കർഷക സാങ്കേതിവിദ്യകൾ; തുണയ്ക്കുന്ന സ്ഥാപനങ്ങൾ

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഗവേഷണകേന്ദ്രങ്ങളിൽ നൂറുകണക്കിനു സാങ്കേതികവിദ്യകൾ ലഭ്യമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങൾക്കെല്ലാം യോജിച്ച സാങ്കേതിവിദ്യകൾ ലഭിക്കും ചില സാങ്കേതികവിദ്യകൾ സൗജന്യമാണെങ്കിൽ മറ്റു ചിലതിന് ഫീസ് നൽകേണ്ടതുണ്ട്. 

പ്രധാന സ്ഥാപനങ്ങൾ

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി എഫ് ടി ആർെഎ) 

മൈസൂരിലെ ഈ സ്ഥാപനത്ത‍ിൽ നിന്ന് പഴം, പച്ചക്കറി, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ സംസ്കരണവിദ്യകൾ ലഭ്യമാണ്. കേരളത്തിന്റെ കാർഷിക വിഭവങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കും പറ്റിയതാണ് ഇവയിൽ നല്ല പങ്കും.

ഫോൺ: 0821–2514534 വെബ്സൈറ്റ് www.cftri.com

ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (ഡിഎഫ്ആർഎൽ):

മൈസൂരിലെതന്നെ ഈ സ്ഥാപനവും ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും കൊമാറുകയും ചെയ്യുന്നു.

ഫോൺ:0821–2473783 വെബ്സൈറ്റ്: www.drdo.gov.in

നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബനാന (എൻ ആർ സി ബി):

തമിഴ്നാട്ടിൽ തിരുച്ചിറപ്പിള്ളിയിലെ ഈ സ്ഥാപനം വാഴപ്പഴത്തിന്റെ മൂല്യവർധനയ്ക്കുള്ളസാങ്കേതികവിദ്യകൾ വികസിപ്പിച്ച് കൈമാറുന്നു.

ഫോൺ: 09442553117 വെബ്സൈറ്റ്: www.nrcb.res.in 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റൻഡിസിപ്ലിനറി സയൻസസ് ആൻഡ് ടെക്നോളജി (നിസ്റ്റ്)

തിരുവനന്തപുരത്തുള്ള ഈ സ്ഥാപനം പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമായ ബയോഗ്യാസ് പ്ലൻറ് നിർമിക്കാനും സാങ്കേതികവിദ്യ, വെള്ളക്കുരുമുളകു സംസ്കരിക്കാനുമുള്ള വിദ്യകൾ നൽകുന്നു. 

ഫോൺ: 0471–2515220, 2490674 വെബ്സൈറ്റ്: www.nitst.res.in 

സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യ‍ൂട്ട് (സിപിസിആർെഎ):

കാസർകോട് കേന്ദ്രമായുള്ള സിപിസിആർെഎയിൽനിന്നു വെന്തവെളിച്ചെണ്ണ നിർമാണം ഉൾപ്പെടെ നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാങ്കേതികവിദ്യകൾ ലഭിക്കും.

ഫോൺ: 04994–232894 വെബ്സൈറ്റ് : www.cpcri.gov.in 

സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസിറ്റിറ്റ്യൂട്ട് (സിടിസിആർെഎ):

തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവിള ഗവേഷണകേന്ദ്രം നൽകുന്നതു കിഴങ്ങുവിളകളുടെ സംസ്കരണ സംരംഭങ്ങൾക്കുള്ള സാങ്കേതികവിദ്യകൾ. പരിശീലനവും ലഭിക്കും സംരംഭകർക്കായി ഇൻക്യുബേഷൻ സംവിധാനവുമുണ്ട്. 

ഫോൺ :0471 –2598551,2598201 വെബ്സൈറ്റ് : www..ctcri.org

കോക്കനട്ട് ഡവലപ്മെന്റ് ബോർഡ് (സിഡിബി): 

നാളികേരാധിഷ്ഠിത സംരംഭങ്ങൾക്കു സാങ്കേതികവിദ്യയും വികസന ബോർഡ് നൽകുന്നു. 

ഫോൺ: 0484–2376265, 2377267 വെബ്സൈറ്റ്: www.coconutboard.gov.in 

റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (ആർആർ‍െഎെഎ):

റബർ അധിഷ്ഠിത ചെറുകിട വ്യവസായ സംരംഭകരെ കോട്ടയത്തുള്ള റബർ ബോർഡിന്റെ ടെക്നിക്കൽ കൺസൾട്ടൻസിവിഭാഗം തുണയ്ക്കും. 

ഫോൺ: 0481–2353311–12, 9447326070 വെബ്സൈറ്റ് : www.rubberboard.org.imn 

സെൻട്രൽ ഇൻസ്റ്റ‍ിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്):

മത്സ്യവിഭവ സംസ്കരണം സംരംഭമാക്കാൻ ആഗ്രഹിക്കുന്നവർക്കു കൊച്ചിയിലുള്ള സിഫ്റ്റ് മാർഗനിർദേശങ്ങൾ നൽകും. ഫോൺ : 0484–2412300 വെബ്സൈറ്റ്: www.ift.res.in 

കേരള കാർഷിക സർവകലാശാല:

പച്ചക്കറികളിലെ വ‍ിഷാംശം നീക്കൻ സഹായിക്കുന്ന വെജിവാഷിന്റെ സാങ്കേതികവിദ്യ ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത‍ു കൂടാതെ, കാർഷിക സംരംഭങ്ങൾക്കു പറ്റിയ ഒട്ടേറെ സാങ്കേതിരവിദ്യകൾ സർവകലാശാസ വികസിപ്പിച്ചിട്ടുണ്ട്. 

ഫോൺ : 0487–2438011 വെബ്സൈറ്റ് : www.kau.endu 

സംരംഭകർക്കു സഹായം

യന്ത്രോപകരണങ്ങൾക്കു വേണ്ടിവരുന്ന മൂലധനമുടക്കിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ സൂക്ഷ്മം, ചെറുകിട, ഇടത്തരം. വൻകിട എന്നിങ്ങനെ തരം ത‌‍ിരിച്ചിട്ടുണ്ട്. 

ആദ്യ മൂന്നു വിഭാഗത്തിലും സംരംഭകർ അതത് ജില്ലാ വ്യവസായ കോന്ദ്രത്ത‍ിൽ റജിസ്റ്റർ ചെയ്യണം. സംരംഭത്തിനു ലൈസൻസുകൾ , ക്ലിയറൻസുകൾ, ബാങ്ക് വായ്പ തുടങ്ങിയ ലഭ്യമാകാൻ റജിസ്ട്രേഷൻ ഉപകരിക്കും. 

ഒാരോ യൂണിറ്റിന്റെയും സ്വഭാവം അനുസരിച്ച് വേണ്ടി വരുന്ന ലൈസൻസുകളും വായ്പ ലഭ്യമാകുന്ന സ്ഥാപനങ്ങളും നടപടി ക്രമങ്ങളും സംബന്ധിച്ച വിവരങ്ങളും ജില്ലാ വ്യവസായകേന്ദ്രങ്ങളിൽ നിന്നു തേടാം . 

ജില്ലാ വ്യവസായകേന്ദ്രങ്ങളുടെ ഫോൺ നമ്പരുകൾ

തിരുവന്തപുരം - 0471–2326756

കൊല്ലാം – 0474–2748695

പത്തനംതിട്ട – 0468-2214639

ആലപ്പുഴ – 0477–2251272

കോട്ടയം – 0484-2570012

ഇടുക്കി – 0486–2235507

എറണാകുളം – 0484–2421461

ത്യശൂർ – 0487–2360847

പാലക്കാട് – 0491– 2505408

മലപ്പുറം –0483– 2734812

കോഴിക്കോട് – 0495–276035

വയനാട് – 04936-202485

കണ്ണൂർ – 0497–2700928

കാസർകോട് – 04994– 255749