ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയുൽപാദനത്തിന് തയാറാക്കുന്ന ഫാമുകളെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്. ബിവി 380 കോഴികൾ എന്താണെന്നും അതിന്റെ പ്രത്യേകതകളും കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ ലിങ്കിൽ വായിക്കാം ശാസ്ത്രീയ പരിചരണമുണ്ടെങ്കിൽ മാത്രം BV380 കോഴികൾ ലാഭം

ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയുൽപാദനത്തിന് തയാറാക്കുന്ന ഫാമുകളെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്. ബിവി 380 കോഴികൾ എന്താണെന്നും അതിന്റെ പ്രത്യേകതകളും കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ ലിങ്കിൽ വായിക്കാം ശാസ്ത്രീയ പരിചരണമുണ്ടെങ്കിൽ മാത്രം BV380 കോഴികൾ ലാഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയുൽപാദനത്തിന് തയാറാക്കുന്ന ഫാമുകളെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്. ബിവി 380 കോഴികൾ എന്താണെന്നും അതിന്റെ പ്രത്യേകതകളും കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ ലിങ്കിൽ വായിക്കാം ശാസ്ത്രീയ പരിചരണമുണ്ടെങ്കിൽ മാത്രം BV380 കോഴികൾ ലാഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയുൽപാദനത്തിന് തയാറാക്കുന്ന ഫാമുകളെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്. ബിവി 380 കോഴികൾ എന്താണെന്നും അതിന്റെ പ്രത്യേകതകളും കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. 

ഈ ലിങ്കിൽ വായിക്കാം 

ADVERTISEMENT

ശാസ്ത്രീയ പരിചരണമുണ്ടെങ്കിൽ മാത്രം BV380 കോഴികൾ ലാഭം തരും; എന്തൊക്കെ ശ്രദ്ധിക്കണം 

ഈ ലേഖനത്തിൽ പറയുന്നത് BV380 എഗ്ഗർ നഴ്സറികളിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

എഗ്ഗർ നഴ്സറികളിലേക്ക് വെങ്കിടേശ്വര ഹാച്ചറീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ വെങ്കിടേശ്വരയിൽനിന്ന് കൊത്തു മുട്ടകൾ വാങ്ങി വിരിയിക്കുന്ന അംഗീകൃത ഏജൻസികളിൽനിന്നോ മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കുക.

BV380 കോഴികുഞ്ഞുങ്ങൾക്കു തവിട്ടു നിറമാണ്. ആദ്യ ദിവസങ്ങളിൽ ഇത് വ്യക്തമായില്ലെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ കൃത്യമായി തവിട്ടു നിറം വ്യക്തമായി വരും. പൂവൻ  കുഞ്ഞുങ്ങൾക്ക് വെള്ള നിറമായതിനാൽ പൂവനും പിടയും തിരിച്ചറിയാൻ പ്രയാസമില്ല.

ADVERTISEMENT

ആദ്യത്തെ 30 ദിവസത്തെ പരിചരണം

ബ്രൂഡിങ് അഥവാ കൃത്രിമ ചൂട് ചെയ്യുന്നതിനാവശ്യമായ കൂടിന്റെ അളവുകൾ 

  • നീളം -24  ഇഞ്ച്
  • വീതി -15 ഇഞ്ച്
  • ഉയരം - 10 ഇഞ്ച്
  • കോഴിക്കുഞ്ഞുങ്ങൾ നിൽക്കുന്ന പ്രതലം- 1/2 x 1/2 ഇഞ്ച്.
  • ചുറ്റുമുള്ള കള്ളികൾ  - 1x1 ഇഞ്ച്
  • തീറ്റ എടുക്കുന്ന ദ്വാരം - 1.5x2.5 ഇഞ്ച് 

ഇങ്ങനെയുള്ള ഒരു കൂട്ടിൽ 10-15 വരെ കോഴികുഞ്ഞുങ്ങളെ  ബ്രൂഡിങ് ചെയ്യാം. രണ്ടു കൂടുകൾക്കിടയിൽ  60 വാട്ട്സിന്റെ ഒരു ബൾബ് ചൂടിനു വേണ്ടി സജ്ജീകരിക്കുക. 

വിരിപ്പ് രീതിയിൽ വളർത്തുന്നവർക്ക് 30 അടി നീളമുള്ള 1.5 അടി ഉയരമുള്ള തകര ഷീറ്റിൽ/പേപ്പർ ബ്രൂഡിങ് ഷീറ്റിൽ 500 കോഴിക്കുഞ്ഞുങ്ങളെ ബ്രൂഡ് ചെയ്യാം.

ADVERTISEMENT

ചൂടിന് ബൾബുകൾ മാത്രമല്ല ഗ്യാസ് ബ്രൂഡറുകളും ചാർക്കോൾ ബ്രൂഡറുകളും ഉപയോഗിക്കാം. ഗ്യാസ് ബ്രൂഡറുകളാണ് കൂടുതൽ ഉത്തമം.

കൂടുകളിൽ  ബ്രൂഡിങ് ചെയ്യുന്നതാണ് BV380 കോഴികൾക്കും മറ്റു മുട്ടക്കോഴികൾക്കും ഉത്തമം. എങ്കിലും വിരിപ്പ് രീതിയിൽ ബ്രൂഡിങ് ചെയ്യുന്നതും കേരളത്തിൽ വ്യാപകമാണ്.

പ്രീ-ഹീറ്റിങ്  

കോഴിക്കുഞ്ഞുങ്ങൾ വന്നിറങ്ങുന്നതിനു മുമ്പുതന്നെ കൃത്രിമ ചൂട് നൽകാനുള്ള സജ്ജീകരണങ്ങൾ ചെയ്യേണ്ടതാണ്. അതായത്, കോഴിക്കുഞ്ഞുങ്ങൾ എത്തുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും ബ്രൂഡിങ് സംവിധാനം പ്രവർത്തിച്ചു തുടങ്ങണം. കോഴിക്കുഞ്ഞുങ്ങൾ എത്തുന്നത് 30-35 ഡിഗ്രി ചൂടിലേക്ക് ആയിരിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. 3 മണിക്കൂർ മുമ്പ് ബ്രൂഡർ പ്രവർത്തിപ്പിച്ചു തുടങ്ങുന്നത്  വെള്ളപ്പാത്രവും മറ്റു ബ്രൂഡിങ് സംവിധാനങ്ങളും ചൂടായി നിൽക്കാൻ സഹായിക്കും. ഇതിനെയാണ്  പ്രീ ഹീറ്റിംഗ്  എന്നു വിളിക്കുന്നത്

ബ്രൂഡിങ്

കോഴിക്കുഞ്ഞുങ്ങൾ എത്തിയ ഉടനെ പൊക്കിൾക്കൊടി നന്നായി കരിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക.  നന്നായി കരിയാത്ത പൊക്കിൾക്കൊടിയിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.

രണ്ടാം ദിവസത്തിനു ശേഷം എല്ലാ ദിവസവും 2 മണിക്കൂറെങ്കിലും ശുദ്ധവായു നൽകേണ്ടത് അത്യാവശ്യമാണ്. സജ്ജീകരിച്ചിട്ടുള്ള ബ്രൂഡിങ് സംവിധാനങ്ങൾ കത്താൻ വേണ്ടി അന്തരീക്ഷത്തിൽനിന്നും ഓക്സിജൻ വലിച്ചെടുക്കും. കൂടാതെ കോഴിക്കുഞ്ഞുങ്ങൾക്കും ഓക്സിജൻ ആവശ്യമാണ്. അതിനാൽ പൂർണമായി അടച്ചിട്ടിരിക്കുന്ന ബ്രൂഡിങ് സംവിധാനത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ വേണ്ടി ദിവസത്തിൽ 2-3 മണിക്കൂർ വരെ കർട്ടണുകൾ തുറന്നിടുക. ഇത് ഉച്ച സമയത്ത് വെയിലിനു ചൂട് കൂടിനിൽകുമ്പോൾ ചെയ്യുന്നതാണ് ഉചിതം.

ഓക്സിജൻ ലഭിക്കുന്നത് കുറവായാൽ വളർച്ച മുരടിപ്പും, ഉദരത്തിൽ നീർക്കെട്ടും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഒരു കോഴിക്കുഞ്ഞിന് 2 വാട്ട്സ് എന്ന നിരക്കിൽ ബ്രൂഡർ സജ്ജീകരിക്കുന്നത് 35-37 ഡിഗ്രി സ്ഥിരമായി നിലനിൽക്കാൻ സഹായിക്കും. വേനൽകാലത്ത് ഒരു കുഞ്ഞിന് ഒരു വാട്ട്സ് മതിയാകും.

കോഴിക്കുഞ്ഞുങ്ങൾ ഓടിച്ചാടി നടന്നു തീറ്റയെടുക്കുന്നു എന്ന് ഉറപ്പു വരുത്തുക. കൃത്യമായ ബ്രൂഡിങ്ങിന്റെ ലക്ഷണം ഊർജസ്വലരായ കോഴിക്കുഞ്ഞുങ്ങളാണ്. അല്ലാത്തപക്ഷം ചൂട് വർധിപ്പിക്കാനുള്ള സജീകരങ്ങൾ  ഉടനടി ചെയ്യുക..

വാക്‌സിനേഷൻ

മിക്കവാറും ഹാച്ചറികൾ മാരേക്സ് വാക്‌സിൻ നൽകിയിട്ടായിരിക്കും കുഞ്ഞുങ്ങളെ നൽകുന്നത്. ഇല്ലെങ്കിൽ ആദ്യ ദിവസം തന്നെ മാരക്സ് വാക്‌സിൻ നൽകണം. ഒന്നാം ദിവസം ND killed വാക്‌സിൻ നൽകുന്നത് പ്രധിരോധശേഷി ആദ്യ ദിവസംമുതൽ ലഭിക്കാൻ കാരണമാകുന്നു.

  • 7–ാം ദിവസം  ലസോട്ട  വാക്‌സിൻ നൽകുക. ലസോട്ട വാക്‌സിന്റെ കൂടെ IB H120 കൂടി  നൽകിയാൽ  IB അസുഖത്തെ പ്രതിരോധിക്കാം.
  • 14–ാം ദിവസം IBD  വാക്‌സിൻ നൽകുക. ഇതിന്റെ കൂടെ ND+IBD killed വാക്‌സിൻ നൽകുന്നത് വസന്തയ്ക്കെതിരെയും IBDക്കെതിരെയും ദീർഘമായ പ്രതിരോധം ലഭിക്കാൻ സഹായിക്കും.
  • 21–ാം ദിവസത്തിൽ വീണ്ടും ലാസോട്ടയും, 28 ഇൽ വീണ്ടും IBDയും നൽകുക. കൂടെ IB+ലാസോട്ട ലൈവ് വാക്‌സിനും  ചേർക്കാവുന്നതാണ്.
  • വിരിപ്പ് രീതിയിൽ വളർത്തുന്നവർ 18–ാം ദിവസം  കോക്സീഡിയക്കുള്ള  മരുന്ന് നൽകണം, അല്ലെങ്കിൽ 4 ആം ദിവസം കോക്‌സിഡിയയ്ക്കുള്ള വാക്‌സിൻ നൽകണം.

സ്ഥലവിസ്താരം നൽകുന്നത് എങ്ങനെ? 

  • ഏഴാം ദിവസത്തെ ലാസോട്ട വാക്‌സിൻ നൽകിയതിന് ശേഷം  കൂടുകളിൽ കോഴികുഞ്ഞുങ്ങളുടെ എണ്ണം 15 ഇൽ നിന്ന് 10 ലേക്ക് കുറയ്ക്കുക.
  • വിരിപ്പു രീതിയിൽ ബ്രൂഡിങ് ചെയ്യുന്നവർ ബ്രൂഡിങ് വട്ടത്തിന്റെ വിസ്തീർണം കൂട്ടി നൽകുക. അല്ലെങ്കിൽ ഒരു കോഴിക്കുഞ്ഞിന് കാൽ ചതുരശ്ര അടി എന്ന നിരക്കിൽ സ്ഥലം അനുവദിച്ചു നൽകുക. കൂടിന്റെ ഒരു വശത്തു മാത്രമായി ചതുരത്തിലും സ്ഥലം കൂട്ടി നൽകാവുന്നതാണ്.
  • വിരിപ്പു രീതിയിൽ വളർത്തുന്ന കർഷകർ 30 ദിവസം ആകുമ്പോഴേക്കും  ഒരു കോഴികുഞ്ഞിന് അര  ചതുരശ്ര അടി സ്ഥലം  നൽകുക.

തീറ്റക്രമം

  • ആദ്യ ദിവസം പേപ്പറിൽ തീറ്റ നൽകുക. 24 മണിക്കൂറിനു ശേഷം പേപ്പർ ഒഴിവാക്കുക.
  • കൂടുകളിലും വിരിപ്പ് രീതിയിലും ഇങ്ങനെ ചെയ്യണം. അല്ലെങ്കിൽ കൂടുകളിൽ ചിക്ക്  ഫീഡറുകൾ സജീകരിക്കുക..
  • ആദ്യ ദിവസം മുതൽ 30 ദിവസം വരെ തീറ്റയിൽ നിയന്ത്രണങ്ങളില്ല. എല്ലാ സമയത്തും തീറ്റപത്രത്തിൽ തീറ്റ  ഉണ്ടായിരിക്കണം. ആദ്യത്തെ ദിവസം 15 ഗ്രാം  തീറ്റയിൽ തുടങ്ങി മുപ്പതാം ദിവസം 40 ഗ്രാമിൽ അവസാനിക്കുന്ന രീതിയിൽ തീറ്റ നൽകുക.
  • ആദ്യ 30 ദിവസം ലെയർ സ്റ്റാർട്ടർ തീറ്റയാണ് നൽകേണ്ടത്.

വെള്ളം

  • നിപ്പിളിന്റെ ഉയരം കോഴിക്കുഞ്ഞുങ്ങൾക്കു തല ഉയർത്തി കുടിക്കാവുന്ന രീതിയിൽ താഴ്ത്തി നൽകുക. നിപ്പിളിൽ ഒരു മിനിറ്റിൽ 60-80 മില്ലി വെള്ളമെങ്കിലും വരുന്നു എന്ന് സ്റ്റോപ്പ്‌ വാച്ചും ബീകറും വെച്ച് അളന്നു പരിശോധിക്കുക. കോഴിക്കുഞ്ഞുങ്ങൾക്കു ഏറ്റവും അത്യാവശ്യം വെള്ളമാണ്.

മരുന്നുകളും ടോണിക്കുകളും 

  • കോഴിക്കുഞ്ഞുങ്ങൾ എത്തിയ ഉടനെ 7 ദിവസത്തേക്ക് പ്രോബയോട്ടിക്കുകൾ നൽകുന്നത് ദഹനം ത്വരിതപ്പെടാനും, അണുബാധ ഒഴിവാക്കാനും സഹായിക്കുന്നു. ആദ്യത്തെ 7 ദിവസം AD3EC വിറ്റാമിനുകൾ നൽകുന്നത് കുടൽഭിത്തിയെ സംരക്ഷിക്കാനും അതിലൂടെ രോഗപ്രതിരോധത്തിനും, ദഹനത്തിനും സഹായിക്കും.
  • 14 ദിവസത്തിനു ശേഷം ലിവർ ടോണിക്കുകൾ നൽകുന്നത് ദഹനത്തിനും പ്രതിരോധത്തിനും, വളർച്ചയ്ക്കും സഹായിക്കും.

ബയോസെക്യൂരിറ്റി 

അസുഖങ്ങളെ തടയാൻ ബയോസെക്യൂരിറ്റി വളരെ പ്രധാനമാണ്. ബയോസെക്യൂരിറ്റിയെക്കുറിച്ച് ഇവിടെ വായിക്കാം.

ഷെഡ്ഡിനുള്ളിലെ അണുബാധ ഒഴിവാക്കാൻ വേണ്ടി 10 ദിവസത്തിലൊരിക്കൽ അണുനാശിനി സ്പ്രേ ചെയ്തു കൊടുക്കണം.  സന്ദർശകരെ പൂർണമായി ഒഴിവാക്കണം, ഫാമിനുള്ളിൽ പ്രത്യേക വസ്ത്രം ഉപയോഗിക്കണം.

വാഹനങ്ങൾ അണുനശീകരണം നടത്തണം. കാലുകളും കൈകളും അണുനാശിനിയിൽ കഴുകണം. ഫാമിൽ പ്രവേശിക്കുന്നതിനു മുമ്പ് ദേഹത്ത് അണുനാശിനി സ്പ്രേ ചെയ്യുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യവും പ്രതിരോധശേഷിയുമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ സാധിക്കൂ.

മുപ്പതു ദിവസം മുതൽ 120 ദിവസം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കർഷകർ അറിഞ്ഞിരിക്കണം. അതേക്കുറിച്ച് പിന്നീട്...

English summary: Egger nursery chick care