ആവശ്യമാണ്. ചികിൽസാകാലയളവിനു ശേഷവും വിദഗ്ധർ നിർദേശിക്കുന്ന ഭക്ഷണക്രമങ്ങളും ജീവിതശൈലി മാറ്റങ്ങളും പിന്തുടരണം.

ശരീരാവസ്ഥ അറിഞ്ഞ് ചികിൽസ

അമിതവണ്ണം നിയന്ത്രിക്കാൻ വ്യക്തിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണ്. ചികിൽസയ്ക്കെത്തുന്ന വ്യക്തിയുടെ ഹോർമോൺ മുതൽ ശരീരത്തിലെ വെള്ളത്തിന്റെ കണക്ക് വരെ പഠന വിധേയമാക്കിയാൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. അമിതവണ്ണത്തിനുള്ള കാരണം കണ്ടെത്തി ജീവിതശൈലി മാറ്റിയെടുക്കാൻ നിർദേശം നൽകുകയാണ് ചികിൽസയുടെ ആദ്യ ഘട്ടം.

ജീവിതശൈലീരോഗങ്ങളാണ് അമിതവണ്ണത്തിന്റെ സമ്മാനം. ഉദരഭാഗത്തു മടക്കുകളോടെയുള്ള അമിത വണ്ണം, അമിത വിശപ്പും ദാഹവും, അമിത വിയർപ്പ്, ശരീരത്തിനു ദുർഗന്ധം, ശ്വാസംമുട്ടൽ, ആയാസകരമായ ജോലികൾ ചെയ്യാൻ പറ്റാതാകുക, ആലസ്യം, ശരീരത്തിനു ബലക്കുറവ്, വേഗത്തിൽ നടക്കാനോ ഓടാനോ പ്രയാസം, പടിക്കെട്ടുകൾ കയറുമ്പോൾ കിതപ്പും ക്ഷീണവും തുടങ്ങിയവയൊക്കെ ഇതിന്റെ അനന്തര ഫലങ്ങളാണ്. ചീത്ത കൊളസ്ട്രോൾ കൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും ഹൃദ്രോഗങ്ങൾക്കുമൊക്കെ അമിതവണ്ണം കാരണമാകും. 

വിവരങ്ങൾക്കു കടപ്പാട് : മഗ്രിന്റോ ഡേവി ചിറകെക്കാരൻ, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ നുട്രീഷനിസ്റ്റ്,  എസ്കാസോ – ബോഡി ആൻഡ് ബിയോണ്ട്, തൃശൂർ