സോയാപ്പയർ പ്രോട്ടീൻ സമൃദ്ധം

സോയാപ്പയർ ഒരു അദ്ഭുതവിളയെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രോട്ടീൻ സമ്പന്നമാണ്. പാൽപ്രോട്ടീനു തുല്യമാണ് സോയ പ്രോട്ടീൻ. മത്സ്യത്തിലും ഇതടങ്ങിയിരിക്കുന്നു. പോഷകങ്ങളുടെ കലവറയായ സോയാപ്പയറിൽ എണ്ണ 20 ശതമാനത്തിലധികവും പ്രോട്ടീൻ 40 ശതമാനവും അടങ്ങിയിരിക്കുന്നു. കൂടാതെ അമിനോഅമ്ലം, ധാതുക്കൾ, ലവണങ്ങൾ ABC തുടങ്ങിയ വിറ്റാമിനുകളും ഉൾക്കൊള്ളുന്നു. ശിശുക്കൾക്കുള്ള ആഹാരം, ആൻറിബയോട്ടിക്കുകൾ എന്നിവയിലും സൈലേജ്, പിണ്ണാക്ക് തുടങ്ങിയ കാലിത്തീറ്റകളിലും സോപ്പ്, പെയിന്റ്, വാർണിഷ് എന്നീ വ്യാവസായികോല്പന്നങ്ങളിലും സോയപ്പയർ പ്രയോജനപ്പെടുത്തി വരുന്നു.

സോയപയർ കൃഷി വിവിധയിനം മണ്ണുകളിൽ നടത്താം.

നല്ല ചൂടും ഈർപ്പവുമുള്ള അന്തരീക്ഷമാണ് വളർച്ചക്കു അനുയോജ്യം. നീർവാർച്ചയും ജൈവാംശം കൂടുതലായുള്ളതുമായ സ്ഥലം കൃഷിക്കു തെരഞ്ഞെടുക്കാം. തനിവിളയായോ ഇടവിളയായോ കൃഷി നടത്താം. കേരളത്തിൽ വീട്ടുവളപ്പുകളിൽ വേലിയ്ക്കു അരികിലും അടുക്കളത്തോട്ടത്തിലോരു വിളയായും കൃഷി ചെയ്തു പോരുന്നു.

പാടങ്ങളിൽ വെള്ളക്കെട്ടില്ലാത്തപ്പോൾ മുണ്ടകൻ, പുഞ്ചസീസണുകളിൽ കൃഷി നടത്താം ഉഴുതൊരുക്കിയ സ്ഥലത്ത് 45*10 സെ.മീ അകലം നൽകി വിത്ത് വിതയ്ക്കുക. ഹെക്ടറിനു 20 ടൺ ജൈവവളങ്ങൾ ചേർക്കാം. വേനനൽക്കാലത്ത് നേരിയ തോതിൽ നനക്കുകയും വേണം വിത്ത് ലഭ്യതയ്ക്കു സോയാപയർ കൃഷിയുള്ള കർഷകരെയോ മണ്ണുത്തിയിലുള്ള കാർഷിക സർവകലാശാല വില്പന കേന്ദ്രത്തെയോ സമീപിക്കുക.