കഴിക്കുന്നതെന്താണോ, അത് ആയിത്തീരുമോ?

കഴിക്കുന്നതെന്താണോ, അത് ആയി മാറുമെന്ന പഴഞ്ചൊല്ല് നാം കേട്ടിട്ടുണ്ട്, എന്നാൽ ആ പഴഞ്ചൊല്ലിലെന്തെങ്കിലും സത്യം ഉണ്ടോയെന്ന പഠനം നടത്തിയാലോ? പല പഴങ്ങളുടെയും വ്യത്യസ്തമായ ആകൃതി നാം കണ്ടിട്ടുണ്ട്. എന്നാൽ അതേ രൂപത്തിലുള്ള ശരീരഭാഗത്തിന് നല്ലതാണ് ആ പഴങ്ങളും പച്ചക്കറികളുമെന്ന് പറയുകയാണ്് ഗവേഷകർ. ആഹാര പദാർഥങ്ങള്‍ അവയുടെ അകൃതിയും ഗുണങ്ങളും തമ്മിലുള്ള ബന്ധം എന്തൊക്കെയാണ് നോക്കാം.

കാരറ്റ്

കാരറ്റ് മുറിച്ചുനോക്കൂ ഒരു പാതിയിൽ ഒരു കൃഷ്ണമണിയുടെ ആകൃതി കാണാം. കാഴ്ച ശക്തി വർധിപ്പിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ നല്ലതാണ്.

വാൽനട്ട്

വാൽനട്ടിലെ ചുളിവുകളും മടക്കുകളും നമ്മുടെ തലച്ചോറിനോട് സമാനമാണ്. അപ്പോൾ ഒന്നുനോക്കൂ വാല്‍നട്ടുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തന ക്ഷമത വർദ്ധിപ്പിക്കുമെന്നും ഓർമക്കുറവിന് വാൽനട്ട് കഴിക്കുന്നത് നല്ലതാണെന്നും നമുക്കറിയാം.

സ്വീറ്റ് പൊട്ടറ്റോ

സ്വീറ്റ് പൊട്ടറ്റോ എന്ന മധുരക്കിഴങ്ങും നമ്മുടെ പാൻക്രിയാസും തമ്മിലുള്ള സാമ്യം ശ്രദ്ധിച്ചിട്ടുണ്ടോ?. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം മികച്ചതാക്കാൻ മധുരക്കിഴങ്ങ് സഹായകമാകുമത്രേ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ മധുരക്കിഴങ്ങ് സഹായിക്കും.

തക്കാളി

തക്കാളി പാതിയിൽ മുറിച്ചാൽ ഹൃദയത്തിന്റെ അറകൾപോലെ ഭാഗങ്ങൾ കാണാൻ സാധിക്കും. ഹൃദ്രോഗികളുടെ രക്തധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ തക്കാളി സഹായിക്കും. ലൈക്കോപീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

വാഴപ്പഴം

പഴം കാണുമ്പോൾ ഒരു ചിരി വരുന്നുണ്ടല്ലേ?, അതെ സ്മൈലിങ്ങ് ഫെയ്സ് പോലെയാണ് വാഴപ്പഴത്തിന്റെ ആകൃതി. . ഇതിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്‌റ്റോഫനെ സെറോടോണിനാക്കി മാറ്റുന്നു. സെറോടോണിൻ സന്തോഷവുമായി ബന്ധപ്പെട്ട ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്.