വെണ്ട, ചീര കൃഷി ഇങ്ങനെ

വെണ്ട

വിത്ത് നേരിട്ടു പാകിയാണു കൃഷി. കൃഷിരീതി: കിളച്ചൊതുക്കിയ മണ്ണിൽ കാലിവളം ചേർത്തശേഷം 60 സെ.മീ. അകലത്തിൽ, മഴക്കാലത്ത് വരമ്പുകളെടുത്തും വേനൽക്കാലത്ത് ചാലുകളെടുത്തും ചെടികൾ തമ്മിൽ 45–60 സെ.മീ. ലഭിക്കത്തക്കവിധം അകലത്തിൽ വിത്തിടുക. ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക്  30 ഗ്രാം വിത്ത് വണ്ടി വരും.

ഒരു സെന്റ് സ്ഥലത്തെ കൃഷിക്കു പൊതുശിപാർശപ്രകാരം നൽകേണ്ട വളങ്ങളുടെ അളവ്

1. ചാണകവളം അല്ലെങ്കില്‍  കമ്പോസ്റ്റ്

   (അടിവളം) 50 കിലോ 

2. പിണ്ണാക്കുവളങ്ങള്‍

   1.5 കിലോ (നട്ട് ഒരാഴ്ചയ്ക്കുള്ളിൽ)

   1.5 കിലോ (നട്ട് ഒരു മാസം കഴിഞ്ഞാൽ)

   2 കിലോ വീതം (വിളവെടുപ്പിനിടയിൽ)

3. എല്ലുപൊടി

   1.5 കിലോ (നട്ട് ഒരാഴ്ചയ്ക്കുള്ളിൽ)

4. ചാരം

   850 ഗ്രാം (നട്ട് ഒരാഴ്ചയ്ക്കുള്ളിൽ)മണ്ണിലെ ഈർപ്പനില നോക്കി ആവശ്യമെങ്കിൽ നനയ്ക്കണം. ഇടയിളക്കി കളയെടുപ്പ് മണ്ണടുപ്പിക്കൽ എന്നിവയും നടത്താം.വെണ്ടയെ ബാധിക്കുന്ന  പ്രധാന കീടങ്ങൾ: കായ്തുരപ്പൻ. ഇലചുരുട്ടിപ്പുഴു, ചുവന്ന ചാഴി.  പ്രതിവിധിയായി ജൈവ കീടനാശിനികൾ ഉപയോഗിക്കാം. 

രോഗങ്ങൾ: നരപ്പും പൗഡറിമിൽഡ്യൂവും. നരപ്പുരോഗത്തെ ചെറുക്കുന്ന ഇനമാണിത്.

വിളവെടുപ്പ്: വിത്തു പാകി  ആറാഴ്ചയാകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.  ഒരു വിളക്കാലത്ത് 15–18 തവണ വിളവെടുക്കാം. ഒരു സെന്റിൽനിന്നു ശരാശരി 40–45 കിലോ വിളവു ലഭിക്കാം.

ചീര

എല്ലാക്കാലത്തും കൃഷിചെയ്യാം. നേരിട്ട് വിതയ്ക്കുന്നതിന് സെന്റിന് എട്ടു ഗ്രാമും പറിച്ചു നടുന്നതിന് സെന്റൊന്നിന് രണ്ടു ഗ്രാമും വിത്ത് വേണ്ടിവരും.

നടീൽരീതി: നേരിട്ട് വിതയും പറിച്ചു നടീലുംനഴ്സറി (തവാരണ) ഒരുക്കൽ: വിത്ത് പാകുന്നതിനു മുമ്പ് നഴ്സറി തടങ്ങൾ സൂര്യതാപീകരണം നടത്തുക. വിത്ത് പരിചരണത്തിന് ഒരുഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തുക. നഴ്സറി രോഗങ്ങള്‍ തടയാനായി ഒരു ചതുരശ്രമീറ്ററിന് ട്രൈക്കോഡേർമ സമ്പുഷ്ട കാലിവളം 10 കിലോ, പിജിപിആർ മിശ്രിതം–2, 100 ഗ്രാം എന്ന തോതിൽ നൽകുക.സ്ഥലം ഒരുക്കലും നടീലും: കൃഷിസ്ഥലം കിളച്ചു നിരപ്പാക്കി ഒരടി അകലത്തിൽ 30–35 സെ.മീ. വീതിയിൽ ആഴം കുറഞ്ഞ ചാലു

കൾ എടുക്കുക. അതിലേക്ക് സെന്റ് ഒന്നിന്  100 കിലോ ട്രൈക്കോഡേർമ, സമ്പുഷ്ട ചാണകം അടിവളമായി ചേർത്ത് ഇളക്കുക. ഈ ചാലുകളിൽ 20–30 ദിവസം പ്രായമായ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) വേരുകൾ 20 മിനിറ്റ് ഇട്ടതിനുശേഷം 20 സെ.മീ. അകലത്തിൽ നടുക. മഴക്കാലത്ത് ചാലുകൾക്ക് പകരം തടങ്ങൾ എടുത്ത് നടുന്നതാണ് നല്ലത്.വളപ്രയോഗം: തൈകൾ നട്ട് 8–10 ദിവസത്തെ ഇടവേളയിൽ താഴെപ്പറയുന്ന ഏതെങ്കിലും ജൈവവളം ചേർക്കണം.

1. ചാണകപ്പാൽ/ ബയോഗ്യാസ് സ്ലറി (200 ഗ്രാം) നാലു ലീറ്റർ വെള്ളവുമായി ചേർത്തത്.

2. ഗോമൂത്രം /വെർമിവാഷ് (200 ലീറ്റർ) മൂന്നി

രട്ടി വെള്ളവുമായി ചേർത്തത്.

3. നാലു കിലോ വെർമികമ്പോസ്റ്റ് /കോഴിവളം, കടലപ്പിണ്ണാക്ക് (200 ഗ്രാം) നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.കൂടാതെ,  ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേർപ്പിച്ച വെർമിവാഷ് തളിച്ചുകൊടുക്കാം. 

പരിപാലനമുറകൾ

മണ്ണിൽ ഈർപ്പം ഇല്ലെങ്കിൽ ആവശ്യത്തിനനുസൃതം പുതയിടുന്നതു നന്ന്. വേനൽക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

കീടങ്ങൾ 

കൂടുകെട്ടിപ്പുഴുക്കൾ: ഇവ ഇലകൾ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു.

ഇലതീനിപ്പുഴുക്കൾ : ഇലകൾ തിന്ന് നശിപ്പിക്കുന്നു.

നിയന്ത്രണം : പുഴുക്കളോടുകൂടി ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അഞ്ചു ശതമാനം വേപ്പിൻകുരുസത്ത് തളിക്കണം. ജീവാണു കീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുകയോ പെരുവലത്തിന്റെ നാലു ശതമാനം ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുകയോ ചെയ്യുക.

വിലാസം: ഡപ്യൂട്ടി മാനേജർ, 

വിഎഫ്പിസികെ, എസ്പിപി, 

ആലത്തൂർ. ഫോൺ: 9446400119