10 മികച്ച ലൈംഗികഭക്ഷണങ്ങൾ

ആരോഗ്യകാര്യത്തിൽ പ്രണയത്തിനും സെക്സിനുമുള്ള പങ്ക് വളരെ പണ്ടുമുതലേ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ലൈംഗികോത്തേജനത്തിനും സെക്സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം. എന്നതിന് നിരവധി പഠനങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസ്സിൽ താൽപര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങൾക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്സ് ഫുഡുകളെ പരിചയപ്പെടാം.

നാഡികൾക്ക് ശക്തി കൂട്ടാൻ സ്ട്രോബറി

പുരാതന റോമിൽ വീനസ് ദേവതയുടെ പ്രതീകമായാണ് ഈ ചെറിയ ചുവന്ന പഴങ്ങളെ കണ്ടിരുന്നത്. ഫ്രാൻസിലെ നാട്ടുമ്പുറത്തു പുതുതായി വിവാഹിതരായവരെ തണുത്ത സ്ട്രോബറി സൂപ്പു കൊടുത്തു സൽക്കരിച്ചിരുന്നു. അവരുടെ മധുവിധു ആനന്ദപ്രദമാക്കാൻ. വിറ്റമിൻ സിയുടെ ഖനികളാണ് ഈ പഴങ്ങൾ . അവ നാഡികൾക്കു ശക്തിപകരുന്നു. ഇവയെ പ്രണയവും സെക്സും വാലന്റെനുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും പാശ്ചാത്യരാജ്യങ്ങളിൽ പരാമർശിക്കുന്നത്. ഒരു ബൗൾ നിറയെ സ്ട്രോബറികൾ എടുത്ത് , ഇണയുമൊത്ത് ഓരോന്നോരോന്നു ക്രീമിൽ മുക്കി കഴിക്കുന്നത് ഒന്നു ഭാവന ചെയ്തുനോക്കൂ— ആ സങ്കല്പം തന്നെ താൽപര്യമുണർത്തില്ലേ?

സുഗന്ധം നൽകാൻ ഏലക്ക

ഒരു ഒന്നാന്തരം ലൈംഗികോത്തജക ആഹാരസാധനമാണ് ഏലക്ക എന്നാണ് ഇന്ത്യയിലെ ഏലക്ക യൂറോപ്പിൽ വിറ്റഴിച്ചിരുന്ന അറമ്പികൾ അവിടെ പ്രചരിപ്പിച്ചത്. നല്ല മണമുള്ളതാണ് ഗ്യാസിനെതിരെ പ്രവർത്തിക്കുന്ന ഏലച്ചെടി. ലൈംഗികബന്ധത്തിനു മുമ്പ് അകത്താക്കാൻ പറ്റിയ സാധനം. ഭാരതത്തിലെ ആദ്യത്തെ സെക്സോളജിസ്റ്റായ വാത്സ്യായനൻ ചുംബനത്തിനു മുമ്പ് ഇണകൾ ഏലക്കാ കൂട്ടി മുറുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഏലക്കായും വെറ്റിലയും ചേർന്ന മിശ്രിതം വദനത്തെ സുഗന്ധപൂരിതമാക്കും.

ഉത്തേജനത്തിന് വെളുത്തുള്ളി

വെളുത്തുള്ളി പണ്ടു കാലം മുതൽക്കേ ഒരു നല്ല അഫ്രോഡിസിയാക് ആണെന്ന് (ലൈംഗികോത്തേജകവസ്തു) കരുതുന്നു. വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു വീഞ്ഞിൽ ചേർത്തു കഴിച്ചാൽ അത് നല്ല ഉത്തേജനം തരും. ഗ്രീക്ക് തത്വചിന്തകൻ അരിസ്റ്റോഫനീസും വെളുത്തുള്ളിയുടെ ലൈംഗികോത്തജനഗുണങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്. പെലോപ്പനേഷിയൻ യുദ്ധവർണനയിൽ മെഗാരൻസ് വെളുത്തുള്ളി കഴിച്ചവരെപ്പോലെ ഉന്മത്തരായിരുന്നു എന്ന് അദേഗം പറയുന്നു. ലിംഗോദ്ധാരണത്തിനു തടസ്സം നിൽക്കുന്ന വാതാധക്യം വെളുത്തുള്ളി കുറയ്ക്കുന്നു എന്നാണ് ആയൂർവേദം പറയുന്നത്. ലിംഗത്തിലേ രക്തധമനികളിലെ ബ്ലോക്കുകൾ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നതിനുപകരം 3—4 വെളുത്തുള്ളി എള്ളെണ്ണയിലോ, പശുവിൻ നെയ്യിലോ വറുത്തു കഴിക്കണം.

മൂഡ് ഉണർത്താൻ ചോക്ലേറ്റ്

ആസ്ടെക് ഭരണാധിപൻ മൊണ്ടെസുമാ മുതൽ കാസനോവ വരെയുള്ള പല പ്ലേബോയ്മാരും ചോക്ലേറ്റ് അവരുടെ നിശാകേളികളെ കൊഴുപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രത്തിന് ഈ അഭിപ്രായത്തോടു വലിയ യോജിപ്പില്ല. പ്രണയിക്കുമ്പോൾ നമ്മളിൽ ഉൽപാദിതമാകുന്ന ഗ്ഗഞ്ഞക്ക എന്ന അമിനോ ആസിഡ് ചോക്ലേറ്റിൽ ഉണ്ട്. പക്ഷേ , ചോക്ലേറ്റ് കഴിക്കുന്നതനുസരിച്ചു നമ്മുടെ ശരീരത്തിൽ ഗ്ഗഞ്ഞക്ക കൂടുകയില്ലെന്നു കണ്ടുപിടിച്ചിട്ടുണ്ട്. നമ്മളിലെ പ്രധാന മീഡ് ബൂസ്റ്റേഴ്സ് ആയ സെററ്റോണിനും ഡൊപ്പമിനും (തലച്ചോറിലെ രാസവസ്തുക്കളാണിവ) ചോക്ലേറ്റിൽ ഉണ്ടെന്നു വിദഗ്ധർ പറയുന്നു. പക്ഷേ, ചോക്ലേറ്റിലുള്ള ഈ രാസവസ്തുക്കൾക്കു ലൈംഗികോത്തേജനം ഉണ്ടാക്കാൻ കഴിയില്ലെന്നും ചോക്ലേറ്റ് ദോഷകരമാണെന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ ആന്റി ഓക്സിഡന്റ് ധാരാളമുള്ള ചോക്ലേറ്റ് ബാറുകൾ പ്രത്യേകിച്ചു കറുത്തവ കഴിക്കുന്നതിൽ അപാകതയില്ല

ആസക്തി വളരാൻ ശതാവരി

ഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകൾ മൂന്നു ദിവസം തുടർച്ചയായി പുഴുങ്ങിക്കഴിച്ചാൽ ആണിലും പെണ്ണിലും കാമാസ്കതി വർധിക്കും എന്നു ഉത്തരേന്ത്യയിൽ വിശ്വാസമുണ്ട്. പൊട്ടസ്യം, ഫോസ്ഫറസ് കാത്സ്യം, വിറ്റമിൻ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരിത്തണ്ടിന്റെ ലിംഗസദൃശ്യമായ ആകൃതിയാണ് അതിനെ ഒരു രതിബിംബമാകുന്നത്. പിത്തത്തെ (അത്യുഷ്ണം) കുറയ്ക്കാനും , അങ്ങനെ ആണിനെ ശാന്തനാക്കി അവന്റെ ലൈംഗികബന്ധം കൂട്ടാനും ശതാവരി സഹായിക്കുമെന്നു ആയൂർവേദത്തിൽ പരാമർശമുണ്ട്.

മോഹം കൂട്ടാൻ ഷെൽഫിഷ്

അനാദികാലം മുതൽതന്നെ മുത്തുച്ചിപ്പിയുടെ (ഷെൽഫിഷ്) കാമവർധകസ്വഭാവത്തെപ്പറ്റി പരാമർശങ്ങളുണ്ട്. രണ്ടാം നൂറ്റാണ്ടിലെ റോമൻ ഹാസ്യസാഹിത്യകാരൻ ജുവനാൽ പറഞ്ഞിരിക്കുന്നതു പെണ്ണുങ്ങളോടു അഴിഞ്ഞാട്ടത്തിനു കാരണം , വീഞ്ഞുകുടിയും ഓയിസ്റ്റർ (മുത്തുചിപ്പി)തീറ്റിയുമാണെന്നാണ്. കാസനോവ ദിവസവും രാവിലെ ഡസൻ കണക്കിന് ഓയിസ്റ്റർ കഴിക്കുമായിരുന്നത്രേ. പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവയവങ്ങവുമായി സാദൃശ്യമുള്ള ആഹാരസാധനങ്ങൾ കാമവർധകമാണ് എന്നു കാലാകാലങ്ങളിൽ നാനാ സംസ്കാരങ്ങളും വിശ്വസിച്ചുപോന്നിരുന്നു. ഓയിസ്റ്ററും ആദ്യം പറഞ്ഞ ലിസ്റ്റിൽ പെടും. അവയ്ക്കു സ്ത്രീയുടെ ലൈംഗികാവയവുമായി സാമ്യമുണ്ടല്ലോ. മൃദുത്വവും. ഡോ. പ്രകാശ് കോത്താരി പറയുന്നു. 2005 ൽ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ മീറ്റിങ്ങിൽ വെളിപ്പെടുത്തിയ ഗവേഷണഫലമനുസരിച്ച് ഈ ബൈവാൽവ് മൊളസ്ക്കുകൾ(മുത്തുച്ചിപ്പികൾ)സിങ്കിനാൽ സമ്പന്നമാണ്. സിങ്ക് ടെസ്റ്റോസ് ചിപ്പികൾ) സിങ്കിനാൽ സമ്പന്നമാണ്. സിങ്ക് ടെസ്റ്റോസ്റ്റോൺ ഹോർമോൺ ഉൽപാദനത്തിന് അനിവാര്യമാണ്. അങ്ങനെ അവ ആണിന്റെയും പെണ്ണിന്റേയും ലൈംഗികാസക്തി വർധിപ്പിക്കുന്നു. പക്ഷേ പച്ച ഓയ്സ്റ്റർ കഴിക്കുന്നതു സൂക്ഷിച്ചുവേണം. വെള്ളത്തിൽ നിന്നു പറ്റിപ്പിടിച്ചിട്ടുള്ള വിഷാംശങ്ങൾ അവയിലുണ്ടാകാമെന്നു ജോർജിയ, കാലിഫോർണിയ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉത്സാഹം കൂട്ടാൻ പൂവമ്പഴം

വിറ്റമിൻ ബിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പൂവമ്പഴം കാമവർധകമാണെന്നൊരു വിശ്വാസം പണ്ടുതന്നെയുണ്ട്. ഏദൻതോട്ടത്തിലെ വിലക്കപ്പെട്ട കനി ആപ്പിളല്ല, പൂവമ്പഴമാണ് എന്നു വിശ്വസിച്ച് , ഈ പഴം ഉർവരതാദേവതകൾക്കു വഴിപാടായി സമർപ്പിക്കുന്ന ഏർപ്പാട് ഇന്ത്യയിൽ ചില മതക്കാരുടെ ഇടയിൽ ഉണ്ട്. മധ്യഅമേരിക്കയിൽ ചുവന്ന വാഴയുടെ നീര് അഫ്രോഡിസിയാക്കായി കഴിക്കാറുണ്ട്. കേരളത്തിൽ വിവാഹാനന്തം പൂവമ്പഴവും പാലും ദമ്പതികൾ പങ്കിട്ടു കുടിക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ടല്ലോ. പൂവമ്പഴത്തിൽ ധാരാളം പോഷകാംശവും വിറ്റമിനുകളും ഉണ്ട്. അതിലെ ചില രാസവസ്തുക്കൾക്കു നമ്മുടെ ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വർധിപ്പിക്കുന്ന തരത്തിൽ തലച്ചോറിൽ പ്രവർത്തിക്കാൻ കഴിയുമെന്നും പറയുന്നു.

മാദകത്തിന് കുങ്കുമപ്പൂ

കുങ്കുമപ്പൂ അനാദികാലം മുതൽതന്നെ പശ്ചിമേഷ്യയിലും തെക്കൻ യൂറോപ്പിലും ഒരു കാമവർധകവസ്തുവായി ഉപയോഗിച്ചുവരുന്നു. ക്ലിയോപാട്രയുടെ മാദകത്വം കൂട്ടിയതും കുങ്കുമപ്പൂ കൊണ്ടാണത്രേ. ക്രോസിൻ എന്ന രാസഘടകമാണ് കുങ്കുമപ്പൂവിനു കുങ്കുമനിറം നൽകുന്നത്. വിഷാദരോഗവും മൂഡു സംബന്ധച്ച പ്രശ്നങ്ങളും പരിഹരിക്കുന്നതിനു കുങ്കുമപ്പൂവിന്റെ ഉണങ്ങിയ നാരുകൾ ഫലപ്രദമാണ്. പക്ഷേ , ഇത് ഒരു ഉത്തേജകമാണെന്നതിന് അസന്നിഗ്ധമായ ഒരു തെളിവും കിട്ടിയിട്ടില്ല.

മധുരം കൂട്ടാൻ തേൻ

നവദമ്പതികൾ വിവാഹം കഴിഞ്ഞ ആദ്യമാസം മീഡ്(തേൻ കൊണ്ടുണ്ടാക്കിയ വീഞ്ഞ്) കുടിക്കുന്നതു കേമമാണെന്നു പറയാറുണ്ട്. ഇതു കുടിച്ചാൽ ആണിനു കുതുരശക്തി കിട്ടുമത്രേ. ഇങ്ങനെയാണു ഹണിമൂൺ (മധുവിധു)എന്ന വാക്കു രൂപപ്പെട്ടത്. ലൈംഗികതയുടെ മുഗ്ധബിംബമായ വിടർന്ന പൂവിൽ നിന്നു തേനീച്ച തേൻ ശേഖരിച്ചു പാകപ്പെടുത്തുന്ന പ്രക്രിയയിൽത്തന്നെ പ്രണയവും കാമവും വായിച്ചെടുക്കാമല്ലോ. ഒരു ടീസ്പൂൺ തേൻ വെള്ളം ചേർത്തു കഴിച്ചാൽ ദുർമേദസ്സു കുറയും, ഗുഹ്യഭാഗത്തെ രക്തധമനികളിലെ തടസ്സങ്ങൾ നീങ്ങി ആ ഭാഗത്തു രക്തഓട്ടം കൂടും. 2004 ൽ പ്രസിദ്ധീകരിച്ച ജേണൽ ഓഫ് മെഡിസിനൽ ഫൂഡ്സ്—ലെ പഠന റിപ്പോർട്ട് പറയുന്നത് തേനിൽ രക്തക്കുഴലുകളിലെ തടസ്സങ്ങൾ നീക്കുന്ന നൈട്രിക് ഓക്സൈഡ് ഉണ്ടെന്നാണ്.

നല്ല ലൈംഗീകതയ്ക്ക് ഒലിവ്

ഒലിവ് കാമവർധനിയാണ്. പച്ചനിറത്തിലുള്ള ആഹാരവസ്തുക്കൾ ആണുങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുമ്പോൾ കറുപ്പുനിറമുള്ളവയാണു പെണ്ണുങ്ങളെ ഉത്തേജിപ്പിക്കുന്നത് എന്ന് അഭിപ്രായമുണ്ട്. ഒലിവ് പഴം മുറിച്ചു വീഞ്ഞിലിട്ടു കുതിർത്തു കഴിക്കുന്നതു നല്ല ഫലം തരും.

ശ്രീകുമാർ എസ്