ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണയിക്കുന്നത്. ഭാരക്കുറവ് മുതൽ പൊണ്ണത്തടി വരെയുള്ള വിവിധ വിഭാഗങ്ങളായി വ്യക്തികളെ തരംതിരിക്കാനുള്ള ഒരു അളവുകോലായി ബിഎംഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണയിക്കുന്നത്. ഭാരക്കുറവ് മുതൽ പൊണ്ണത്തടി വരെയുള്ള വിവിധ വിഭാഗങ്ങളായി വ്യക്തികളെ തരംതിരിക്കാനുള്ള ഒരു അളവുകോലായി ബിഎംഐ വ്യാപകമായി ഉപയോഗിക്കുന്നു. പൊണ്ണത്തടിയും തടി അമിതമായി കൂടുന്നതും നിരവധി ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തും. 

പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, കുറഞ്ഞത് 13 തരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ പ്രധാനകാരണം പൊണ്ണത്തടിയുള്ളവരിൽ കാണുന്ന ഉയർന്ന അളവിലുണ്ടാകുന്ന കൊഴുപ്പ് ആണ്. കൊഴുപ്പ് അർബുദങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവുകൾ പല പഠനങ്ങളിലും കണ്ടെത്തിയതാണ്. 

Representative image. Photo Credit:Deepak Verma/istockphoto.com
ADVERTISEMENT

പൊണ്ണത്തടി മൂലം ഉണ്ടാകുന്ന കാൻസറുകൾ
സ്തനാർബുദം, വൻകുടലിലെ അർബുദം, മലാശയ അർബുദം, പാൻക്രിയാസ് അർബുദം, ലിവർ കാൻസർ, ഗർഭാശയത്തിലുണ്ടാകുന്ന കാൻസർ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. 

പൊണ്ണത്തടി കാൻസറിനു കാരണമാകുന്നത് എങ്ങനെ?
അമിതവണ്ണം മൂലം ശരീരത്തിലെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഇത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണം ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. അതുപോലെ നിരവധി ഹാനികരമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനും കാരണമാകുന്നു. ഇവയും കാൻസർ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, അമിതവണ്ണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കുകയും ചെയ്യുന്നു. അമിത വണ്ണം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. കൊഴുപ്പു കോശങ്ങൾ കൂടുതൽ ഈസ്ട്രജൻ ഉൽപാദിപ്പിക്കുന്നത് സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദങ്ങൾക്കു കാരണമാകും. അമിതവണ്ണം ആളുകളിൽ ഉയർന്ന അളവിലുള്ള ഫ്രീ റാഡിക്കലുകളുടെ ഉൽപാദനത്തിനും കാരണമാകുന്നു. ഇത് വൻകുടൽ, വൃക്ക, പ്രോസ്റ്റേറ്റ്, എൻഡോമെട്രിയൽ കാൻസറുകൾക്കു കാരണമാകുന്നു. പൊണ്ണത്തടി മൂലം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ വരാം. ഇതു ലിവർ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. 

Representative image. Photo Credit: Liudmila Chernetska/istockphoto.com
ADVERTISEMENT

അമിത വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ
അമിത വണ്ണം കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ പ്രധാനം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക.

പതിവായി വ്യായാമം ചെയ്യുക. ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ ദോഷകരമാണ്. അടുത്ത കാലത്തായി മിക്കവരും ക്രാഷ് ഡയറ്റുകൾ പിന്തുടർന്ന് ഒറ്റയടിക്ക് ശരീരഭാരം കുറയ്ക്കുന്നതായി കണ്ടു വരുന്നു. ഇത് നല്ലതല്ല. സന്തുലിതമായ ഭാരം നിലനിർത്തുന്നതാണ് സുരക്ഷിതം.

ADVERTISEMENT

അമിത വണ്ണമുള്ളവർ ഡോക്ടറുമായി സംസാരിച്ച്, കാൻസർ സാധ്യത കുറയ്ക്കാൻ വേണ്ട ഭക്ഷണക്രമവും വ്യായാമക്രമവും അറിഞ്ഞുവയ്ക്കുക. 

(ലേഖകൻ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ആണ്)

കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ

English Summary:

Obesity can lead to cancer