സമ്പൂർണ സമീകൃത പോഷകാഹാരമാണ് പാൽ. പാലിൽത്തന്നെ ആട്ടിൻപാലിനു സവിശേഷമായ അധികമേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം എന്നാൽ,

സമ്പൂർണ സമീകൃത പോഷകാഹാരമാണ് പാൽ. പാലിൽത്തന്നെ ആട്ടിൻപാലിനു സവിശേഷമായ അധികമേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്പൂർണ സമീകൃത പോഷകാഹാരമാണ് പാൽ. പാലിൽത്തന്നെ ആട്ടിൻപാലിനു സവിശേഷമായ അധികമേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്പൂർണ സമീകൃത പോഷകാഹാരമാണ് പാൽ. പാലിൽത്തന്നെ ആട്ടിൻപാലിനു സവിശേഷമായ അധികമേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം എന്നാൽ, ജീവിതശൈലി മാറിയതോടെ മുലയൂട്ടൽ നേരത്തേ അവസാനിപ്പിക്കുന്ന രീതിയുണ്ട്. കുഞ്ഞുങ്ങൾക്കു മുലപ്പാൽപോലെ തന്നെ ഉത്തമ ഭക്ഷണമാണ് ഔഷധമൂല്യവും പോഷകഗുണവുമുള്ള ആട്ടിൻപാല്‍. രോഗശമനത്തിനുതകുന്ന ഒട്ടേറെ ബയോആക്ടീവ് സംയുക്തങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ആട്ടിൻപാൽ. ഹൃദയസംബന്ധമായ അസുഖങ്ങൾ, ന്യൂറോളജിക്കൽ തകരാറുകൾ എന്നിവ പരിഹരിക്കുന്നതിനും ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമായ പെപ്റ്റൈഡുകളും ഒലിഗോസാക്കറൈഡുകളും ആട്ടിൻപാലിലുണ്ട്

പോഷക കലവറ

ADVERTISEMENT

പാലിന്റെയും പാലുൽപന്നങ്ങളുടെയും മൂല്യം വർധിപ്പിക്കുന്ന പ്രധാന ഘടകമാണു ലിപ്പിഡുകൾ. പശുവിൻപാലുമായി താരതമ്യപ്പെടുത്തുമ്പോൾ ആട്ടിൻപാലിലെ ലിപ്പിഡ് ഗ്ലോബ്യൂളുകൾ ചെറുതാണ് (ആട്ടിൻപാലിനെ ‘സെൽഫ് ഹോമോജനൈസ്ഡ് മിൽക്ക്’ എന്നു വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്). ഒരേ വലുപ്പത്തിലുള്ള ധാരാളം കൊഴുപ്പു ഗ്ലോബ്യൂളുകൾ കാണുന്നതിനാലും ഷോർട് ചെയിൻ ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാലും വളരെ എളുപ്പത്തിൽ ദഹിക്കും. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തിനു ഗുണകരമായ ഒമേഗ-3, ഒമേഗ- 6 ഫാറ്റി ആസിഡുകളും ആട്ടിൻപാലിലുണ്ട്. ആട്ടിൻപാലിലും പശുവിൻപാലിലും ഏകദേശം ഒരേ അളവിലാണ് മാംസ്യം(പ്രോട്ടീൻ) അടങ്ങിയിട്ടുള്ളത്. ആട്ടിൻപാലിന്റെ സവിശേഷമായ ആരോഗ്യഗുണങ്ങൾ നിർണയിക്കുന്നത് അതിന്റെ പ്രോട്ടീൻ ഘടനയാണ്. പാലുമായി ബന്ധപ്പെട്ടുള്ള അലർജികൾ ഉണ്ടാക്കുന്ന ഘടകങ്ങളൊന്നും ആട്ടിൻപാലിലില്ല. ശരീരത്തിന് ആവശ്യമായ പത്തിൽ ആറ് അമിനോ ആസിഡുകളുമുണ്ടുതാനും. സോഫ്റ്റ് ചീസുകൾ നിർമിക്കാൻ ഏറ്റവും മികച്ചതും ആട്ടിൻപാൽ തന്നെ. 

ധാതുലവണങ്ങൾ, വൈറ്റമിനുകൾ

മുലപ്പാലിനെക്കാളും പശുവിൻപാലിനെക്കാളും ഉയർന്ന അളവിൽ ധാതുലവണങ്ങൾ ആട്ടിൻപാലിലുണ്ട്. കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം ക്ലോറൈഡ് എന്നിവയും ഉയർന്ന അളവിലുണ്ട്. തൈറോയിഡ് ഹോർമോണുകളുടെ പ്രവർത്തനം ഗുണകരമായി നിയന്ത്രിക്കുന്നതിൽ ആട്ടിൻപാലിന് പ്രധാന പങ്കു വഹിക്കാനാകും. ഉയർന്ന അളവിലുള്ള അയോഡിനാണ് കാരണം. തീറ്റപ്പുല്ലിലുള്ള കരോട്ടീനെ െവെറ്റമിൻ എ ആക്കാനുള്ള കഴിവ് ആടുകൾക്കുണ്ട്. അതുകൊണ്ട് വൈറ്റമിൻ എയുടെ അളവ് പശുവിൻപാലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റി ഓക്സിഡന്റ് കൂടി ആയ വൈറ്റമിൻ സിയും ഉയർന്ന തോതിലുണ്ട്.

Also read: ഷാജന്റെ സീറോ വേസ്റ്റ് ആടുവളർത്തൽ; കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ വരുമാനത്തിന് 3 in 1 ആട്ടിൻകൂട്

ADVERTISEMENT

ലാക്ടോസ് ഇൻടോളറൻസ്

പാലിലെ പഞ്ചസാരയായ ലാക്ടോസിനെ ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമാണ് ലാക്റ്റേസ്. പ്രായമേറുമ്പോൾ ഈ എൻസൈമിന്റെ അളവു ശരീരത്തിൽ കുറയുന്നു. മുതിർന്നവരിൽ കാണപ്പെടുന്ന ‘ലാക്ടോസ് ഇൻടോളറൻസി’ന്റെ കാരണമിതാണ്. വയറുവേദന, വയറിളക്കം തുടങ്ങി ദഹനസംബന്ധമായ പല അസ്വസ്ഥതകളും ഇതുമൂലമുണ്ടാകുന്നു. ആട്ടിൻ പാലിൽ ലാക്ടോസ് അളവ് പശുവിൻപാലിനെക്കാൾ കുറവാണ്; ദഹിക്കാൻ ഏളുപ്പവും.

സാനൻ ഇനം ആട്

പ്രീബയോട്ടിക് സപ്ലിമെന്റ്

പാലിൽ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള ഒലിഗോസാക്കറൈഡുകൾ പ്രീബയോട്ടിക്കായി പ്രവർത്തിക്കും (ശരീരത്തിലെ ഗുണകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയോ പ്രവർത്തനമോ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളുള്ളവയാണ് പ്രീബയോട്ടിക്സ് ഭക്ഷണങ്ങൾ).  വയറിനുള്ളിലെ ഗുണകരമായ സൂക്ഷ്മാണുക്കളെ വളർത്തുകയും രോഗകാരികളായ ബാക്റ്റീരിയകളുടെ വളർച്ച തടയുകയും വഴി ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ  പ്രീബയോട്ടിക്കുകൾക്കു കഴിയും. പശുവിൻപാലിലുള്ളതിനേക്കാൾ 4-5 മടങ്ങ് കൂടുതൽ ഒലിഗോസാക്കറൈഡുകൾ ആട്ടിൻപാലിലുണ്ട്.

ADVERTISEMENT

Also read: ഓമനിക്കാൻ ജംനാപാരി; പക്ഷേ, കരുതുന്നതെല്ലാം ശരിയല്ല

ഡെങ്കിക്കെതിരെ

സെലിനിയം എന്ന ധാതുവിന്റെ അഭാവത്തിൽ ശരീരത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന കാരണം. രോഗിയുടെ ശരീരത്തിലെ ദ്രാവകങ്ങളുടെ ബാലൻസ് നിലനിർത്താൻ ആട്ടിൻപാൽ കൊടുത്തുവരുന്നു. പിത്തരസത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കാനും പ്ലാസ്മ കൊളസ്ട്രോളിന്റെ അളവ് കുറക്ക്നും ആട്ടിൻപാൽ സഹായിക്കും. രോഗപ്രതിരോധ പ്രവർത്തനത്തിൽ സെലിനിയം പ്രധാന പങ്കു വഹിക്കുന്നുണ്ട്. പശുവിൻപാലുമായി താരതമ്യപ്പെടുത്തുമ്പോൾ 27% കൂടുതൽ സെലിനിയം ആട്ടിൻപാലിലുണ്ട്. ആന്റിബാക്ടീരിയൽ സ്വഭാവം പ്രകടിപ്പിക്കുന്നതു മൂലം അണുബാധ തടയുന്നതിനും ആട്ടിൻപാൽ ഫലപ്രദമെന്നു പഠനങ്ങൾ.

വിലാസം:

പി.എസ്.വന്ദന, ടീച്ചിങ് അസിസിറ്റന്റ്, ഡിപ്പാർട്മെന്റ് ഓഫ് ഡെയറി ടെക്നോളജി.
ഡോ. സ്മിത ജെ. ലൂക്കോസ്, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഡെയറി കെമിസ്ട്രി.
ഡോ. എം.പി.ദിവ്യ, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഡെയറി കെമിസ്ട്രി –  VKIDFT, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തി. 

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക