കുരുമുളകു സംസ്‌കരണം

കുരുമുളക്

കുരുമുളകു പറിച്ചെടുത്ത് സംസ്‌കരിച്ചു സൂക്ഷിച്ചുപയോഗിക്കുന്നിടംവരെ തികഞ്ഞ വൃത്തിയും ശുചിത്വവും പാലിക്കണം. മണികൾ വേർപെടുത്തുക, വൃത്തിയുള്ള തലത്തിൽ ഉണ‌ക്കുക, വൃത്തിയുള്ള ചാക്കുകളിൽ സൂക്ഷിക്കുക എന്നതിലെല്ലാം പ്രത്യേകം നിഷ്കർഷിക്കണമെന്ന നിർദേശം കർശനമായി പാലിക്കുക.

ഉണക്കുന്നതിനു മുമ്പ് തിളയ്ക്കുന്ന വെള്ളത്തിൽ ഒരു മിനിട്ടു നേരം മണികൾ മുക്കിയെടുത്താൽ നല്ല കറുപ്പ് നിറം നിലനിർത്താനാകും. കൂടാതെ പറ്റിപ്പിടിച്ചിരിക്കാനിടയുള്ള അഴുക്കും അണുക്കളും നീങ്ങിക്കിട്ടുകയും ചെയ്യും.