ഫിറ്റ്നസ് വേണോ? ലോഗിൻ ചെയ്യൂ ഫെയ്സ്ബുക്കിൽ

സുന്ദരിയാകാനും സ്മാർട്ട് ആകാനും പല വഴിയും നോക്കി. എന്നിട്ടും പരാജയപ്പെട്ട വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നേരെ ഫെയ്സ്ബുക്കിൽ ഒരു അംഗത്വമെടുത്തോളൂ. അംഗത്വമെടുക്കാൻ ഫെയ്സ് ബുക്ക് എന്താ ഹെൽത്ത് ക്ലബ് ആണോ എന്നൊക്കെ ചിരിച്ചു തള്ളാൻ വരട്ടെ. അതിനു പിന്നിൽ ചില കാരണങ്ങളുണ്ട്.

ഫെയസ്ബുക്കിൽ സ്വന്തം ഫോട്ടോകൾ പ്രത്യേകിച്ചും സെൽഫികൾ പോസ്റ്റ് ചെയ്ത് നാട്ടുകാരുടെ ലൈക്കും കമന്റും കാത്തിരിക്കുക. അമിതവണ്ണമുള്ള നിങ്ങളുടെ ഫോട്ടോ കണ്ട് ആരെങ്കിലും അയ്യേ എന്ന് കമന്റടിച്ചാൽ അത് പോസിറ്റീവ് ആയി കണ്ട് അവർക്കിട്ടൊരു പണി കൊടുക്കാൻ വേണ്ടിയെങ്കിലും നിങ്ങൾ അമിതഭാരം കുറയ്ക്കമെന്ന് തീരുമാനമെടുക്കുക.

അമിതഭക്ഷണം ഉപേക്ഷിച്ച് കൃത്യമായി വ്യായാമം ചെയ്ത് ശരീരഭാരം കുറയുന്നതിനനുസരിച്ച് ഓരോദിവസവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക.

ഓരോ ആഴ്ചയും സ്റ്റാറ്റസ് അപ്ഡേറ്റ് െചയ്യുമ്പോൾ എത്ര കിലോ ഭാരം കുറച്ചു എന്നു പ്രത്യേകം പറഞ്ഞ് കയ്യടിനേടുകയുമാവാം.

ഫെയ്സ്ബുക്കിൽ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലും കാണും കുറെ അമിതവണ്ണക്കാർ. ഇവർ പിന്തുടരുന്ന വ്യായാമങ്ങളെക്കുറിച്ചും മറ്റും ഇടയ്ക്ക് അൽപം ചാറ്റിങ് ആവാം.

ഫ്രണ്ട് ലിസ്റ്റിലുള്ള സ്ലിം ബ്യൂട്ടികളോട് അവർ കഴിക്കുന്ന ഭക്ഷണങ്ങളുടെയും സാലഡുകളുടെയും റെസിപ്പികൾ മെസേജ് ചെയ്യാൻ പറയാം.

വ്യായാമം ചെയ്യാനോ നടക്കാനോ മറ്റോ ഇറങ്ങുമ്പോൾ അടുത്തു താമസിക്കുന്ന ഒരു ഫെയ്സ്ബുക്ക് ഫ്രണ്ടിനെ നേരത്തെ വിവരം അറിയിച്ച് കൂടെക്കൂട്ടാം.

ആരോഗ്യസംബന്ധമായ പുതിയ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്ന പല ഗ്രൂപ്പുകളും കമ്യൂണിറ്റികളും ഫെയ്സ്ബുക്കിൽ ഉണ്ട്. ഇവ സന്ദർശിച്ച് പലതും പഠിക്കാം.