തെങ്ങിന് വളപ്രയോഗം

തെങ്ങിന്റെ നല്ല വളർച്ചയ്ക്കും പരമാവധി വിളവുശേഷിക്കും സമീകൃത വളപ്രയോഗം ശുപാർശ ചെയ്തിരിക്കുന്നു. സ്ഥൂല, സൂക്ഷ്മ മൂലകങ്ങൾ തെങ്ങിനുള്ള വളങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഒന്നാണു ബോറോൺ.

ഇതിന്റെ അഭാവത്തിൽ ഇളം ഓലകൾ കരിയുന്നു, ഓലകള്‍ മുരടിച്ചു തിങ്ങിനിൽക്കുന്നു, ഓലക്കാലുകളുടെ അരികുകൾ കരിഞ്ഞ് അഗ്രം വളയുന്നു, കൂമ്പ് കരിയുന്നു, മീലിമൂട്ടപോലുള്ള ശത്രു കീടബാധയ്ക്ക് എളുപ്പം വിധേയമാകുന്നു, കൂമ്പുചീയൽ രോഗം ബാധിക്കുന്നു. ഇവയ്ക്കെല്ലാം പരിഹാരമായി തെങ്ങൊന്നിനു 50 ഗ്രാം എന്ന തോതിൽ ബോറാക്സ് തെങ്ങിൻതടത്തിൽ വിതറുക. എന്നാൽ ഇതിന്റെ അളവു കൂടാൻ പാടില്ല.