ചക്ക കഴിക്കാൻ കാരണങ്ങൾ പലത്

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. പച്ച ചക്കയില്‍ ഊര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ ഉത്തമമാണ്. ചക്കപ്പുഴുക്ക്, തോരന്‍, വിവധതരം കറികള്‍, അവിയല്‍ തുടങ്ങിയവ പച്ച ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. ചക്കക്കുരുവില്‍ ധാരാളം പ്രോട്ടീനും സൂഷ്മപോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ചക്കപ്പഴം ഊര്‍ജത്തിന്റെ വലിയ സ്രോതസാണ്. ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും. ചക്കപ്പഴം മില്‍ക്ക്ഷേക്കും, ചക്കജ്യൂസും ചക്കപ്പായസവുമെല്ലാം ഊര്‍ജ്ജദായകങ്ങളാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം.

ഇടിച്ചക്കതോരന്‍

  1. ചെറിയ ചക്ക - ഒരു കിലോ (മുള്ള് ചെത്തിക്കളഞ്ഞത്) 2 മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന്
  2. തേങ്ങ - ഒരു മുറി (ചിരകിയത്) പച്ചമുളക് - അഞ്ച് എണ്ണം കറിവേപ്പില - ആവശ്യത്തിന്
  3. എണ്ണ - 3 ടീസ്പൂണ്‍ 5 കടുക് - അര ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് - ഒരു ടീസ്പൂണ്‍ വറ്റല്‍ മുളക് - 3 എണ്ണം

തയാറാക്കുന്ന വിധം

1 ചക്ക ചെറുതായി മുറിച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് അരലീറ്റര്‍ വെള്ളത്തില്‍ വേവിക്കുക. ഇതിനു ശേഷം ചതച്ചെടുക്കുക.

  1. മൂന്നാമത്തെ ചേരുവകള്‍ തരിതരിപ്പായി അരയ്ക്കുക.

  2. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അഞ്ചാമത്തെ ചേരുവകള്‍ വറുക്കുക. ഇതിലേക്ക് സവാളയും ഇടിച്ചക്കയും അരപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.

വിവരങ്ങൾക്കു കടപ്പാട്

ജീന വർഗീസ് ഡയറ്റീഷൻ, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ