മത്സ്യം പുതിയതാണോ? തിരിച്ചറിയാൻ വഴിയുണ്ട്

മത്സ്യത്തിന്റെ പുതുമ മനസിലാക്കുവാൻ പല മാർഗങ്ങളുണ്ട്. പുതിയ മത്സ്യമാണെങ്കിൽ ചെകിള ഉയർത്തി ചെകിളപ്പൂവിൽ നോക്കിയാൽ രക്തമയം കാണാം. കണ്ണുകൾക്കു തിളക്കവും തെളിമയും ഉണ്ടായിരിക്കും മാംസത്തിൽ വിരലുകൊണ്ട് അമർത്തിയാൽ ദൃഢത ഉള്ളതും വലിയുന്നതുമായിരിക്കും. മാംസം തൊലിയിൽ നിന്നു വിട്ടു വീർത്തിരിക്കില്ല നല്ല മത്സ്യത്തിൽ. ചീഞ്ഞ മണവും ഉണ്ടായിരിക്കുകയില്ല. വാൽ നല്ല വടി പോലെയിരിക്കും.

ചീഞ്ഞമത്സ്യമാകട്ടെ വിരലുകൊണ്ട് അമർത്തിയാൽ താണുപോകുന്നു. രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിനു കൃത്രിമമായ ഒരു തിളക്കവും ഗന്ധവും ഉണ്ടായിരിക്കും. കണ്ണുകൾ ഇളം നീലനിറത്തിലായിരിക്കും. ഫോർമാലിൻ കലർത്തിയതാണെങ്കിൽ രൂക്ഷമായ ഗന്ധം തോന്നാം. വലിയ മത്സ്യങ്ങൾ മുറിച്ചപ്പോൾ രാസവസ്തു കലർത്തിയവയിൽ ഇളം നീലനിറത്തിലുള്ള തിളക്കം കാണാം. അസാധാരണമായ പുതുമയെ സംശയിക്കേണ്ടതാണ്.