ചൈനയില്‍ എച്ച്3എന്‍8 പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് മനുഷ്യരിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ 56കാരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. എച്ച്3എന്‍8 ബാധിക്കപ്പെട്ട ചൈനയിലെ മൂന്നുപേരില്‍ ഒരാളാണ് മരണപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയില്‍ എച്ച്3എന്‍8 പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് മനുഷ്യരിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ  56കാരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. എച്ച്3എന്‍8 ബാധിക്കപ്പെട്ട ചൈനയിലെ മൂന്നുപേരില്‍ ഒരാളാണ് മരണപ്പെട്ട സ്ത്രീ. 

ADVERTISEMENT

മാര്‍ച്ച് 3ന് കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മാര്‍ച്ച് 16നാണ് മരണമടഞ്ഞത്. രോഗിയുടെ വീട്ടില്‍ നിന്നും ഇവര്‍ സന്ദര്‍ശിച്ച ചന്തയില്‍ നിന്നും പരിസ്ഥിതി സാംപിളുകള്‍ എടുത്തെന്നും ഇവയെല്ലാം പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മരണപ്പെട്ട രോഗിക്ക് മറ്റ് രോഗാവസ്ഥകള്‍ കൂടിയുണ്ടായിരുന്നതായി ഡബ്യുഎച്ച്ഒ വൃത്തങ്ങൾ  പറയുന്നു. കോഴി ഉള്‍പ്പെടെ വളര്‍ത്ത് പക്ഷികളുമായും ഇവര്‍ക്ക് നിരന്തര സമ്പര്‍ക്കം ഉണ്ടായിരുന്നു. എന്നാല്‍ രോഗിയുമായി അടുത്ത് ഇടപഴകിയ ആര്‍ക്കും ഇതു വരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 

ADVERTISEMENT

വനത്തിലെ പക്ഷികളില്‍ 1960കളിലാണ് ആദ്യമായി എച്ച് 3 എന്‍8 വൈറസ് കണ്ടെത്തുന്നത്. മറ്റ് മൃഗങ്ങളിലും ഇതിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്നതോ ചത്തതോ ആയ കോഴികളുമായുള്ള ഇടപെടല്‍ വഴിയോ വൈറസ് പരന്ന പരിസ്ഥിതികളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമോ ആണ് വൈറസ് പകരുന്നത്. ന്യുമോണിയ ഉള്‍പ്പെടെയുള്ള കടുത്ത ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് ഈ വൈറസ് കാരണമാകാം. ഇതുവരെ ഒരു മനുഷ്യനില്‍ നിന്ന് അടുത്ത മനുഷ്യനിലേക്ക് വൈറസ് പകർന്നതായി റിപ്പോർട്ടുകളില്ല.

ADVERTISEMENT

കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍, കോഴി ഫാം തുടങ്ങിയവയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. കൈകളുടെ ശുചിത്വം, നിരന്തരമായുള്ള സാനിറ്റൈസേഷന്‍, അപകടസാധ്യതയുള്ള പരിസ്ഥികളില്‍ ശ്വസന സംരക്ഷണ ഉപാധികളുടെ ഉപയോഗം എന്നിവയും ഡബ്യുഎച്ച്ഒ മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. രോഗസാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള സഞ്ചാരവും ലോകാരോഗ്യ സംഘടന വിലക്കുന്നുണ്ട്.

Content Summary: WHO issues advisory after China reports first human death from H3N8 Bird flu