Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഷോപ്പിങ് മാളുകള്‍ നിങ്ങളെ അമ്പരപ്പെടുത്തും!

west-edmonton-mall-canada ലുലുവിനെപ്പോലെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില ഷോപ്പിങ് മാളുകളുണ്ട്...അവയില്‍ ഏറ്റവും അവിശ്വസീനയമായ ചില മാളുകള്‍ ഇതാ...

കാലം മാറിയതനുസരിച്ച് നമ്മുടെ ഷോപ്പിങ് ശീലങ്ങളിലും ഉണ്ടായത് വലിയ മാറ്റങ്ങളാണ്. ഷോപ്പ് ചെയ്യാനുള്ള ഇടം മാത്രമല്ല ഇന്ന് നമുക്ക് ഷോപ്പിങ് മാളുകള്‍. ഷോപ്പിങ് മാള്‍ അനുഭവം ആണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. പ്രമുഖ പ്രവാസി സംരംഭകന്‍ എം എ യൂസഫലി കൊച്ചിക്കാര്‍ക്ക് അല്‍ഭുതമായി ലുലു മാള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ നിന്നങ്ങോളമിങ്ങോളമുള്ള ജനങ്ങളാണ് ലുലു അനുഭവത്തിനായി കൊച്ചിയിലേക്കെത്തിയത്. ആഘോഷിക്കാനാണ് ഓരോരുത്തരും ഇന്ന് മാളിലെത്തുന്നത്. ലുലുവിനെപ്പോലെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില ഷോപ്പിങ് മാളുകളുണ്ട്...അവയില്‍ ഏറ്റവും അവിശ്വസീനയമായ ചില മാളുകള്‍ ഇതാ...

മാള്‍ ഓഫ് അമേരിക്ക, മിന്നെസോട്ട, യുഎസ്

mall-of-america

അമേരിക്കയിലെ ഏറ്റവും വലിയ മാളാണിത്. 520 സ്‌റ്റോറുകള്‍, 11,000 ജീവനക്കാര്‍....വാര്‍ഷിക സന്ദര്‍ശകരുടെ എണ്ണമാകട്ടെ 40 ദശലക്ഷം, ഇതാണ് മാള്‍ ഓഫ് അമേരിക്ക. ഇന്‍ഡോര്‍ തീം പാര്‍ക്ക്, സീ ലൈഫ് അക്വോറിയം, ലെഗോ സ്‌റ്റോര്‍ തുടങ്ങിയ എല്ലാമാണ് മുഖ്യ ആകര്‍ഷണങ്ങള്‍. 1992ലാണ് ഈ മാള്‍ നിലിവില്‍ വന്നത്. 

ദി ദുബായ് മാള്‍, ദുബായ്

dubai-mall

ഡൗണ്‍ടൗണ്‍ കോംപ്ലക്‌സിന്റെ ഭാഗമാണ് ദുബായിലെ ഈ കിടിലന്‍ മാള്‍. 120 റെസ്റ്റോറന്റുകള്‍, 1,200 ഷോപ്പുകള്‍...ശരിക്കും ഒരു സിറ്റി പോലെയാണ് ഈ മാള്‍. 76,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഇന്‍ഡോര്‍ തീം പാര്‍ക്ക്, എഡുടെയ്ന്‍മെന്റ് സെന്റര്‍, ദുബായിലെ ഏറ്റവും വലിയ സിനിപ്ലെക്‌സ് ആയ റീല്‍ സിനെമാസ് തുടങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു ഇവിടെ. 

എസ്എം മാള്‍ ഓഫ് ഏഷ്യ

mall-of-asia

ഫിലിപ്പീന്‍സിലാണ് എസ് എം മാള്‍ ഓഫ് ഏഷ്യ. 4.2 ദശലക്ഷം ചതുരശ്രയടിയിലാണ് ഈ മാള്‍ സ്ഥിതി ചെയ്യുന്നത്. സാന്‍ മിഗ്വേല്‍ കൊക്ക കോള ഐമാക്‌സ് തിയറ്ററാണ് മാളിന്റെ പ്രധാന സവിശേഷത. 

ദി മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ്

mall-of-emirates-dubai

2003ലാണ് ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 630 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും 80 ലക്ഷ്വറി സ്റ്റോറുകളും 100ലധികം റെസ്റ്ററന്റുകളും കഫെകളും എല്ലാം മാളിലുണ്ട്. വലിയ ഇന്‍ഡോര്‍ സ്‌കി പാര്‍ക്കും മാജിക് പ്ലാനറ്റുമെല്ലാം കിടിലന്‍ തന്നെ. 

വെസ്റ്റ് എഡ്മണ്‍ടണ്‍ മാള്‍, ആല്‍ബര്‍ട്ട, കാനഡ

west-edmonton-mall-canada

കാനഡയിലെ ഈ ഷോപ്പിങ് മാള്‍ അതിന്റെ വാസ്തുവിദ്യകൊണ്ടും നിര്‍മിതി കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏറെ പ്രശസ്തമാണ്. മുമ്പ് ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമെന്നാണ് 1.2 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച എഡ്മണ്‍ടണ്‍ മാള്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമാണ്. ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കായ ഗാലക്‌സിലാന്‍ഡ് ഈ മാളിലാണ്. ഇവിടെ 24 റൈഡുകളാണുള്ളത്. കാസിനോ, ഡിന്നര്‍ തിയറ്റര്‍, ഹോട്ടലുകള്‍ എല്ലാമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മാള്‍ എന്ന് പോയവര്‍ പറയുന്നു. ഷോപ്പ്, പ്ലേ, സ്റ്റേ...ഇതാണ് ഈ മാള്‍.

ദി ട്രഫോര്‍ഡ് സെന്റര്‍, മാഞ്ചെസ്റ്റര്‍, ഇംഗ്ലണ്ട്

trafford-centre-manchester

യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് കേന്ദ്രമാണ് ട്രഫോര്‍ഡ് സെന്റര്‍. ആർക്കിടെക്ച്ചർ ആണ് ഈ മാളിനെ വ്യത്യസ്തമാക്കുന്നത്. വെനീഷ്യന്‍ മാര്‍ബിള്‍ സൗന്ദര്യം പകിട്ടേകുന്ന ട്രഫോര്‍ഡ് പണികഴിപ്പിച്ചിരിക്കുന്നത് ന്യൂ ഓര്‍ലിയന്‍സ്, ചൈന, ഈജിപ്റ്റ്, ഇറ്റലി, അമേരിക്ക, മൊറോക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഡിസൈന്‍ ശൈലിയുടെ അകമ്പടിയോടെയാണ്. 

Read more on Architecture Wonders Celebrity Houses