ബോർഡോ മിശ്രിതം തയാറാക്കുന്ന വിധം

ബോർഡോ മിശ്രിതം പുരട്ടിയ മരം

പേരുകേട്ടതും വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഫലപ്രദവുമായ കുമിൾനാശിനിയാണു ബോർഡോ മിശ്രിതം. ഇത് തയാറാക്കാൻ വേണ്ടത് തുരിശും ചുണ്ണാമ്പും. ഒരു ശതമാനം വീര്യത്തിൽ 10 ലീറ്റർ ബോർഡോ മിശ്രിതം തയാറാക്കാൻ 100 ഗ്രാം തുരിശ് പൊടിച്ചത് 5 ലീറ്റർ വെള്ളത്തിലും 100 ഗ്രാം ചുണ്ണാമ്പ് പ്രത്യേകമായി മറ്റൊരു 5 ലീറ്റർ വെള്ളത്തിലും കലക്കിയെടുക്കുക. ഇനി തുരിശു ലായനി ചുണ്ണാമ്പുലായനിയിലേക്കു കുറേയായി ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്കൊരു തെളിച്ചമുള്ള കത്തി മുക്കിയെടുത്താൽ ചെമ്പിന്റെ അംശം പറ്റിയിട്ടുണ്ടെങ്കിൽ ചുണ്ണാമ്പുലായനി ലേശം കൂടി ചേർത്ത് പരീക്ഷണം ആവർത്തിച്ചു ചേരുവ കൂടുതലില്ലാത്ത മിശ്രിതം എന്നുറപ്പാക്കി തളിക്കുക.

നെല്ല്, പച്ചക്കറികൾ എന്നീ വിളകൾക്കു ബോർഡോ മിശ്രിതം തളിക്കാൻ ശുപാർശയില്ല. ഏതൊക്കെ ആവശ്യങ്ങൾക്കു വിനിയോഗിക്കാമെന്നതിനു കൃഷിഭവൻ ശുപാർശ വാങ്ങുക.