മലയാളത്തിൽ മാത്രമല്ല ലോക സിനിമയിൽ തന്ന ഏറ്റവും കാഴ്ചക്കാരുള്ള ജോണറാണ് ഹൊറർ. കോൺജറിങ്ങും അനബെല്ലും എക്സോർസിസ്റ്റുമെല്ലാം കേരളത്തിലും സൂപ്പർഹിറ്റായ ഇംഗ്ലിഷ് ചിത്രങ്ങളാണ്. ∙ പേടിപ്പിച്ച് കാശ് വാരാം ഏറ്റവും അധികം ബോക്സ്ഓഫിസ് കലക്‌ഷൻ നേടിയ ഹൊറർ ചിത്രം 2017ൽ പുറത്തിറങ്ങിയ ‘ഇറ്റ് (IT)’ എന്ന ഹോളിവുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ മാത്രമല്ല ലോക സിനിമയിൽ തന്ന ഏറ്റവും കാഴ്ചക്കാരുള്ള ജോണറാണ് ഹൊറർ. കോൺജറിങ്ങും അനബെല്ലും എക്സോർസിസ്റ്റുമെല്ലാം കേരളത്തിലും സൂപ്പർഹിറ്റായ ഇംഗ്ലിഷ് ചിത്രങ്ങളാണ്.

Read Also : മസിൽ പെരുപ്പിക്കണോ? എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കാം

∙ പേടിപ്പിച്ച് കാശ് വാരാം
ഏറ്റവും അധികം ബോക്സ്ഓഫിസ് കലക്‌ഷൻ നേടിയ ഹൊറർ ചിത്രം 2017ൽ പുറത്തിറങ്ങിയ ‘ഇറ്റ് (IT)’ എന്ന ഹോളിവുഡ് ചിത്രമാണ്. 701 മില്യൻ ഡോളറാണ് ചിത്രം നേടിയത്. 2019ൽ പുറത്തിറങ്ങിയ സ്വീക്വൽ 467 മില്യൻ കലക്‌ഷൻ നേടി. ലോകത്തെ ആദ്യത്തെ ഹൊറർ സിനിമയായി കണക്കാക്കപ്പെടുന്നത് 1890ൽ ഇംഗ്ലിഷിൽ പുറത്തിറങ്ങിയ ‘ദ് ഹൗസ് ഓഫ് ദ് ഡെവിൾ’ എന്ന സിനിമയാണ്. ജോർജ്സ് മെലൈസ് ആയിരുന്നു സംവിധായകൻ. ഇതൊരു നിശ്ശബ്ദ സിനിമയായിരുന്നു.

Representative Image. Photo Credit : Lassedesignen / Shutterstock.com
ADVERTISEMENT

∙ യക്ഷിപ്പടം ആരോഗ്യത്തിന് ഗുണകരം
ഹൊറർ സിനിമകണ്ട് പേടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷകർ പറയുന്നത്. ഒന്നരമണിക്കൂർ ഹൊറർ സിനിമ കാണുന്നത് 150 കാലറി കത്തിച്ചു കളയാൻ സഹായിക്കുമെന്നാണ് പഠനം. ജോഗിങ്ങിനും അരമണിക്കൂർ നടത്തതിനും തുല്യമാണത്രേ ഇത്. വെസ്റ്റ് മിൻസ്റ്റർ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഹൊറർ സിനിമ കാണുമ്പോൾ ‌ഹൃദയമിടിപ്പിന്റെ നിരക്കും ഉപാപചയ നിരക്കും വർധിച്ചതായി കണ്ടു. ഇതുവഴി കൂടുതൽ കാലറി കത്തിത്തീർന്നു. കാലറി ജ്വലനം അടിസ്ഥാനമാക്കി ടോപ്പ് ടെൻ ഹൊറർ സിനിമകളെ ലിസ്റ്റ് ചെയ്താൽ ദ് ഷൈനിങ് (184 കാലറി), Jaws (161 കാലറി), ദി എക്സോർസിസ്റ്റ് (158 കാലറി) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്തുള്ളത്.

∙ ചോര കുടിക്കുമ്പോൾ വേദന മാറും!!
ഹൊറർ സിനിമകൾ കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ (endorphin) എന്ന ഹോർമോൺ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്ന് എഡിൻബറ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ.ക്രിസ്റ്റൻ നോൾസ് നടത്തിയ പഠനം പറയുന്നു. നമ്മുടെ ശ്രദ്ധയും മനസ്സും പൂർണമായും മറ്റൊരു കാര്യത്തിലേക്കു തിരിയുന്നതാണ് ഇതിനു കാരണമെന്നും അതുവഴി വേദന മറക്കുമെന്നും പഠനം പറയുന്നു. കൊറോണക്കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ഏകാഗ്രതയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് മനസ്സ് വളരെ ശാന്തമാവുകയും ചെയ്യും.  ത്രില്ലിങ്ങായ അനുഭവമാണിത്. സ്കൈ ഡൈവിങ് പോലെയുള്ള ആക്ടിവിറ്റികൾക്ക് സമാനമാണ് ഇതെന്നും ആദ്യം പേടി ഉണ്ടാകുമെങ്കിലും പിന്നീട് നമുക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുമെന്നും ക്രിസ്റ്റൻ നോൾസ് തന്റെ പഠനത്തിൽ പറയുന്നു. 

Representative Image. Photo Credit : Tero Vesalainen / Shutterstock.com
English Summary:

90-minute horror movie can help you burn 150 calories