വീടുകൾ സുരക്ഷിതമാക്കാം, സമ്മാനങ്ങൾ നേടാം! മൈ ഹോം മൈ സേഫ്റ്റി കോണ്ടസ്റ്റ്

ഒരായുസ്സിന്റെ അധ്വാനവും സ്വപ്നങ്ങളുമാണ് ഓരോ വീടുകളും. പണിതുയർത്തുന്ന നിങ്ങളുടെ സ്വർഗം സുരക്ഷിതമാക്കാൻ ഏറ്റവും മികച്ച നിർമാണ സാമഗ്രികൾ ഉപയോഗിക്കാൻ നിങ്ങൾ ശ്രമിക്കും. മികച്ച സാനിറ്ററി ഫിറ്റിങ്, തടിപ്പണികൾ, ഗ്ലാസ് വർക്കുകൾ..എല്ലാം ഉപയോഗിക്കും...പക്ഷേ വീട്ടിൽ പ്രകാശം നിറയ്ക്കുന്ന വയറിങ്ങിനെ കുറിച്ചോ വൈദ്യുത ഉപാധികളുടെ ഗുണനിലവാരത്തെ കുറിച്ചോ നിങ്ങൾ എത്രത്തോളം ബോധവാനാണ്? ചിന്തിച്ചു നോക്കൂ...

വീടുകളിൽ നിരവധി അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. തീപിടിത്തം, മിന്നൽ, ഷോർട് സർക്യൂട്ട് തുടങ്ങിയവയെല്ലാം വീടിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും ഭീഷണി ഉയർത്തുന്നവയാണ്. ഈ അപകടങ്ങളെ നേരിടാൻ നിങ്ങൾ ശ്രദ്ധാലുവാണോ? ഒരു അപകടം ഉണ്ടായാൽ നേരിടാൻ നിങ്ങൾ എത്രമാത്രം സജ്ജരാണ്? ചിന്തിച്ചിട്ടുണ്ടോ?

വീട്ടിൽ സന്തോഷവും സമാധാനവും നിറയണമെങ്കിൽ ശ്രദ്ധിക്കേണ്ടത് വീടിന്റെ സുരക്ഷയിലാണ്.

ഈ വിഷയത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി മനോരമ ഓൺലൈനും പ്രമുഖ ഇലക്ട്രിക്കൽ നിർമാതാക്കളായ ഹാവെൽസും ചേർന്ന് മൈ ഹോം മൈ സേഫ്റ്റി എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ്.

ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

അപകടങ്ങളിൽ നിന്നും നിങ്ങൾ വീടിനെ എങ്ങനെ സംരക്ഷിക്കുന്നു? 

ഈ വിഷയത്തിൽ നിങ്ങളുടെ ആശയങ്ങൾ ലഘുവിവരണമായോ, ലഘു വിഡിയോ സന്ദേശങ്ങളായോ അയച്ചു തരിക. മികച്ച 10 ആശയങ്ങൾ തിരഞ്ഞെടുത്ത് വോട്ടിങ്ങിനായി ഇവിടെ പ്രസിദ്ധീകരിക്കും. വോട്ടുകളുടെയും വിദഗ്ധ സമിതിയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിശ്‌ചയിക്കും.

സമ്മാനങ്ങൾ

മികച്ച ആശയത്തിന് 5000 രൂപ

പ്രോത്സാഹന സമ്മാനം- 5 പേർക്ക് 1000 രൂപ വീതം

നിബന്ധനകൾ

പിഡിഎഫ് ആയി വേണം വിവരണം അയക്കാൻ. ഇതിന്റെ സൈസ് 5 എംബിയിൽ താഴെ ആയിരിക്കണം.

വിഡിയോ 5 മിനിറ്റിൽ താഴെയായിരിക്കണം. സൈസ് 20 എംബിയിൽ താഴെ ആയിരിക്കണം.

നിയമാവലിയിൽ ഭേദഗതികൾ വരുത്താൻ മനോരമ ഓൺലൈനിനു അവകാശമുണ്ടായിരിക്കും.

മനോരമ ഓൺലൈൻ പാനലിന്റെ തീരുമാനം അന്തിമം ആയിരിക്കും.

ആശയങ്ങൾ അയക്കേണ്ട അവസാന തീയതി- ഡിസംബർ 22

മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക-https://specials.manoramaonline.com/Veedu/2018/my-home-my-safety/index.html