Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയുടെ ഒരു ഫോട്ടോ ഫ്രെയിം പോലെ!

petals-resort-wayand-top പ്രകൃതിയുടെ മടിത്തട്ടിൽ സ്വച്ഛസുന്ദരമായ ഒഴിവുദിവസങ്ങൾ ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്.

പച്ചപ്പട്ടണിഞ്ഞ മലനിരകൾക്ക് നടുവിൽ കോടമഞ്ഞിന്റെ കമ്പളം പുതച്ച് മയങ്ങുകയാണ് വയനാട്. നിരവധി സഞ്ചാരികളാണ് പ്രകൃതി ഒരുക്കുന്ന ഈ അഭൗമസൗന്ദര്യം ആസ്വദിക്കാനായി താമരശ്ശേരി ചുരം കയറുന്നത്. വയനാട് ജില്ലയിലെ പ്രകൃതിസുന്ദരമായ തരിയോട് പത്താം മൈലിലാണ് പെറ്റൽസ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.

petals-resort-wayand-elevation

പത്തേക്കറോളം വരുന്ന ഭൂമിയിൽ ഏകദേശം 16000 ചതുരശ്രയടിയിലാണ് റിസോർട്ട്. ഒരു മൊട്ടക്കുന്നിന് മുകളിലാണ് സിമ്മട്രിക്കൽ ശൈലിയിൽ റിസോർട് പണി കഴിപ്പിച്ചത്. ഭൂമിയുടെ ചരിവിന് അനുസൃതമായ രീതിയിലാണ് രണ്ടുനിലയിലുളള കന്റംപ്രറി കോട്ടേജുകളുടെ നിർമ്മാണം. ആധുനിക മുഖഛായ ഉളള കന്റംപ്രറി കോട്ടേജുകളും പഴമ വിളിച്ചോതുന്ന ഹെറിറ്റേജ് വില്ലകളും ഭൂമിയുടെ ചരിവിന് ഒരു കോട്ടവും വരാത്തവിധം വിളക്കിച്ചേർത്തിരിക്കുന്നു. 

petals-resort-wayand

റിസോർട്ടിന്റെ മർമ്മപ്രധാനമായ ഭാഗം കുന്നിന്റെ നെറുകയിൽ സ്ഥിതിചെയ്യുന്ന നീന്തൽക്കുളവും റെസ്റ്റോറന്റുമാണ്. കരിങ്കല്ലു പാകിയ പാത കുന്നിനെ ചുറ്റിവരിഞ്ഞ് എത്തിച്ചേരുന്നത് റിസപ്ഷനും റസ്റ്റോറന്റും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കാണ്. വയനാടിന്റെ ലാളിത്യം വിളിച്ചോതുന്ന തരത്തിൽ വളരെ ലളിതമായ രീതിയിലാണ് റസ്റ്ററന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. വൈകുന്നേരങ്ങളിൽ കോടമഞ്ഞ് ഒാപ്പൺ രീതിയിൽ‌ നിർമ്മിച്ചിട്ടുള്ള റസ്റ്ററന്റിലൂടെ സഞ്ചാരികളെ തഴുകികടന്നുപോകും. 

petals-resort-wayand-sitout

കുന്നിന്റെ നെറുകയിൽ നിന്ന് നോക്കിയാൽ നാലുപാടും ബാണാസുര മലനിരകളുടെ വശ്യമായ കാഴ്ചയാണ്. ഈ കാഴ്ചയിലേക്കാണ് ഇൻഫിനിറ്റി പൂൾ മിഴി തുറക്കുന്നത്. കുന്നിന്റെ നെറുകയിൽ നീന്തിത്തുടിക്കുന്നതായാണ് നീന്തൽക്കുളത്തിൽ അനുഭവവേദ്യമാകുക.

petals-resort-infinity-pool

നീന്തൽക്കുളത്തിനും റസ്റ്ററന്റിനും ഇടയിലുള്ള വിശാലമായ പുൽത്തകിടിയിൽ രാത്രികാലങ്ങളിൽ മെഴുകുതിരി വെട്ടത്തിൽ അത്താഴം ആസ്വദിക്കാം. 

petals-resort-restaurant

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ 12 കോട്ടേജുകള്‍ നിലവിലുണ്ട്. ആകെ 24 എണ്ണമാണ് പ്ലാൻചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം വിശാലമായ ആക്ടിവിറ്റി ഏരിയയുടെയും സ്പായുടെയും പണി പുരോഗമിക്കുന്നു. 

petals-resort-bed

നീന്തൽക്കുളത്തിന്റെ രണ്ടു സൈഡിലുമായാണ് കന്റംപ്രറി കോട്ടേജുകൾ സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും പ്രകൃതിരമണീയ കാഴ്ചകളെ ഉള്ളിലേക്ക് ആവാഹിക്കുന്നതരത്തിൽ വിശാലമായ ഗ്ലാസ് ഓപ്പണിങ്, വിശാലമായ ബാൽക്കണി, സ്വകാര്യത നഷ്ടമാകാതെ  ബാത്‌റൂമിൽ നിന്നും പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുംവിധം ഓപ്പൺ ബാത്റൂം എന്നിവ കോട്ടേജുകളുടെ പ്രത്യേകതയാണ്.

petals-resort-wayand-rooms
petals-resort-wayand-bath

മുറികളിൽ നിന്നും ദൂരെയുള്ള ബാണാസുര മലനിരകളിലേക്ക് കാഴ്ചയെത്തുംവിധമാണ് ഡിസൈൻ. ബാൽക്കണിയിൽ വുഡൻ ഫ്ലോറിങ്  ചെയ്തിരിക്കുന്നു. ബാൽക്കണിയിൽ നിന്നും മലനിരകളുടെ കാഴ്ച ഒരു ഫോട്ടോ ഫ്രെയിം പോലെ തോന്നിക്കും.

petals-resort-wayand-view

പ്രകൃതിയുടെ ഭാവഭേദങ്ങൾ ആവാഹിക്കാൻ ഗ്ലാസ് ജനാലകളാണ് കിടപ്പുമുറികളിൽ നൽകിയത്. മുറികളിൽ എസി നൽകിയിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യം വരാറില്ല. വാം ടോൺ ലൈറ്റിങ് അകത്തളങ്ങൾക്ക് മിഴിവ് പകരുന്നു. വിട്രിഫൈഡ് ടൈലുകളാണ് മുറികളിൽ. സ്‌റ്റോറേജ് സൗകര്യത്തിനു വാഡ്രോബുകളും ഒരുക്കി.

petal-resort-balcony

പ്രകൃതിയുമായി ഇഴുകിച്ചേരുന്ന എർത്തി നിറങ്ങളാണ് എലിവേഷന്  നൽകിയത്. ഇരുവശങ്ങളിലും മണ്ണിന്റെ നിറവും നടുക്കായി പച്ച നിറവും നൽകിയിരിക്കുന്നു.

petals-resort-distant-view

പ്രകൃതിയുടെ മടിത്തട്ടിൽ സ്വച്ഛസുന്ദരമായ ഒഴിവുദിവസങ്ങൾ ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thariyode, Wayanad

Area- 16000 SFT

Plot- 10 acre

Owner- Ajish

Architects- Renjith, Biju Varghese

Design Decode, Kakkanad, Ernakulam

Mob- 9446568511

Read more on Home Decoration Magazine Malayalam Kerala House Design