നിങ്ങൾക്കുണ്ടോ ഫിറ്റ്നസ് ഫ്രണ്ട്?

Image Courtesy : The Week Smartlife Magazine

നിങ്ങൾക്കൊരുപാടു സുഹൃത്തുക്കളുണ്ടായിരിക്കും. എന്നാൽ നല്ലൊരു ഫിറ്റ്നസ് ഫ്രണ്ടില്ലെങ്കിൽ പിന്നെ ആരൊക്കെയുണ്ടായിട്ടും എന്താ കാര്യം? വിദേശരാജ്യങ്ങളിലൊക്കെ ഇപ്പോൾ മിക്കവർക്കും ഫിറ്റനസ് ഫ്രണ്ട് സാധാരണമാണ്.

ആരോഗ്യപരിപാലനത്തിൽ നിങ്ങളുടേതിനു സമാനമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയായിരിക്കണം നിങ്ങളുടെ ഫിറ്റ്നസ് ഫ്രണ്ട്.

നിങ്ങൾ അമിതവണ്ണം ഉള്ളയാളാണെങ്കിൽ അമിതവണ്ണമുള്ള സുഹൃത്തിനെ നിങ്ങൾക്ക് ഫിറ്റ്നസ് ഫ്രണ്ടാക്കാം. രണ്ടുപേർക്കും ഒരുപോലെ വർക്ക് ഔട്ട് ചെയ്യാനും ഒരേ തരത്തിൽ ഡയറ്റിങ് നടത്താനും ഇത് ഉപകരിക്കും.

വ്യായാമങ്ങൾ ചെയ്യുമ്പോഴും പ്രഭാതസവാരിക്കിറങ്ങുമ്പോഴും ജിമ്മിൽ പോകുമ്പോഴും ഈ ഫിറ്റ്നസ് ഫ്രണ്ടിനെ ഒപ്പം കൂട്ടുക.

ആരോഗ്യസംബന്ധമായ പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ പരസ്പരം ചർച്ച ചെയ്യുക.

അലസമനോഭാവമുള്ളവരെയും ആരംഭശൂരത്വം മാത്രമുള്ളവരെയും ഫിറ്റ്നസ് ഫ്രണ്ടാക്കരുത്. നിങ്ങളും മടിയന്മാരാകും.

കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ ശരീരഭാരം, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ പരിശോധിച്ച് പരസ്പരം താരതമ്യം ചെയ്യുക. ഭക്ഷണശീലങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുക

സ്ത്രീകൾക്കു സ്ത്രീകളും പുരുഷന്മാർക്കു പുരുഷന്മാരും തന്നെയായിരിക്കും മികച്ച ഫിറ്റ്നസ് ഫ്രണ്ട്.

ആരോഗ്യസംബന്ധമായ സെമിനാറുകളിലും ശിൽപശാലകളിലും ഒരുമിച്ച് പങ്കെടുക്കുക.

ഇടയ്ക്ക് ഫിറ്റ്നസ് ഫ്രണ്ടിനൊപ്പം ചെറിയ യാത്രകളുമാകാം.

പരസ്പരം അനാവശ്യ മൽസരങ്ങൾ ഒഴിവാക്കുക.

ഒരു കാര്യം എപ്പോഴും ഓർമിക്കുക. രണ്ടുപേർ ഒരിക്കലും ഒരുപോലെയാകില്ല. പങ്കാളിക്കുണ്ടാകുന്ന മാറ്റങ്ങൾ അതേപടി നിങ്ങൾക്കും ഉണ്ടാകണമെന്ന് വാശിപിടിക്കരുത്.