ഇലകൊഴിച്ചിലിന് ബോർഡോ മിശ്രിതം

ജാതി മരങ്ങൾക്ക് ഇലകൊഴിച്ചിൽ, വേരു ചീയൽ, തടിയിൽ നിന്നും കറയൊലിപ്പ് എന്നീ രോഗങ്ങൾ കണ്ടു വരുന്നു. ഇലകളിൽ‌ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുക. കൂടാതെ ചെമ്പു കലർന്ന കുമിൾ നാശിനികളിൽ ഒന്ന് (കോപ്പർ ഹൈഡ്രോക്സൈഡ് രണ്ടു ഗ്രാം) ഒരു ലീറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 2.5ഗ്രാം–ലീറ്റർ വെള്ളത്തിൽ) മരത്തിന് ചുറ്റും തടമെടുത്ത് മരം ഒന്നിന് 10 മുതൽ 20 ലീറ്റർ വരെ എന്ന തോതിൽ മണ്ണിൽ ഒഴിച്ച് കൊടുക്കുക. തായ്ത്തടിയിൽ കറയൊലിക്കുന്ന ഭാഗത്ത് ബോർഡോ കുഴമ്പ് അല്ലെങ്കിൽ ഹെക്സോകോണോസോൾ അ‍ഞ്ചു മി.ലീ–ലീറ്റർ വെള്ളത്തിൽ എന്ന അളവിൽ പുരട്ടി മഴകൊള്ളാതെ സൂക്ഷിക്കുക. ബോർഡോ കുഴമ്പ് തയാറാക്കുന്നതിന് 100 ഗ്രാം നീറ്റുകക്കയും 100 ഗ്രാം തുരിശും അര ലീറ്റർ വെള്ളത്തിൽ വെവ്വേറെ കലക്കി യോജിപ്പിച്ച് ഉപയോഗിക്കുക.