Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിച്ചു കഴിച്ച് ഭാരം കുറയ്ക്കാം

eating

വ്യായാമമില്ലാത്ത ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും നമ്മളെ എവിടെക്കൊണ്ടെത്തിച്ചെന്നറിയാൻ ഭാരം നോക്കുന്ന മെഷീനിലേക്ക് കയറി നിന്നാൽ മതി. ശരീരഭാരം കണ്ട് ഞെട്ടി ഭക്ഷണം കഴിക്കാതിരുന്നാൽ ഇരട്ടി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. വ്യായാമത്തോടൊപ്പം ഭക്ഷണരീതികളിൽ മാറ്റങ്ങൾ വരുത്തി അമിതവണ്ണം കുറയ്ക്കാം. വറുത്തതും പൊരിച്ചതും ഫാസ്റ്റ്ഫുഡുമൊക്കെ ഒഴിവാക്കി നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം.

ചുറുചുറുക്കും യൗവനവും തിരിച്ചുകിട്ടുന്നതിനൊപ്പം ആരോഗ്യത്തിനും നല്ലതാണ് പഴങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുന്നത്. ഭക്ഷണക്രമത്തിൽ പഴങ്ങളുടെ പ്രാധാന്യം നമുക്ക് പരിശോധിക്കാം.

പപ്പായ

papaya

പോഷകങ്ങൾ കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കിലും കാലറി വളരെ കുറവാണെന്നതാണ് പപ്പായ പ്രിയമാകാൻ കാരണം. പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി സുഗമമയ ദഹനം സാധ്യമാക്കുന്നതിനാൽ കൊഴുപ്പ് അടിയുന്നത് കുറയുന്നു.

മാതളം

Pomegranate juice

രോഗപ്രതിരോധ ശക്തി കൂട്ടാൻ മാതളം കഴിക്കണമെന്ന് നാം പറയാറുണ്ട്, എന്നാൽ ശരീരത്തിലെത്തുന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മാതളം സഹായിക്കും. രക്തസമ്മർദം, ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ എന്നിവയ്ക്ക് മാതളം കഴിക്കുന്നത് നല്ലതാണ്.

മുന്തിരി

Grapes

ഗ്ളൈസീമിക് ഇൻഡെക്സ് കുറവാണെന്നതിനാൽ പ്രമേഹരോഗമുള്ളവർക്കും മുന്തിരി കഴിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ സഹായകമാകും.

പൈനാപ്പിൾ

pineapple

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് പൈനാപ്പിൾ. ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയയെ സഹായിച്ച് ശരീരത്തില്‍ കൊഴുപ്പുകളടിയുന്നത് തടയുന്നു.

വെണ്ണപ്പഴം

avocado

നാര് ധാരാളം അടങ്ങിയ പഴവര്‍ഗ്ഗമാണ് വെണ്ണപ്പഴം. വെണ്ണപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. വാഴപ്പഴത്തെക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ വെണ്ണപ്പഴം സഹായിക്കും.