അടപതിയൻ കൃഷിരീതി

അടപതിയൻ. Image courtesy: wikiwand

അടപതിയന്റെ നടീൽവസ്തു വിത്ത്, വേര്, തണ്ട് എന്നിവയാണ്. മണൽ കലർന്ന ചുവന്നമണ്ണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമെന്നു കണ്ടിരിക്കുന്നു. നടീൽ അകലം: അടുത്തുള്ള രണ്ടു ചെടികൾ തമ്മിൽ 30 സെ.മീ. മണ്ണിന്റെ വളക്കൂറ് അറിഞ്ഞു വളങ്ങൾ ചേർക്കണം. ഇതിനു ജൈവവളങ്ങളായ കമ്പോസ്റ്റ്, കാലിവളം എന്നിവ മതിയാകും. വേനൽക്കാലത്ത് മൂന്നു ദിവസം ഇടവിട്ടു നനയ്ക്കണം. രണ്ടു വർഷംകൊണ്ടു വിളവെടുക്കാം. അടപതിയന്റെ ഔഷധയോഗ്യമായ ഭാഗം കിഴങ്ങാണ്.

വിത്തുകൾ പാകി കിളിർപ്പിച്ചു തൈകളാക്കാൻ നഴ്സറി തയാറാക്കണം. വിത്തുകൾ പാകി നാലു മുതൽ ആറ് ഇല പ്രായത്തിൽ എത്തിയ തൈകൾ മേൽമണ്ണ്, നേർത്ത മണൽ, ചാണകപ്പൊടി എന്നിവ നിറച്ച പോളിത്ത‍ീൻ ബാഗുകളിൽ നട്ട് തണൽ നൽകി ഒന്നരമാസം സൂക്ഷിച്ചതിനുശേഷം കുഴികളെടുത്തു നടണം. അടിവളമായി ഏക്കറിനു മൂന്നു ടൺ ജൈവവളങ്ങൾ വേണം. ഇതിനു ചാണകപ്പൊടിയോ കമ്പോസ്റ്റോ മതിയാകും. വളർന്നുവരുന്നതോടെ വള്ള‍ികൾ പടർത്തി കയറ്റിവിടുക.

പൂവിടുന്ന കാലം നവംബർ–ഡിസംബർ. ഒന്നാം വർഷംതന്നെ കായ്കൾ പറിക്കാം. രണ്ടുവർഷമാകുന്നതോടെ വള്ളികൾ പഴുത്ത് ഉണങ്ങും. അപ്പോൾ വേരും വിത്തും കിളച്ചെടുക്കുന്നു. കിഴങ്ങുകൾ 10 സെ.മീ. നീളത്തിൽ മുറിച്ചു കഴുകി ഉണങ്ങി വിപണനം നടത്താം.