Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു മാസത്തിലൊരിക്കൽ ആർത്തവം

irregular-period

എനിക്കു 33 വയസ്സ്, മൂന്നു കുട്ടികൾ, മൂന്നാമത്തെ പ്രസവശേഷം ആർത്തവം മൂന്നോ നാലോ മാസത്തിലൊരിക്കൽ വരും എന്ന സ്ഥിതിയാണ്. സെക്കൻഡറി അമിനോറിയ ആയിരിക്കാം എന്നാണ് ഡോക്ടർ പറയുന്നത്. ഡോക്ടർ നിർദേശിച്ച ഡുഫാസ്റ്റോൺ എന്ന ഗുളിക കഴിക്കുന്നതു കൊണ്ട്  ആർത്തവം ഇപ്പോൾ കൃത്യമാണ്. ഇത്തരം ഹോർമോൺ ഗുളികകൾ വണ്ണം കൂട്ടുമോ?

സെക്കൻഡറി അമിനോറിയ എന്നത് ഒരു രോഗത്തിന്റെ പേരല്ല. അമിനോറി/ എന്നാൽ ആർത്തവമില്ലായ്മ എന്നർഥം. ഒരിക്കലും ആർത്തവമുണ്ടാകാത്തവര്‍ക്കു പ്രൈമറി അമിനോറിയയും കുറച്ചുകാലം ആർത്തവമുണ്ടാകാത്തവര്‍ക്കു പിന്നെ ആർത്തവം ഉണ്ടായിട്ടില്ലെങ്കിൽ സെക്കൻഡറി അമിനോറിയ എന്നും പറയാം. ഈ അവസ്ഥകള്‍ക്കു ധാരാളം കാരണങ്ങൾ ഉണ്ട്. കുറച്ചുകാലം ആർത്തവം കൃത്യമായി നിങ്ങൾക്ക് ഉണ്ടായിരുന്നതു കൊണ്ടു വലിയ കുഴപ്പെമൊന്നും ഉണ്ടായിരിക്കുകയില്ല. ഹോർമോണുകളുടെ പ്രവർത്തനത്താൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളായിരിക്കും കാരണം. അതിനാലാണ് ഹോർമോൺ ഗുളികകൾ ഡോക്ടർ നിർദേശിച്ചത്. അതു കഴിയുമ്പോഴേക്കും ആർത്തവം കൃത്യമായി വരുമെന്നു വിശ്വസിക്കാം. ഹോർമോണ്‍ ഗുളികകൾ കഴിക്കുമ്പോൾ വണ്ണം വയ്ക്കുമോ എന്ന സംശയം സ്വാഭാവികമാണ്. ഗുളികകൾ കഴിക്കുന്നതു കൊണ്ടു മാത്രം വണ്ണം വയ്ക്കും എന്നു പറയാനാകില്ല. ജീവിതശൈലീ ക്രമീകരണങ്ങളും ചിട്ടയായ വ്യായാമവും ഒക്കെയുള്ള ആളാണെങ്കിൽ അമിതവണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ വേണ്ട. എന്നാൽ മരുന്നു കഴിക്കുന്നു. എന്ന കാരണത്താൽ കൂടുതലായി വിശ്രമിക്കുകയും വ്യായാമ‍കാര്യങ്ങളിൽ വിമുഖത പുലർത്തുകയും ചെയ്താൽ വണ്ണം വയ്ക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.