ഹാങ്ങിങ് ഗാർഡൻ

മനസ്സിനിണങ്ങുന്ന പൂന്തോട്ടമൊരുക്കാനും വീടും മുറ്റവുമറിഞ്ഞ് വസന്തം നിറയ്ക്കാനും ചില ഗാർഡനിങ് മന്ത്രങ്ങൾ.

∙ വീട്ടുവരാന്തയിലും തോട്ടത്തിലാകെയും ചെടികൾ പോട്ടുകളിലാക്കി തൂക്കിയിടാം. സ്പൈഡർ പ്ലാന്റ്, സ്കാൻഡൻസ് തുടങ്ങിയ ചെടികൾ ഹാങ്ങിങ് ഗാർഡനിണങ്ങും.

∙ പോട്ടുകളിൽ മാത്രമല്ല, ചിരട്ടയിലും, തടികഷണത്തിലും പഴയ ഷൂസിലുമൊക്കെ ചെടികൾ തൂക്കാം.

∙ തൂങ്ങിയാടുന്ന പൂന്തോട്ടത്തിലെ പുതിയ അംഗമാണ് എയർ ഗാർഡൻ. തിലെൻഡ്സിയ ഇനത്തിൽ പെട്ട ചെടികൾക്ക് വളരാൻ വായു മാത്രം മതി. ഒരു നൂലുപയോഗിച്ച് ഇവ തൂക്കിയിടുക മാത്രമേ ചെയ്യുന്നുള്ളൂ.

∙ മണ്ണിനു പകരം ഉപയോഗിക്കുന്ന ഫാഗ്‍നം മോസ്, ചെടിയുടെ വേരും ചേർത്ത് ബോൾ രൂപത്തിലാക്കി നൂലിൽ കോർത്തിടും. ഇതാണ് സ്ട്രിങ് ഗാർഡനുകള്‍. കാഴ്ചയിൽ ചെടിയുടെ വേരും മണ്ണും മാത്രം വായുവിൽ കിടക്കുന്നുവോ എന്ന അദ്ഭുതവും ഉണ്ടാക്കും.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺ‍സൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി