മാമ്മോഗ്രാം: സ്തനാർബുദം കണ്ടെത്തുന്നതിൽ പിന്നോട്ടോ?

Image Courtesy : The Week Magazine Health Supplement

മാമ്മോഗ്രാം പരിശോധന അനാവശ്യ നിർണയത്തിലേക്കും ചികിത്സയിലേക്കും ചെന്നെത്തുവെന്ന് പഠനം. സ്ത്രീകളുടെ ചികിത്സാ രംഗം ഏറ്റവും ആശങ്കയോടെ നിരീക്ഷിക്കുന്ന രോഗങ്ങളിലൊന്നാണ് സ്തനാർബുദം. എന്തുതരം കാൻസർ എന്നതിനേക്കാൾ അതെപ്പോൾ തിരിച്ചറിയുന്നുവെന്നതാണ് രോഗത്തെ കീഴ്പ്പെടുത്തുന്നതിൽ നിർ‍ണായകമെന്ന് ചികിത്സാ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുമ്പോഴും സ്തനാർ‍ബുദം കണ്ടെത്താൻ ഏറ്റവുമധികം ഉപയോഗിക്കുന്ന മാമോഗ്രാം ടെസ്റ്റിന് വലിയ സ്വാധീനമൊന്നുമില്ലെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിൽ നടന്ന പഠന ഫലത്തിലാണ് ഇക്കാര്യമുള്ളത്. ഈ വർഷം മാത്രം അമേരിക്കയിൽ 231,840 സ്ത്രീകളിലാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. 40,290 മരണങ്ങളും.

മാമ്മോഗ്രാമിൽ തെളിയുന്ന ചെറിയ വ്യതിയാനങ്ങൾ പോലും കാൻസറാണെന്നു കരുതുകയും വേണ്ടാത്ത ചികിത്സ സ്ത്രീകൾക്ക് നൽ‍‍കുകയും ചെയ്യുന്ന സാഹചര്യം ഏറിവരുന്നുവെന്നാണ് പഠനസംഘം കണ്ടെത്തിയത്. ഹാർവാർഡ് സർവകലാശാലയിലെ റിച്ചാർഡ്വിൽസണും സംഘവുമാണ് പഠനം നടത്തിയത്. സ്തനാർബുദം ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുവാൻ ഏറ്റവും നല്ല പരിശോധനാ രീതിയിൽ മാമ്മോഗ്രാം ഏറ്റവും ഫലപ്രദമാണെന്നാണ് പറയുന്നത്. എന്നാൽ ദശാബ്ദങ്ങൾ പഴക്കമുള്ള സംവിധാനമാണിതെന്നാണ് ഗവേഷക സംഘം വാദിക്കുന്നത്.