നടുവേദനയും അർധ ചക്രാസനവും

നടുവേദനയ്ക്ക് ഒരളവുവരെ ആശ്വാസം പകരാൻ അർധ ചക്രാസനം പോലുള്ള യോഗമുറകൾക്ക് കഴിയും. അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നം ഉള്ളവർക്കും ഇത് നല്ലതാണ്. ഉപ്പുറ്റികൾ ചേർത്തുവച്ച് പാദങ്ങൾ അകത്തി നിവർന്നു നിൽക്കുക. കൈകൾ ഇരവശങ്ങളിലും നിവർത്തി ഇളച്ച് ഇടുക. സാധാരണ പോലെ ശ്വാസോഛ്വാസം രണ്ടു മൂന്നു തവണ നടത്തുക. തുടർന്ന് ദീർഘമായി ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തുക.

ഇരു കൈകളും ഇരു ചെവികളിൽ മുട്ടുന്നതരത്തിൽ പിടിക്കുക. കൈക ൾ പരമാവധിഉയർത്തിയ ശേഷം നിശ്വസിക്കുക. തുടർന്ന് ഇതേ അവ സ്ഥയിൽ നിന്നു കൊണ്ടു തന്നെശ്വാസം അകത്തേക്ക് എടുക്കുക. പിന്നിലേക്ക് അല്പം വളയുക. തുടക്കത്തിൽ നാലഞ്ച് സെക്കൻഡ് ഇങ്ങനെ നിൽക്കുക.(പിന്നീട് ഇത് പതിനഞ്ച് സെക്കൻഡോളം ആക്കാം). തുടർന്ന് ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട്നിവർന്ന് പൂർവ സ്ഥിതിയിൽ ആകുക. അപ്പോഴും കൈകൾ ഉയർത്തി തന്നെ പിടിക്കു ക. തുടർന്ന് ശ്വാസം അകത്തേക്ക് എടുക്കുക.

ഇനി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകൾ പൂർവസ്ഥിതിയിൽ കൊണ്ടുവരുക. തുടർന്ന് സാധാരണ പോലെ രണ്ടു മൂന്നുതവണ ശ്വസോഛ്വാസം നടത്തി റിലാക്സ് ചെയ്യുക. പിന്നീട് പായിൽ നിവർന്ന് കിടന്ന് റിലാക്സ് ചെയ്യാം.തുടക്കത്തിൽ ഇങ്ങനെ രണ്ടു പ്രാവശ്യം വീതം ചെയ്യുക. ക്രമേണ ഇതിന്റെ എണ്ണം വർധിപ്പിക്കാം.