പത്തു പൊരുത്തവും തികഞ്ഞ കൊക്കോ

കൊക്കോ

'എങ്ങനെയാ ചേട്ടാ, കൊക്കോയിൽ പ്രതീക്ഷ വയ്ക്കാമോ?' എന്നു ചോദിച്ചാൽ വിരലുകളിൽ എണ്ണം പിടിച്ച് കോട്ടയം മണിമല കൊച്ചുമുറിയിൽ കെ.ജെ. വർഗീസ് എന്ന മോനായി പറയും; ചുരുങ്ങിയത് പത്ത് ഘടകങ്ങൾ ഇന്നു കൊക്കോയ്ക്ക് അനുകൂലമാണ്.

1. പച്ചക്കുരുവിനും പുളിപ്പിച്ചുണക്കിയ പരിപ്പിനും ഏതാനും വർഷങ്ങളായി ലഭിക്കുന്ന മികച്ച വില.
2. ആഴ്ചതോറും വരുമാനം.
3. ലഘുവായ അധ്വാനം മാത്രം ആവശ്യമുള്ള പരിപാലനവും വിളവെടുപ്പും.
4. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സംഭരണമേഖലയിൽ മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന ഒട്ടേറെ ഏജൻസികൾ.
5. റബറിനും തെങ്ങിനുമെല്ലാം ഇടവിളയായി കൃഷി ചെയ്യാമെന്ന മെച്ചം.
6. ലോകമാകെയും ഇന്ത്യയിൽ വിശേഷിച്ചും ചോക്ലേറ്റ് വിപണി നേടുന്ന മുന്നേറ്റം.
7. പ്രകൃതിദത്ത കൊക്കോപ്പരിപ്പല്ലാതെ ചോക്ലേറ്റ് ഉൽപാദനത്തിന് ഇതുവരെ മറ്റൊരു ബദലില്ല.
8. കേരളത്തിൽ സ്വദേശി ചോക്ലേറ്റ് ഫാക്ടറികൾ ഏറിവരുന്നത്. ഒപ്പം കുടിൽ വ്യവസായമെന്ന നിലയിൽ പ്രചാരം നേടുന്ന ഹോംമെയ്ഡ് ചോക്ലേറ്റ് നിർമാണം.
9. കൊക്കോയിൽ പുതിയ മൂല്യവർധന സാദ്ധ്യതകൾ.
10. കൊക്കോ ഉൽപാദക സഹകരണസംഘങ്ങളും ഉൽപാദക കമ്പനിതന്നെയും രൂപീകരിക്കാനുള്ള അനുകൂലസാഹചര്യം.

കൊക്കോ ക്രീം

ഇങ്ങനെ പത്തിൽ പത്തു പൊരുത്തവുമൊത്ത മറ്റേതു വിളയുണ്ട് ഇന്നു കേരളത്തിൽ എന്നു മോനായിയുടെ ചോദ്യം. മോനായിയുടെ ന്യായങ്ങൾക്കു ബലം പകരുന്നത് ഈ മേഖലയിൽ നാലു പതിറ്റാണ്ടു പിന്നിടുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്. കൃഷിക്കാരൻ എന്നതിനേക്കാൾ കൊക്കോവിപണിയിൽ ഇടപെടുന്നതിന്റെ അനുഭവങ്ങളും നിഗമനങ്ങളുമാണ് അദ്ദേഹത്തിനുള്ളത് എന്നതും പ്രധാനം.

ലേഖനത്തിന്റെ പൂർണ രൂപം വായിക്കാൻ...