വീടുകൾ വാരിക്കൂട്ടി ആലിയ, ഇത്തവണ മുടക്കിയ തുക കേട്ടാൽ ഞെട്ടും!

alia-bhatt
SHARE

റാസി എന്ന പുതിയ ചിത്രം 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. രൺബീർ കപൂറുമായുള്ള പ്രണയത്തിനു ശേഷം ആലിയ തൊടുന്നതെല്ലാം പൊന്നാകുന്നു എന്നാണ് ബോളിവുഡ് സംസാരം. സിനിമകൾ ഹിറ്റായാൽ പ്രതിഫലത്തുക കുത്തനെ കൂട്ടി വരുമാനത്തിൽ പകുതിയോളം റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കുന്ന പതിവ് തലമുറകളായി ബോളിവുഡ് താരങ്ങൾക്കിടയിലുണ്ട്. ഇളമുറക്കാരി ആലിയയും  ആ പാതയിലാണെന്ന് നിസ്സംശയം പറയാം.

മുംബൈയിലെ സെലിബ്രിറ്റി കോളനിയായ ജൂഹുവിലാണ് ആലിയ വീണ്ടും കോടികൾ വാരിയെറിഞ്ഞ് ഫ്ലാറ്റ് സ്വന്തമാക്കിയത്.

alia

ചൂടപ്പം പോലെ ഫ്ലാറ്റുകൾ വിറ്റഴിയുന്ന സ്ഥലമാണ് ഇവിടം. താരങ്ങൾ പലപ്പോഴും ലേലത്തുകയ്ക്കാണ് ഇഷ്ടഫ്ലാറ്റുകൾ സ്വന്തമാക്കുക.7 കോടി മുതൽ ഫ്ലാറ്റുകൾ ലഭിക്കുമ്പോൾ 13 കോടി വാരിയെറിഞ്ഞാണ് 

ഒന്നാം നിലയിലുള്ള 2300 ചതുരശ്രയടിയുള്ള 4 BHK ഫ്ലാറ്റ് ആലിയ സ്വന്തമാക്കിയതത്രേ! 65 ലക്ഷത്തോളം രൂപ റജിസ്ട്രേഷൻ ഇനത്തിലും ചെലവായി.

മൂന്നു വർഷം മുൻപ് ഇതേ ഭവനസമുച്ചയത്തിൽ ആലിയ രണ്ടു ഫ്ലാറ്റുകൾ വാങ്ങിയിരുന്നു. അന്ന് രണ്ടു ഫ്ലാറ്റുകൾക്കും കൂടി 8 കോടിയാണ് ചെലവഴിച്ചത്.

സഹോദരി ഷഹീൻ ഭട്ടിനൊപ്പമായിരിക്കും ആലിയ ഇവിടേക്ക് താമസം മാറുക എന്നാണ് വാർത്തകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA