അകത്തളത്തെ നിറമണിയിക്കാൻ

കുപ്പിയിലും ടെറാക്കോട്ട പ്ലോട്ടുകളിലും പെയിന്റ് ചെയ്ത് ഇന്റീരിയറിലെ ഭംഗി കൂട്ടുന്നു രാജി ജോൺ

കലാകാരന്മാർക്ക് കുപ്പിയെന്നോ കുടമെന്നോ ഭേദമില്ലെന്നാണ് ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാടുള്ള രാജി ജോൺ പറയുന്നത്. രാജി പെയിന്റ് ചെയ്‌തെടുക്കുന്ന കുപ്പിയുടെയും കുടത്തിന്റെയും ആരാധകരാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു കിട്ടുന്ന സമയം പാഴാക്കാതെ പ്രയോജനപ്രദമായി വല്ലതും ചെയ്യണമെന്ന ആഗ്രഹമാണ് രാജിയെ ചിത്രകാരിയാക്കിയത്. 

ഉപേക്ഷിക്കപ്പെടുന്ന മദ്യക്കുപ്പികളും വിലകൊടുത്തുവാങ്ങുന്ന ടെറാക്കോട്ട പ്ലോട്ടുകളുമാണ് പെയിന്റ് ചെയ്യാൻ പ്രധാനമായി ഉപയോഗിക്കുന്നത്.ഇനാമൽ പെയിന്റിന്റെയും ഫാബ്രിക് പെയിന്റിന്റെയും പ്രത്യേക രീതിയിലുള്ള മിശ്രണമാണ് കുപ്പികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്നത്. 

കുപ്പിയുടെ പുറത്താണ് പെയിന്റ് അടിക്കുന്നത്. ഗ്ലാസ് പെയിന്റ് ഉപയോഗിക്കുമ്പോൾ ആഗ്രഹിച്ച ഫലം ലഭിക്കാത്തതിനാൽ ആറുമാസത്തെ പരീക്ഷണങ്ങളിലൂടെ രാജി ഈ കൂട്ട് കണ്ടുപിടിക്കുകയായിരുന്നു. പല നിറങ്ങൾ പല തരത്തിൽ കൂട്ടിക്കലർത്തി വ്യത്യസ്ത നിറങ്ങൾ സൃഷ്ടിക്കും. ടെറാക്കോട്ട പ്ലോട്ടുകളിൽ കറുപ്പ്, മെറൂൺ, ബ്രാസ് നിറങ്ങളാണ് ഉപയോഗിച്ചത്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഗ്ലാസ് ബോട്ടിൽ പെയിന്റിങ്ങിന്റെ മേഖലയിൽ പുതിയ മാനങ്ങൾ വെട്ടിപ്പിടിക്കാൻ ഒരുങ്ങുകയാണ് രാജി.

email- rajijohnkurian@gmail.com

Read more on Interior Decoration Home Decor