വേണമെങ്കിൽ പ്ലാവിലയും...

പ്ലാവില

ചക്കപ്പഴം, ചക്കപ്പുഴുക്ക്, ചക്ക വറുത്തത്... എന്നിങ്ങനെ ചക്കയുടെ നാട്ടു രുചിക്കൂട്ടുകൾ നമുക്കു ചിരപരിചിതം. എന്നാൽ, ചക്ക പീസ്ത, ഇടിച്ചക്ക 65, ചക്കക്കൂഞ്ഞ് കട്‌ലറ്റ് എന്നിങ്ങനെ കൂടി ആയാലോ? രുചി കുറയില്ലെന്നു മാത്രമല്ല; പുതുതലമുറയെയും ചക്കയുടെ രുചിമേളത്തിലേക്ക് ആകർഷിക്കാം. ചക്ക കൊണ്ടുണ്ടാക്കാവുന്ന മുന്നൂറോളം വിഭവങ്ങളാണ് ഇത്തരത്തിൽ പാലാ ഞാവള്ളി മംഗലത്തിൽ ആൻസി മാത്യുവിന്റെ അടുക്കളയിൽ നിന്നെത്തുന്നത്. അതിലൊന്നു പരിചയപ്പെടാം:

പ്ലാവിലത്തോരൻ

1. പ്ലാവിന്റെ തളിരില– 10 എണ്ണം
2. തേങ്ങ – അരക്കപ്പ്
3. പച്ചമുളക്– മൂന്നെണ്ണം
4. ചുവന്നുള്ളി– മൂന്നു കഷണം
5. ഇഞ്ചി– അര ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
6. ഉപ്പ് പാകത്തിന്
7. മഞ്ഞൾപ്പൊടി ഒരു നുള്ള്
8. കടുക് – കാൽ ടീസ്പൂൺ
9. എണ്ണ– ഒരു ടേബിൾ സ്പൂൺ
10. ചെറുപയർ– ഒരു കപ്പ് (പുഴുങ്ങിയത്)

പാകംചെയ്യുന്ന വിധം

എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു പൊടിയായി അരിഞ്ഞ പ്ലാവില വഴറ്റുക. അതിലേക്ക് ഉള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റുക. ചെറുപയർ ചേർക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടിയും തേങ്ങയും യോജിപ്പിച്ച് ചേർക്കുക. രണ്ടു ടേബിൾ സ്പൂൺ വെള്ളവും ചേർത്തു മൂടിവച്ച് വേവിക്കുക. രണ്ടു മിനിറ്റു കഴിയുമ്പോൾ വാങ്ങാം.

ഫോൺ: 98476 97347