ഇത് കേട്ടോ...ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയാല്‍ ടെസ്‌ല കാർ ഫ്രീയെന്ന്!

51,29376 രൂപയുടെ ടെസ്‌ല വൗച്ചറുകളാണ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഫ്രീയായി ഉപഭോക്താവിന് ലഭിക്കുന്നത്.

ഇലോണ്‍ മസ്‌കിനെ അറിയില്ലേ...ഇന്നൊവേഷന്‍ ഭ്രാന്തനെന്നെല്ലാം ആരാധകരും വിമര്‍ശകരും ഒരുപോലെ വിശേഷിപ്പിക്കുന്ന സംരംഭകന്‍. ഇന്ന് ലോകത്ത് കാണുന്ന ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നാന്ദി കുറിച്ച ലോകത്തെ ഏറ്റവും മികച്ച ഫ്യൂച്ചറിസ്റ്റിക് സംരംഭകന്‍. മസ്‌ക്കിന്റെ കമ്പനി ടെസ്‌ല പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. 

എന്നാല്‍ ഇവിടെയിതാ ഒരു റിയല്‍ എസ്റ്റേറ്റ് സംരംഭകന്‍ ടെസ്‌ല കാര്‍ ഫ്രീയായി നല്‍കുന്നു. കേട്ടാല്‍ ആരും ഒന്നും ഞെട്ടും. കെ ആന്‍ഡ് കെ പ്രോപ്പര്‍ട്ടിയെന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് തങ്ങളുടെ നാല് ബെഡ്‌റൂം ആപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്ന ആദ്യ അഞ്ച് പേര്‍ക്ക് ഒരു ടെസ്‌ല കാര്‍ സൗജന്യമായി നല്‍കുന്നത്. ഹോങ്കോങ്ങിലാണ് ഈ അസുലഭ സൗഭാഗ്യമിരിക്കുന്നത്. 51,29376 രൂപയുടെ ടെസ്‌ല വൗച്ചറുകളാണ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഫ്രീയായി ഉപഭോക്താവിന് ലഭിക്കുന്നത്. ഇതുപയോഗിച്ച് ആ വിലയ്ക്കുള്ളില്‍ വരുന്ന ഏത് ടെസ്‌ല മോഡൽ കാറും വാങ്ങാം. ടെസ്‌ലയുടെ ഏറെ പ്രശസ്തമായ സ്റ്റാര്‍ട്ടിങ് മോഡല്‍ എസ് ഈ വിലയ്ക്ക് ലഭ്യമാകും. 

ഹോങ്കോങ്ങിലെ കയ് ടെക് എന്ന സ്ഥലത്തുയരുന്ന വിക്‌റ്റോറിയ സ്‌കൈ എന്ന അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ ഞെട്ടിപ്പിക്കുന്ന ഓഫര്‍. ഇനി അപ്പാര്‍ട്ട്‌മെന്റിന്റെ വില കൂടി ഒന്നറിയാം, 32 കോടി രൂപ. 

എന്തിനാണ് ഇങ്ങനൊരു ഓഫര്‍. ഇതിന്റെ അണിയറക്കാര്‍ പറയുന്നതിങ്ങനെ. ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ വരുന്നവരില്‍ പ്രകൃതി സ്‌നേഹം വളര്‍ത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനാണ് പ്രകൃതിയെ ദ്രോഹിക്കാത്ത ടെസ്‌ല കാറുകള്‍ സമ്മാനമായി ലഭ്യമാക്കുന്നത്. ടെസ്‌ല വേണ്ടാത്തവര്‍ക്ക് കാറിന്റെ വില അപ്പാര്‍ട്ട്‌മെന്റ് പ്രൈസില്‍ നിന്ന് കുറയ്ക്കുമോയെന്ന് വ്യക്തമല്ല. 

വിക്‌റ്റോറിയ സ്‌കൈയില്‍ 143 കാറുകള്‍ക്കാണ് പാര്‍ക്കിങ് സ്‌പേസ്. ഇവിടങ്ങളിലെല്ലാം തന്നെ ഇലക്ട്രിക് ചാര്‍ജിങ് സംവിധാനങ്ങളുമുണ്ട്. 1,270 സ്‌ക്വയര്‍ ഫീറ്റിലാണ് ഓരോ അപ്പാര്‍ട്ട്‌മെന്റും. വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും ഫോര്‍ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പടെ 44 അപ്പാര്‍ട്ട്‌മെന്റുകളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്,

Read more on Apartments for Sale Real Estate