മിനിറ്റുകൾക്കുള്ളിലാണ് വീട്ടിൽ വെള്ളം കയറിയത്... ദുരനുഭവം പങ്കുവച്ച് അനന്യ

വീടിനെ മുക്കിയ പ്രളയത്തിൽ നിന്നും രക്ഷപെട്ടെത്തിയ അനന്യ വീണ്ടും ഫേസ്ബുക്ക് ലൈവിൽ. നടി ആശാ ശരത്തിന്‍റെ വീട്ടിലാണ് ഇപ്പോൾ അനന്യയുടെ കുടുംബം അഭയം തേടിയിരിക്കുന്നത്. അനന്യയുടെ വാക്കുകളിലേക്ക്:

''കഴിഞ്ഞ മൂന്നു ദിവസമായി പെരുമ്പാവൂരാണ്, വീടാകെ വെള്ളത്തിലാണ്. ഇന്നു രാവിലെ 11 മണിക്കാണ് സുരക്ഷിതരായത്. ഇപ്പോള്‍ പെരുമ്പാവൂരുള്ള ആശാ ശരത്തിൻറെ വീട്ടിലാണ്. ചേച്ചി വിളിച്ച് വീട്ടിലേക്കെത്താൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. മിനിറ്റുകൾക്കുള്ളിലാണ് വെള്ളം കയറിയത്. ബന്ധുക്കളുടെ വീടെല്ലാം വെള്ളത്തിലാണ്. 

എന്താകുമെന്ന് അറിയില്ല, മഴ നിന്നിട്ടില്ല, എല്ലാം ദെവത്തിന്‍റെ കയ്യിലാണ്. ഇതിലും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരുണ്ട്. അവരെയും സഹായിക്കണം, അവർ‍ക്കു വേണ്ടി പ്രാർത്ഥിക്കണം. പെരുമ്പാവൂർ ടൗണിൽ മാത്രമേ മഴ ഇപ്പോൾ മഴ പെയ്യാതിരിക്കുന്നുള്ളൂ. മനസ്സ് മരവിച്ച അവസ്ഥയിലാണ്. ഇനിയങ്ങോട്ടുള്ള പോക്ക് എങ്ങനെയാകുമെന്നറിയില്ല. ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം വീടു വിട്ടുപോന്നു. രക്ഷിക്കാനെത്തിയ എല്ലാവർക്കും നന്ദി''.