Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗങ്ങളകറ്റാൻ യോഗ ശീലമാക്കാം

 മോഡൽ: ഡോ. ഗൗരിലക്ഷ്മി, ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

യോഗ നിങ്ങൾക്ക് അമരത്വം നൽകില്ല. എന്നാൽ ശരീരത്തിന്റെയും മസിന്റെയും ആത്മാവിന്റെയും ഈ സംയോഗം പ്രായത്തെ ചെറുത്തു തോൽപ്പിക്കാൻ ശാരീരികമായും മാനസികമായും നിങ്ങളെ സഹായിക്കും.

പതിവായി യോഗ പരിശീലിച്ചാൽ ജീവിതശൈലീ രോഗങ്ങളായ രക്താതിമർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, പ്രമേഹം, പ്രത്യുൽപ്പാദന പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ ചെറുത്തു തോൽപ്പിക്കാനാകും. പൊണ്ണത്തടി, ഉത്കണ്ഠ, മലബന്ധം, ദഹനപ്രശ്നങ്ങൾ എന്നീ പ്രശ്നങ്ങളുള്ളവരും യോഗ ശീലമാക്കുന്നത് ഗുണം ചെയ്യും. രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കെതിരെ പൊരുതാൻ യോഗ സഹായിക്കും.

സന്ധിവാതത്തിനും യോഗ ഗുണകരമാണ്. ശരീരത്തെ കൂടുതൽ ക്രിയാത്മകവും വഴക്കമുള്ളതുമാക്കാൻ യോഗ സഹായിക്കും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും കോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്താനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കും.

ദിവസവും 20–30 മിനിറ്റു വരെ യോഗയും ശ്വസനക്രിയയും പരിശീലിക്കുന്നത് സൂക്ഷ്മതയും ശ്രദ്ധയും നിയന്ത്രണവുമുള്ള ജീവിതം നയിക്കാൻ സഹായിക്കും. 

Your Rating: