Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ത്തവകാല വ്യാധികള്‍: ഹോമിയോ പ്രതിവിധികള്‍

periods-homeo

ആര്‍ത്തവകാല വ്യാധികള്‍ ശരീരത്തിന്റെ പൊതു ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കായികമായി അധ്വാനിക്കുന്ന, ആരോഗ്യമുള്ള സ്ത്രീകളില്‍ ആര്‍ത്തവകാലം വലിയ വിഷമതകളൊന്നും ഉണ്ടാക്കാറില്ല. മറ്റുള്ളവരില്‍ മറിച്ചാണു നില. ഇതോടൊപ്പമുണ്ടാകുന്ന ചെറിയ വേദനകളെയും അസ്വാസ്ഥ്യങ്ങളെയും അവഗണിക്കുകയാണു നല്ലത്. എന്നാല്‍ ചിലരില്‍ തീവ്രമായ വേദനയും അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാകുന്നു. ഇതിനു ചികിത്സ ആവശ്യമാണ്. ശസ്ത്രക്രിയയൊ, ഹോര്‍മോണ്‍ ചികിത്സയൊ കൂടാതെ തന്നെ ഹോമിയോ മരുന്നുകള്‍ കഴിച്ചു ഇവ ഭേദമാക്കാം.

രക്തസ്രാവം ആരംഭിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ തന്നെ ചിലരുടെ അരക്കൂടിനുള്ളില്‍ തിങ്ങിഞെരുങ്ങുന്നതു പോലെയുള്ള വേദന ആരംഭിക്കുന്നു. ഉദരസംബന്ധിയായ അസുഖങ്ങളും -മലബന്ധവും ഉള്ളവരില്‍ വേദനയുടെ തീവ്രത ഏറിയിരിക്കും. പുറംവേദനയും കാലുകഴപ്പും ഇതോടൊപ്പം ഉണ്ടാകാം.

ഇത്തരം വേദനകള്‍ക്കു നക്സ്ഫേം, ബെലഡോണ, പള്‍സാറ്റില തുടങ്ങി നിരവധി ഹോമിയോമരുന്നുകള്‍ വേഗം ആശ്വാസം നല്‍കും. ഒപ്പം ദഹനം സുഗമമാക്കുന്ന ഭക്ഷണവും. മലബന്ധവും പൈല്‍സും അലട്ടുന്നവര്‍ക്കു ലൈക്കോപോഡിയം, ഈസ്ക്കു ലസ് തുടങ്ങിയ മരുന്നുകള്‍ ലക്ഷണമനുസരിച്ചു നല്‍കണം.

വേദനകള്‍ക്കു മരുന്ന്

ചിലരില്‍ ആര്‍ത്തവകാലത്തു കൊളുത്തിവലിക്കുന്ന വേദന അനുഭവപ്പെടാറുണ്ട്. ചിലര്‍ക്കു നിവര്‍ന്നു നില്‍ക്കാന്‍ പോലും പറ്റാത്ത നിലയുണ്ടാവാം. ഇവര്‍ക്ക് കൊളോസിന്ത്, ചാമോമില്ല, വൈബര്‍നം തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്. ഒന്നോ രണ്ടോ ദിവസം മാത്രം നീളുന്ന ഈ തീവ്രവേദനയോടൊപ്പം ചിലരില്‍ ഛര്‍ദ്ദി, വയറിളക്കം, ബോധക്ഷയം എന്നിവയും ഉണ്ടാകാറുണ്ട്. ഇതിനു കോക്കുലസ്, ഈപ്പെക്ക്, പെരാത്രം, ആല്‍ബം തുടങ്ങിയ മരുന്നുകള്‍ നല്‍കണം. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ രോഗമുള്ളവരിലാണ് ആര്‍ത്തവകാലത്ത് അമിതരക്തസ്രാവം ഉണ്ടാകുന്നത്. ഈ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ബോറാക്സ്, മാറ്റ്കനയിന്‍, ചാവോമില്ല തുടങ്ങിയ മരുന്നുകള്‍ മാറി മാറി നല്‍കിയാല്‍ മതി.

മരുന്നു കഴിച്ചിട്ടും ശാശ്വതമായ ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍ രക്തപരിശോധനയും സ്കാനിങും നടത്തിയ ശേഷമേ ചികിത്സ തുടരാവൂ.

ചില സ്ത്രീകളില്‍ രക്തസ്രാവത്തിന്റെ കാലയളവു വളരെ നീണ്ടുപോകാറുണ്ട്. ആര്‍ത്തവാരംഭഘട്ടത്തിലാണ് ഇതുണ്ടാകുന്നതെങ്കില്‍ കാര്യമായി ഗൌനിക്കേണ്ടതില്ല. ആവശ്യത്തിനു വിശ്രമമെടുക്കുന്നതോടൊപ്പം പോഷകാഹാരവും കഴിക്കണം. എന്നാല്‍, ആര്‍ത്തവവിരാമഘട്ടങ്ങളിലാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നതെങ്കില്‍ മരുന്നു കഴിക്കണം. ഇതിനു ലാച്ചെസിസ്, പ്ളാറ്റിന, മില്ല ഫോളിയോ എന്നീ മരുന്നുകള്‍ ഏറെ ഫലപ്രദമാണ്.

മധ്യവയസ്കരില്‍

മധ്യവയസ്കരില്‍ രക്തം സാധാരണയില്‍ കൂടിയ അളവില്‍ പോയാല്‍ ലാച്ചെസിസ്, ഫോസ്, പ്ളാറ്റിന, തൂജ, ഹമാമെലിസ് തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കണം. രക്തം കട്ടയായി വരികയാണെങ്കില്‍ സബൈന, ബെലഡോണ എന്നീ മരുന്നുകളാണ് ഉചിതം. അമിതാധ്വാനം ചെയ്യുന്നവരിലാണ് ഈ വിഷമങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ആസ്രം, ഹറിജെറോണ്‍, കാല്‍ക്കേറിയ തുടങ്ങിയ മരുന്നുകളാണു നല്ലത്.

വിളര്‍ച്ചയുള്ളവരില്‍ അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതിനു മരുന്നിനോടൊപ്പം പോഷകപ്രധാനമായ ഭക്ഷണവും ആവശ്യമാണ്.

കാല്‍ക്കേറിയ ഫോസ്, ഫെറംഫോസ്, ആല്‍ഫാല്‍ഫ എന്നീ മരുന്നുകളാണ് ഇവര്‍ക്കു നിര്‍ദേശിക്കേണ്ടത്. ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നവര്‍ക്ക് ആസ്രം, നാട്രമൂര്‍, പാള്‍സാറ്റില, കാര്‍ക്കേറിയ കാര്‍ബ് തുടങ്ങിയവ ലക്ഷണപ്രകാരം കഴിക്കണം. അണ്ഡാശയങ്ങളിലെ അതിപ്രവര്‍ത്തനം മൂലവും ക്രമം തെറ്റിയുള്ള ആര്‍ത്തവവൈഷമ്യങ്ങള്‍ ഉണ്ടാകുന്നു. ഇതിനു കാര്‍ബോണിയം സള്‍ഫ്, കൊണിയം, സള്‍ഫര്‍ തുടങ്ങിയ മരുന്നുകളോ, അശോക കഷായമോ നല്‍കിയാല്‍ മതിയാവും.

ആര്‍ത്തവദിനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പോ, ഒപ്പംതന്നെയോ, പല സ്ത്രീകളിലും മാനസികമായ പിരിമുറുക്കങ്ങളും ഉടലെടുക്കാറുണ്ട്. ചാമോമില്ല, കൊളോസിന്ത്, ഇഗ്നേഷ്യം, അക്കണൈറ്റ്, സിംസിഫ്യൂഗ തുടങ്ങിയ മരുന്നുകള്‍, കൃത്യമായ ലക്ഷണങ്ങള്‍ വിലയിരുത്തി നല്‍കണം. പീരിയഡ് തുടങ്ങുന്നതിനു മുമ്പു സ്തനങ്ങളില്‍ വീക്കവും വേദനയും ഉണ്ടാകാം. അതിനു പള്‍സാറ്റില, ഫൈറ്റോലക്ക എന്നീ മരുന്നുകള്‍ ഉപയോഗിക്കണം.

ചുരുക്കം ചിലരില്‍ പീരിയഡിനു മുമ്പു മൂക്കില്‍ നിന്നും രക്തവാര്‍ച്ച ഉണ്ടാകാറുണ്ട്. ഇതിനു ലാþട്രസസ് എന്ന മരുന്ന് ഉപയോഗിക്കാം.

_ഡോ. സെലിന്‍ പോള്‍ അളകനന്ദ ഹോമിയോ ക്ളിനിക്, എളമക്കര, കൊച്ചി._

Your Rating: