നിപ്പ വൈറസ് പകരുന്ന വഴികള്‍: ആനിമേറ്റഡ് ഇൻഫോഗ്രാഫിക്സ്

ഇന്നേവരെ കേൾക്കാത്ത രോഗത്തിന്റെ ഭീതിയിലാണു കേരളം. വവ്വാലുകളിൽ നിന്നു പടരുന്ന നിപ്പാ വൈറസുണ്ടാക്കുന്ന പനിയെ പ്രതിരോധിക്കാൻ കഠിന ശ്രമത്തിലാണു സർക്കാരും ആരോഗ്യ പ്രവർത്തകരും. വായുവിലൂടെ പകരില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞെങ്കിലും കേന്ദ്ര ആരോഗ്യസംഘം ഇക്കാര്യം തിരുത്തി. നിപ്പാ വൈറസ് വായുവിലൂടെയും പകരും, പക്ഷേ ഒരു മീറ്റർ ദൂരപരിധിയിൽ മാത്രം. ദീർഘദൂരം സഞ്ചരിക്കാനുള്ള ശേഷി ഇവയ്ക്കില്ല. പ്രതിരോധ ശേഷി കൂടിയവരെ നിപ്പാ വൈറസ് ബാധിക്കില്ലെന്നതും ആശ്വാസം പകരുന്നു. ഏതെല്ലാം വഴികളിലൂടെയാണ് നിപ്പാ വൈറസ് പകരുകയെന്നറിഞ്ഞു കഴിഞ്ഞാൽ പ്രതിരോധിക്കാൻ ഏറെ എളുപ്പം. അതെങ്ങനെയാണെന്നറിയാം, ആനിമേറ്റഡ് ഇൻഫോഗ്രാഫിക്സിലൂടെ...

∙ ടെറൊപോഡിഡേ കുടുംബത്തിൽപ്പെട്ട, ടെറോപസ് ജനുസിലെ, പഴങ്ങൾ തിന്നു ജീവിക്കുന്ന തരം വവ്വാലുകളാണ് വൈറസിന്റെ പ്രധാന വാഹകർ

∙ വവ്വാലുകളിൽനിന്നു മൃഗങ്ങളിലേക്ക് കടിയിലൂടെ വൈറസെത്താം.

∙ മൃഗങ്ങളിൽനിന്നു മറ്റു മൃഗങ്ങളിലേക്ക് സ്രവങ്ങളിലൂടെ.

∙ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് സ്രവങ്ങളിലൂടെ– (പ്രധാനമായും വളർത്തു മൃഗങ്ങൾ വഴി)

∙ വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് (വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ) 

∙ വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് (തുറന്നുവച്ച ചെത്തു കള്ളിൽ വവ്വാൽ കാഷ്ഠവും മറ്റും വീഴുന്നതിലൂടെ)

∙ വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക്– (വവ്വാൽ കാഷ്ഠം വീണ കിണർ വെള്ളത്തിലൂടെ)

∙ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

Read More : നിപ്പാ വൈറസ് പ്രതിരോധിക്കാം