കണ്ണും കരളും കാക്കുന്ന മല്ലിയില

വൈറ്റമിൻ സി, വൈറ്റമിൻ കെ, മാംസ്യം എന്നിവയാൻ സമ്പുഷ്ടമാണു മല്ലിയില. നേരിയ തോതിൽ കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധഗുണമുള്ള മല്ലിയിലയ്ക്ക് പറയാൻ ഗുണങ്ങളേറെയുണ്ട്.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽന്റെ അളവു കുറച്ച് നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ മല്ലിയിലയ്ക്കു കഴിയും.

ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും മല്ലിയിലയെ കൂട്ടുപിടിക്കാം.

പ്രമേഹരോഗികൾ മല്ലിയില ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഇതു സഹായിക്കും.

അൾഷിമേഴ്സ് തടയാൻ മല്ലിയിലയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും.

കൊഴുപ്പു നിയന്ത്രിക്കുന്ന വൈറ്റമിൻ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാൻസറിനെ തടയുന്നു.

സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ കരിയാനും മല്ലിയില സഹായിക്കും.

മല്ലിയില കണ്ണിനു വളരെ നല്ലതാണ്. ചെങ്കണ്ണുപോലുള്ള നേത്രരോഗങ്ങൾ തടയാൻ ഇതിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റ്സ് സഹായിക്കും.

ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാനും മല്ലി ഉപയോഗിക്കാം.

നാഡീവ്യൂഹപ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.

വിളർച്ച തടയാൻ ഇതിലടങ്ങിയിരിക്കുന്ന അയൺ സഹായിക്കും.

ഒട്ടേറെ ഔഷധഗുണങ്ങുളുള്ള മല്ലിയില ഇനി ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.