ഇനി കുള്ളൻ പ്ലാവുകളുടെ കാലം

മട്ടുപ്പാവിലോ, വലിയ ചെടിച്ചട്ടിയിലുമൊക്കെ വളരുന്ന കുള്ളൻ വരിക്കപ്ലാവുകൾ വരവായി .ചെറുപ്രായത്തിൽ തന്നെ ഫലം തന്നു തുടങ്ങുന്ന ഇവയുടെ വരവ് വിയറ്റ്നാമിൽ നിന്നാണ്. പഴുപ്പിച്ചും പാകം ചെയ്തും കഴിക്കാൻ യോജിച്ച ഇവയുടെ ചക്കകൾ അഞ്ചു കിലോയോളം തൂക്കവും നിറയെ ചുളകളുമുണ്ടാകും. 

'വിയറ്റ്നാംപ്ലാവ്' എന്ന് അറിയപ്പെടുന്ന ഇവയുടെ തായ്ത്തടിയിൽ ചുവട്ടിൽ നിന്നു തന്നെ ശാഖകൾ വളരുന്ന പതിവുണ്ട്. നാട്ടിൽ ചക്കക്കാലം ആരംഭിക്കുന്നതിനു മുമ്പ് വിയറ്റ്നാം പ്ലാവിൽ നിന്ന് ചക്കകൾ ലഭിച്ചു തുടങ്ങും. മികച്ച ഫലം തരുന്ന മാതൃവൃക്ഷങ്ങളിൽ നിന്ന് ഒട്ടിച്ചെടുത്ത പ്ലാവിൻതൈകളാണ് വളർത്താൻ അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലത്ത് കുഴിയെടുത്ത് ജൈവവളങ്ങൾ ചേർത്ത് കൃഷി ചെയ്യാം. 

വലിയ ചെടിച്ചട്ടിയിലോ, മട്ടുപ്പാവിലെ ടാങ്കുകളിലുമൊക്കെ നടുമ്പോൾ സുഷിരങ്ങൾ ഇട്ട് ജല നിർഗമനം ഉറപ്പാക്കി ഒരു നിര ഇഷ്ടിക മുറികൾ നിരത്തി മുകളിൽ ചാണകപ്പൊടി, മേൽ മണ്ണ്, മണൽ തുടങ്ങിയവ കലർത്തിയ മിശ്രിതം നിറച്ച് പ്ലാവിൻതൈകൾ നടാം. പരിമിത തോതിൽ ജലസേചനം നൽകണം. രണ്ടു വർഷം കൊണ്ട് വിയറ്റ്നാം പ്ലാവ് ചക്കകൾ നൽകി തുടങ്ങും,വർഷത്തിൽ പലതവണ ഫലം തരാൻ ഇവയ്ക്കു കഴിവുണ്ട്. ഫോൺ: 9495234232.