ഈ വീടിനു എത്ര രൂപയായെന്നു പറയാമോ?

കൃത്യമായ ആകൃതിയില്ലാത്ത, നിരപ്പു വ്യത്യാസമുള്ള ഒൻപതര സെന്റിലെ വീട്.

നിരപ്പില്ലാത്ത, വീതി കുറഞ്ഞ പ്ലോട്ടിൽ ആഗ്രഹിച്ച പോലൊരു വീടുപണിയാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. വെല്ലുവിളികളെ അതിജീവിച്ച പ്ലാനിന്റെ മികവാണ് ഇവിടെ ശ്രദ്ധേയം. യുക്തിപൂർവം സ്ഥലം വിനിയോഗിച്ചുവെന്നതും പ്ലാനിന്റെ സവിശേഷതയാണ്.

∙ വീതി കുറഞ്ഞ, കൃത്യമായ ആകൃതിയില്ലാത്ത ഒൻപതര സെന്റിലാണ് 1650 ചതുരശ്രയടിയുള്ള വീട് സ്ഥിതി ചെയ്യുന്നത്.

∙ റോഡ് നിരപ്പിലും 4.5 മീറ്റർ താഴ്ചയിലുമായി രണ്ട് തട്ടായുള്ള സ്ഥലമാണ്. റോഡ് നിരപ്പിൽ ഒരു നിലയും താഴ്ചയിൽ അടുത്തനിലയും പണിതു. താഴത്തെ നിലയിലേക്ക് വീടിനു പുറത്തു കൂടിയും ഇറങ്ങാനുള്ള സൗകര്യമുണ്ട്.

∙ കന്റെംപ്രറി ശൈലിയിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫോയർ, ലിവിങ് റൂം എന്നിവിടങ്ങളിൽ ജിപ്സം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്.

∙ വീടിനു മുന്നില്‍ കാർ പാർക്കിങ്ങിനും ലാൻഡ്സ്കേപ്പിനും ഇടം കണ്ടെത്തി.

∙ വീടിനോടു ചേർന്ന് എംഎസ് പൈപ്പും പോളികാർബണേറ്റ് ഷീറ്റും ഉപയോഗിച്ച് കാർപോർച്ച് നിർമിച്ചു.

∙ പില്ലർ വാർത്താണ് അടിത്തറ കെട്ടിയത്.

∙ ടെറാക്കോട്ട ഇന്റർലോക് കട്ടകൾ കൊണ്ടാണ് ചുവരുകൾ കെട്ടിയിരിക്കുന്നത്. ചിലയിടങ്ങളിൽ ഭിത്തി തേച്ചിട്ടില്ല.

∙ അലുമിനിയവും ഹൈലം ഷീറ്റും കൊണ്ടാണ് ബെഡ്റൂമിലെ കബോർഡുകൾ പണിതത്.

∙ മുൻവാതിലുകൾ തേക്കുകൊണ്ടും ബാക്കി വാതിലുകളും ജനലും മഹാഗണിയും ആഞ്ഞിലിയും കൊണ്ടുമാണ് പണിതത്.

∙ അടുക്കളയിലെ കാബിനറ്റ് മറൈൻ പ്ലൈകൊണ്ട് നിർമിച്ചു.

ചുവപ്പ്, കറുപ്പ് നിറങ്ങളിൽ ഒരുക്കിയ അടുക്കളയിലെ കാബിനറ്റുകൾ മറൈൻ പ്ലൈവുഡ് കൊണ്ടാണ് പണിതിട്ടുള്ളത്.

∙ വിട്രിഫൈഡ് ടൈൽ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

∙ ഫോയർ, സിറ്റ്ഔട്ട്, ലിവിങ് റൂം, അടുക്കള, വർക്ഏരിയ, കിടപ്പുമുറി എന്നിവ മുകളിലെ (റോഡ് നിരപ്പിലുള്ള) നിലയിൽ ക്രമീകരിച്ചു. തൊട്ടടുത്ത പാടശേഖരത്തിന്റെ ഭംഗി ആസ്വദിക്കാൻ വർക് ഏരിയയോടു ചേർന്ന് ബാൽക്കണിയുമുണ്ട്.

∙ താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണുള്ളത്. സൗകര്യാർഥം താൽക്കാലികമായി മുകൾനിലയിൽ തന്നെ ഊണുമുറിക്കുള്ള ഇടം കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോമൺ ടോയ്‌ലറ്റുകളാണുള്ളത്.

∙ ഫോയർ, ലിവിങ് റൂം എന്നിവിടങ്ങളിൽ ജിപ്സം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്.

∙ ഫോയറിൽ പ്ലൈവുഡ് കൊണ്ട് പ്രെയർ ഏരിയയും നൽകി.

∙ ലിവിങ് റൂമിൽ വോൾ സ്റ്റിക്കർ ഒട്ടിച്ച് ഭംഗിയേകിയിട്ടുണ്ട്.

∙ സ്റ്റെയർകെയ്സിന്റെ കൈവരികൾ മാറ്റ് ഫിനിഷിലുള്ള സ്റ്റെയിൻലെസ് സ്റ്റീലിന്റെ റൗണ്ട് പൈപ്പ് കൊണ്ടാണ്. ഗോവണിയുടെ ലാൻഡിങ്ങിൽ ഗ്രിൽ ഇട്ട് വിവിധ നിറങ്ങളിലുള്ള ഗ്ലാസ് പിടിപ്പിച്ച് ഭംഗിയേകി.

∙ കിടപ്പുമുറികളുടെ ഒരു ചുവരിൽ വേറിട്ട നിറം നൽകി ഹൈലൈറ്റ് ചെയ്തു.

∙ 26 ലക്ഷം രൂപയാണ് മതിലുൾപ്പെടെ വീടുപണിയാൻ ചെലവായത്.

Project Facts

Location: തിരുവല്ല

Area: 1650 Sqft

Cost: 26 lakh

Designers: കെ. ആർ. അഖിൽ, റിജോ കെ. വൈദ്യൻ

ജിഡബ്ല്യു ആർക്കിടെക്ട്സ്

അടൂർ, കൊല്ലം

gwarchitectsteam2013@gmail.com

Owner: വിമൽ ജോൺ

മുളമൂട്ടിൽ ഹൗസ്