Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയായിരിക്കുമ്പോൾ വാഹനമോടിക്കാമോ?

178583244

ഗർഭിണിയായിരിക്കുമ്പോൾ മറ്റു ശാരീരിക അസ്വസ്തകളൊന്നും ഇല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല. ആദ്യ മൂന്നു മാസങ്ങളിൽ ചർദി ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. അപ്പോൾ മരുന്നു കഴിക്കേണ്ടിവരാം. ഉറക്കം വരുക, ക്ഷീണം തോന്നുക, രക്തസമ്മർദ്ദം കുറയുക തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൻ സാധ്യതയുണ്ട്.

ഗർഭകാലത്തിന്റെ രണ്ടാം ഘട്ടത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്ന സാഹചര്യം ഉണ്ടാകാം. അത്തരം പ്രശ്നങ്ങൾ ഉള്ളവർ ഡ്രൈവ് ചെയ്യുമ്പോൾ സൂക്ഷിക്കുക. ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ്‍ബെൽറ്റ് ധരിക്കുക. ലാപ്‍ബെൽറ്റ് വയറിന‍ു താഴെ ഇടുപ്പിന്റെ ഭാഗത്തേക്കു നന്നായി ഇറക്കിയും തോൾ ബെൽറ്റ് നെഞ്ചിനു കുറുകെ ഇട്ട് വയറിനു മുകളിലായി വശത്തേക്കു മാറ്റിയും ധരിക്കുക. വാഹനം ഒാടിക്കുമ്പോൾ സ്റ്റിയറിങ് വയറിൽ മുട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം കുഞ്ഞ് (ഗർഭസ്ഥശിശുവിന്റെ പൊസിഷൻ) വയറിനു മുകളിലായിരിക്കും കിടക്കുക. കുഞ്ഞിനു എന്തെങ്കിലും രീതിയിലുള്ള ക്ഷതം ഏൽക്കാതിരിക്കാനാണ് സ്റ്റിയറിങ്ങുമായി 30 സെന്റീമീറ്റർ അകലം പാലിക്കണമെന്നു പറയുന്നത്. 

തുടർച്ചയായി കൂടുതൽ‌ ദൂരം ഡ്രൈവ് ചെയ്യുകയോ യാത്ര ചെയ്യുകയോ അരുത്. കാലുകൾ ഒരേ പൊസിഷനിൽ വയ്ക്കുമ്പോൾ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്. കാലുകൾ അനക്കിക്കൊണ്ടിരിക്കുക. യാത്രയ്ക്കിടയിൽ വാഹനം നിർത്തി വിശ്രമിക്കുക. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിലും നല്ലത് കാർ തന്നെയാണ്. കാറിനെ അപേക്ഷിച്ചു സ്കൂട്ടറുകൾക്ക് ക‍ുലുക്കം കൂടുതലായിരിക്കും.