ഈന്തപ്പഴത്തിന്റെ 5 ഔഷധഗുണങ്ങൾ

ഈന്തപ്പഴം പ്രിയമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? അറബ് നാടുകളിൽനിന്നു നാട്ടിലെത്തുന്നവരുടെ കൈയിലുള്ള ഒരു പ്രധാന സാധനവും ഈ ഈന്തപ്പഴം തന്നെയാണ്. ഇത് കഴിക്കുന്നതുകൊണ്ടുള്ള പ്രയാജനങ്ങൾ എന്തെല്ലാമാണെന്ന് എത്ര പേർക്ക് അറിയാം.

1. മലബന്ധം അകറ്റാൻ

മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കത്തിനുള്ള മരുന്നായി ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനെക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വച്ചിട്ട് രാവിലെ കഴിക്കുന്നതായിരിക്കും. നാരുകളാൽ സംപുഷ്ടമായതിനാൽത്തന്നെ മലവിസർജനത്തിന് ഇത് സഹായകമാണ്.

2. എല്ലുകൾക്ക് കരുത്തേകാൻ

ഈന്തപ്പഴം മിനറലുകളാൽ സംപുഷ്ടമായതിനാൽ എല്ലുകളെ കരുത്തുറ്റതാക്കി അസ്ഥിക്ഷതത്തിൽ നിന്നു ചെറുക്കാൻ കഴിയുമത്രേ. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം, മാംഗനീസ്, കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു. വാർധക്യത്തോട് അടുക്കമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിനു സാധിക്കും.

3. അനീമിയ പ്രതിരോധിക്കാൻ

ഉയർന്ന അളവിൽ അയൺ ഉള്ളതിനാൽ രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങൾ, അനീമിയ എന്നിവയെ പ്രതിരോധിക്കുന്നതാണ്. നിങ്ങൾ അനീമിക് ആണെങ്കിൽ ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്നു തന്നെ മാറ്റം കാണാവുന്നതാണ്.

4. അലർജി അകറ്റാൻ

വളരെ അപൂർവമായി മാത്രം ഭക്ഷ്യവസ്തുക്കളിൽ കണ്ടുവരുന്ന ഓർഗാനിക് സൾഫർ ഈന്തപ്പഴത്തിലുണ്ട്. അലർജിക് റിയാക്ഷനുകളും സീസണൽ അലർജിയും അകറ്റാൻ ഓർഗാനിക് സൾഫർ ഉത്തമത്രേ.

5. ആരോഗ്യദായകം ഈന്തപ്പഴം

ഫ്രക്ടോസ്, സൂക്രോസ്, ഗ്ലൂക്കോസ് എന്നീ നാച്വറൽ ഷുഗർ അടങ്ങിയിട്ടുള്ളതിനൽ തന്നെ ആരോഗ്യദായകമാണ് ഈന്തപ്പഴം. അതിനാൽത്തന്നെ അലസമായിരിക്കുന്നവരെ ഊർജസ്വലരാക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്.