Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറുമാസം കൊണ്ടു കുറച്ചത് 26 കിലോ; ഇതു സൂപ്പർ ഡയറ്റ്

shambhavi11

പ്രസവശേഷം ശരീരഭാരം വര്‍ധിക്കുന്നത് മിക്കവാറും സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്. ചിലര്‍ അതോര്‍ത്ത് ആകുലപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഇനിയുള്ള ജീവിതം ഇങ്ങനെയാകുമെന്നു ധരിച്ചു കഴിയും. എന്നാല്‍ അങ്ങനെയങ്ങു വിട്ടുകൊടുത്താല്‍ ശരിയാവില്ലലോ എന്ന് കരുതിയതോടെയാണ് ശംഭവി എന്ന മുപ്പതുകാരിയുടെ ജീവിതം മാറിമറിഞ്ഞത്. 

പ്രസവശേഷം ശംഭവിയുടെ ഭാരം 85 ആയിരുന്നു. ഒപ്പം തൈറോയ്ഡ് പ്രശ്നവും. എന്നാല്‍ ഭാരം കുറയ്ക്കുക തന്നെ ചെയ്യണമെന്നു ശംഭവി തീരുമാനിച്ചു.

ആഹാരശീലങ്ങള്‍ അപ്പാടെ മാറ്റിമറിച്ചു കൊണ്ടാണ് ശംഭവി വെയ്റ്റ് ലോസ് യാത്രയ്ക്ക് തുടക്കമിട്ടത്. ആദ്യമായി ജങ്ക് ആഹാരങ്ങള്‍ പാടെ ഉപേക്ഷിച്ചു. ആരോഗ്യകരമായ പ്രാതലോടെയാണ് ഒരു ദിവസം തുടങ്ങുന്നത്. ഉപ്പുമാവ്, വെര്‍മസലി അങ്ങനെയുള്ളവയായിരുന്നു പ്രാതലില്‍ കൂടുതലും.

ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ് ശീലമാക്കി. അല്ലെങ്കില്‍ മള്‍ട്ടി ഗ്രെയിന്‍ ആട്ട. അതുമല്ലെങ്കില്‍ ഒരു ബൗള്‍ ഡാല്‍, നാളികേര എണ്ണയില്‍ വേവിച്ച പച്ചക്കറികള്‍. പിന്നെ ചെറുചനവിത്തും ശീലമാക്കി. അത്താഴത്തിനു റൊട്ടിയും ഗ്രില്‍ ചെയ്ത മത്സ്യവും വേവിച്ച മുട്ടയും സാലഡും.

ഇടയ്ക്കൊക്കെ തനിക്ക് പ്രിയപ്പെട്ട ആഹാരം കഴിക്കാനായി ശംഭവി ഒരു ബ്രേക്കുമെടുക്കും. എങ്കിലും മറ്റു ദിവസങ്ങളില്‍ ഡയറ്റ് പ്രകാരം മാത്രം ആഹാരം കഴിക്കും. ദിവസവും യോഗ, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവയും ചെയ്യാറുണ്ട്. 

റാഗി അല്ലെങ്കില്‍ ബ്രൗണ്‍ റൈസ് സ്ഥിരമായി കഴിച്ചാല്‍ ഭാരം കുറയ്ക്കാമെന്നാണ് ശംഭവി പറയുന്നത്. ദിവസവും വ്യായാമം ചെയ്യാന്‍ തുടങ്ങിയതോടെയാണ് തനിക്കു ജീവിതത്തില്‍ തന്നെയൊരു മാറ്റം ഉണ്ടായതെന്ന് ശംഭവി പറയുന്നു. ആറുമാസം കൊണ്ടാണ് 26 കിലോ കുറച്ചത്. ഇപ്പോള്‍ തന്റെ ഒന്നര വയസ്സുകാരന്‍ മകനൊപ്പം സദാനേരം ആക്ടീവാണ് ശംഭവി.