ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

1. വൈറ്റമിന്‍ എ
ശരീരത്തിന്റെ വളർച്ച, വികാസം, രോഗപ്രതിരോധ സംവിധാനം, കോശങ്ങളിലെ ആശയവിനിമയം ഇവയെല്ലാം വൈറ്റമിൻ എ യുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലെ പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രധാന വൈറ്റമിൻ ആണ് വൈറ്റമിൻ എ. അവയവങ്ങളുടെ പ്രവർത്തനവുമായും വൈറ്റമിൻസ് ബന്ധപ്പെട്ടിരിക്കുന്നു.

Photo Credit: LumenSt/ Shutterstock.com
ADVERTISEMENT

2. ബി വൈറ്റമിനുകൾ
വൈറ്റമിന്‍ ബി3 – സ്ത്രീകൾക്ക് അവശ്യം വേണ്ട വൈറ്റമിനുകളാണിവ. കോശങ്ങളുടെ വികാസത്തിനും പ്രവർത്തനങ്ങൾക്കും, പോഷകങ്ങളെ ഊർജമാക്കി മാറ്റാനും ഡിഎൻഎ തകരാറുകൾ പരിഹരിക്കാനും തലച്ചോറിലെ കോശങ്ങളുടെ ക്ഷതം പരിഹരിക്കാനും വൈറ്റമിൻ ബി3 ആവശ്യമാണ്.
∙വൈറ്റമിൻ ബി6
വിളർച്ച തടയാനും പിഎംഎസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഗർഭകാലത്തെ ഓക്കാനം തടയാനും വൈറ്റമിൻ ബി6 പ്രധാന പങ്കു വഹിക്കുന്നു. സെറോടോണിൻ ഉൽപാദിപ്പിക്കുക വഴി ആർത്തവവിരാമം വന്ന സ്ത്രീകളിൽ വിഷാദരോഗലക്ഷണങ്ങൾ തടയാനും വൈറ്റമിൻ ബി6 ആവശ്യമാണ്.

∙വൈറ്റമിൻ ബി 9
എല്ലാ സ്ത്രീകൾക്കും പ്രധാനമായും വേണ്ട വൈറ്റമിൻ ആണിത്. ഗര്‍ഭിണികളായ സ്ത്രീകളിൽ ന്യൂറൽ ട്യൂബിന്റെ കുറവുകൾ തടയാനും ഗർഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെയും തലച്ചോറിന്റെയും സംരക്ഷണത്തിനും വൈറ്റമിൻ ബി 9 ആവശ്യമാണ്.

ADVERTISEMENT

∙വൈറ്റമിൻ ബി 12
അരുണ രക്തകോശങ്ങളുടെ രൂപീകരണത്തിൽ സഹായിക്കുകയും സ്ത്രീകളിലെ വിളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്ന വൈറ്റമിൻ ആണിത്. ഗർഭം, പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രത്യുൽപാദന പ്രശ്നങ്ങൾ തടയാൻ വൈറ്റമിൻ ബി 12 സഹായിക്കുന്നു.

3. വൈറ്റമിൻ സി
സ്തനാർബുദം ഉൾപ്പെടെ നിരവധി ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായി ഒരു ആന്റി ഓക്സിഡന്റാണ് വൈറ്റമിൻ സി. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തിന് വൈറ്റമിൻ സി പ്രധാനമാണ്.

ADVERTISEMENT

4∙വൈറ്റമിൻ ഡി
ഗർഭിണികളായ സ്ത്രീകളിൽ മാസം തികയാതെയുള്ള പ്രസവം തടയാനും രക്തസമ്മർദം കുറയ്ക്കാനും വൈറ്റമിൻ ഡി സഹായിക്കുന്നു. കാത്സ്യത്തിന്റെ ആഗിരണത്തിനും വൈറ്റമിൻ ഡി ആവശ്യമാണ്. ഇത് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ഹോർമോൺ സംതുലനം സാധ്യമാക്കുന്നു. പ്രത്യുൽപാദന സംവിധാനങ്ങളുടെ ഫലപ്രദമായി പ്രവർത്തനത്തിനു സഹായിക്കുന്നു.

Representative Image. Photo Credit : Deepak Sethi / iStockPhoto.com

5. വൈറ്റമിൻ ഇ
പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റാണ് വൈറ്റമിന്‍ ഇ. ചർമത്തിന്റെയും കണ്ണിന്റെയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രത്യുൽപാദന ആരോഗ്യത്തിനും ഈ വൈറ്റമിൻ പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹോർമോൺ സംതുലനത്തിനും വൈറ്റമിൻ ഇ ആവശ്യാണ്.
സ്ത്രീകളുടെ ദൈനംദിന ആരോഗ്യത്തിനും സൗഖ്യത്തിനും വൈറ്റമിനുകൾ പ്രധാന പങ്കു വഹിക്കുന്നു. ഹോർമോൺ, ആർത്തവ, പ്രത്യുൽപാദന വെല്ലുവിളികൾക്കിടയിലും ശരിയായ പ്രവർത്തനങ്ങൾക്ക് വൈറ്റമിനുകൾ സ്ത്രീകൾക്ക് ആവശ്യമാണ്. ഈ പ്രധാന വൈറ്റമിനുകളെല്ലാം ഭക്ഷണത്തിലൂടെ ലഭ്യമാണ് സപ്ലിമെന്റുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാം.

വൈറ്റമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും: വിഡിയോ

English Summary:

Discover the Five Vitamins Critical for Women's Lifelong Well-being