2020 ൽ എഴുതിയ അന്തർമുഖി എന്ന കഥയുടെ അവസാനത്തിൽ എം. മുകുന്ദൻ എഴുതുന്നുണ്ട് ഇത് 42 വർഷം മുമ്പു നടന്ന കഥയാണെന്ന്. ആ കഥയെക്കുറിച്ച് സ്ത്രീപക്ഷ എഴുത്തുകാരിയുടെ കമന്റും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്; പഴയ വിഷയത്തെ പുതിയ കാലവുമായി സമർഥമായി ബന്ധിപ്പിക്കാൻ വേണ്ടി. എന്നാൽ പുതിയ കാലത്തു നടന്ന ചില

2020 ൽ എഴുതിയ അന്തർമുഖി എന്ന കഥയുടെ അവസാനത്തിൽ എം. മുകുന്ദൻ എഴുതുന്നുണ്ട് ഇത് 42 വർഷം മുമ്പു നടന്ന കഥയാണെന്ന്. ആ കഥയെക്കുറിച്ച് സ്ത്രീപക്ഷ എഴുത്തുകാരിയുടെ കമന്റും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്; പഴയ വിഷയത്തെ പുതിയ കാലവുമായി സമർഥമായി ബന്ധിപ്പിക്കാൻ വേണ്ടി. എന്നാൽ പുതിയ കാലത്തു നടന്ന ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ൽ എഴുതിയ അന്തർമുഖി എന്ന കഥയുടെ അവസാനത്തിൽ എം. മുകുന്ദൻ എഴുതുന്നുണ്ട് ഇത് 42 വർഷം മുമ്പു നടന്ന കഥയാണെന്ന്. ആ കഥയെക്കുറിച്ച് സ്ത്രീപക്ഷ എഴുത്തുകാരിയുടെ കമന്റും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്; പഴയ വിഷയത്തെ പുതിയ കാലവുമായി സമർഥമായി ബന്ധിപ്പിക്കാൻ വേണ്ടി. എന്നാൽ പുതിയ കാലത്തു നടന്ന ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ൽ എഴുതിയ അന്തർമുഖി എന്ന കഥയുടെ അവസാനത്തിൽ എം. മുകുന്ദൻ എഴുതുന്നുണ്ട് ഇത് 42 വർഷം മുമ്പു നടന്ന കഥയാണെന്ന്. ആ കഥയെക്കുറിച്ച് സ്ത്രീപക്ഷ എഴുത്തുകാരിയുടെ കമന്റും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്; പഴയ വിഷയത്തെ പുതിയ കാലവുമായി സമർഥമായി ബന്ധിപ്പിക്കാൻ വേണ്ടി. എന്നാൽ പുതിയ കാലത്തു നടന്ന ചില വിവാദങ്ങളുമായി ചേർത്തുവച്ച്, ഒരുകാലത്ത് പെൺകുട്ടികൾ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു എന്ന് ആലോചിക്കാം എന്നതിനപ്പുറം സവിശേഷമായ ഒരു അനുഭൂതിയും പ്രദാനം ചെയ്യാതെ അന്തർമുഖി അവസാനിക്കുന്നു. ഒപ്പം ‘കുട്ടൻ ആശാരിയുടെ ഭാര്യമാർ’ എന്ന പുതിയ സമാഹാരത്തിലെ മറ്റു കഥകളും. 

 

ADVERTISEMENT

വിവാഹപ്രായമെത്തിയ ശ്രീപാർവതി എന്ന പെൺകുട്ടിയുടെ കഥയാണ് അന്തർമുഖി. പണ്ടു നടന്ന ഒരു സംഭവമാണിത് എന്ന് തുടക്കത്തിലേ കഥാകൃത്ത് ജാമ്യമെടുക്കുന്നുണ്ട്. ശ്രീപാർവതിക്ക് ഒരു അനുജത്തിയുമുണ്ട്– ശ്രീലക്ഷ്മി. പാർവതിയെ പെണ്ണു കാണാൻ വരുന്ന സംഭവത്തോടെയാണ് കഥ തുടങ്ങുന്നത്. വരന് ബഹ്റൈനിലാണ് ജോലി. കല്യാണം കഴിഞ്ഞാൽ ഉടൻ ഭാര്യയെയും കൊണ്ടുപോകും. നല്ല ആലോചന എന്ന് വീട്ടുകാർ ഉറപ്പിക്കുന്നു; പാർവതിയും. അവൾക്ക് വരനെ ഇഷ്ടമായി. കല്യാണം നടത്തുന്നതിൽ എതിർപ്പുമില്ല. എന്നാലും കല്യാണത്തീയതിയെക്കുറിച്ച് അമിതമായി ഉൽകണ്ഠാകുലയാകുന്നുമുണ്ട്. അച്ഛനും അമ്മയും പല തവണ അവളുടെ ആധി എന്തിനെക്കുറിച്ചെന്നറിയാൻ ശ്രമിക്കുന്നു. ഒഴിഞ്ഞുമാറുന്നതല്ലാതെ തന്നെ കാർന്നുതിന്നുന്ന വേദനയെക്കുറിച്ച് പാർവതി ഒന്നും പറയുന്നില്ല. വിവാഹ ദിനമടുക്കുന്തോറും ആധി പെരുകുകയും ചെയ്യുന്നു. ഒരു 14–ാം തീയതിയാണ് വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചിരിക്കുന്നത്. പാർവതിയുടെ വീടിന് അടുത്തുതന്നെയുള്ള ഹരീശ്വര ക്ഷേത്രത്തിൽ വച്ച്. അമ്പലത്തിൽ പോകുന്നത് മുടക്കാത്ത കുട്ടിയാണവൾ. പൊള്ളുന്ന പനിയായ നാളുകളിൽ പോലും കുളിച്ച് നല്ല സാരിയുടുത്ത് അമ്പലത്തിൽ പോയിട്ടുണ്ട്. അതേ അമ്പലത്തിൽ വച്ചാണ് ഇപ്പോൾ വിവാഹവും നടക്കാൻ പോകുന്നത്. എന്നാൽ, വിവാഹത്തിന്റെ തൊട്ടുതലേന്ന് പാർവതിയെ കാണാതാകുന്നു. തിരച്ചിലിനൊടുവിൽ വീടിനടുത്ത് ഒരു കുളത്തിൽനിന്ന് അവളെ കണ്ടെത്തുന്നു. ചലനമറ്റു കിടക്കുന്ന അവളുടെ അടിവയറ്റിൽ കുതിർന്നൊട്ടിയ സാരിക്കുമുകളിൽ കൊഴുത്ത ചുവപ്പ് പടർന്നിരുന്നു !

 

ക്ഷേത്രത്തിൽ വച്ചു നടക്കുന്ന വിവാഹദിനം തന്നെ ആർത്തവ ദിവസം ആകുമോ എന്ന പേടിയാണത്രേ പാർവതിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. അത്തരമൊരു പെണ്ണിനെക്കുറിച്ച് ഇന്നത്തെ സ്ത്രീപക്ഷ എഴുത്തുകാരി മണ്ടിപ്പെണ്ണ് എന്ന സർട്ടിഫിക്കറ്റും കൊടുക്കുന്നു. ആർത്തവം ഏതാനും ദിവസത്തേക്ക് വൈകിക്കാനുള്ള ഗുളികകൾ ഇഷ്ടം പോലെ ലഭിക്കുമെന്നറിയാതെ ജീവനൊടുക്കിയതുകൊണ്ടാണ് അവർ അവളെ പരിഹസിക്കുന്നത്. 

 

ADVERTISEMENT

കഥയുടെ ശൈലിയിൽ ഇന്നും അദ്വിതീയനാണ് എം.മുകുന്ദൻ. വിഷയം കൊണ്ട് അറുപഴഞ്ചനായ കഥ പോലും രസകരമായി ആസ്വദിച്ചു വായിപ്പിക്കുന്നു അദ്ദേഹത്തിന്റെ കിടയറ്റ ശൈലി. എന്നാൽ, ഒരു കാലത്ത് കാൽപനികതയിൽ മയങ്ങിക്കിടന്ന കഥയെ ആധുനികതയുടെ ലഹരിയാൽ തട്ടിയുണർത്തിയ അതേ മുകുന്ദൻ ഇന്ന് കഥയുടെ ആദ്യ സങ്കേതമായ റിയലിസത്തിന്റെ ചുറ്റുവട്ടത്ത് അലയുന്നപോലെയാണ് കാണുന്നത്. 

 

പുതിയ സമാഹാരത്തിലെ ഒരു കഥ പോലും എം. മുകുന്ദൻ എന്ന, മലയാളിക്ക് പരിചിതനായ എഴുത്തുകാരനെ ഓർമപ്പെടുത്തുന്നുപോലുമില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതിയ, ഹരിദ്വാറിലെ മണികൾ മുഴക്കിയ, ഈ ലോകം അതിലൊരു മനുഷ്യൻ എഴുതിയ എഴുത്തുകാരന്റെ നിഴൽ പോലുമില്ല പുതിയ കാല കഥകളിൽ. പഴഞ്ചൻ വിഷയങ്ങൾ കാലത്തിനു ചേരാത്ത രീതിയിൽ അവതരിപ്പിക്കുന്ന ഈ കഥകളിൽ ബാക്കിയാകുന്നത് ആക്ഷേപഹാസ്യത്തിന്റെ മിന്നലൊളികൾ മാത്രമാണ്. 

 

ADVERTISEMENT

ജാനകിയും ചെഖോവും എന്ന കഥയിൽ ഒരു പത്രസ്ഥാപനത്തിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ കാണാം. ആ കുട്ടിയും എഡിറ്ററും തമ്മിലുള്ള സംസാരത്തിൽ ചില രസകരമായ മുഹൂർത്തങ്ങൾ കടന്നുവരുന്നുണ്ട്. 100 വർഷം മുമ്പ് മരിച്ചുപോയ ചെഖോവുമായി പെൺകുട്ടി അഭിമുഖം നടത്തുന്നുമുണ്ട്. ഏതു ഭാഷയിൽ സംസാരിക്കണം എന്ന ചോദ്യത്തിന് ചെഖോവ് മറുപടി പറയുന്നു: 

 

ഞങ്ങൾ എഴുത്തുകാരും ചിന്തകരും പല ഭാഷകൾ സംസാരിക്കുന്നവരാ. മാർക്സിന് നൂറിലധികം ഭാഷകൾ അറിയാമായിരുന്നു. മലയാളവും ബംഗാളിയും നന്നായി പറയുമായിരുന്നു. ഇപ്പോൾ അദ്ദേഹം ബംഗാളി ഭാഷ പറയാറില്ല. മറന്നുപോയി. 

 

മാക്സിം ഗോർക്കി തന്നേക്കാൾ നന്നായി മലയാളം പറയുമെന്നു പറയുന്ന ചെഖോവ്, റഷ്യക്കാരേക്കാൾ നിന്നായി മലയാളം പറയുന്ന മറ്റൊരു എഴുത്തുകാരനെക്കുറിച്ചും പറയുന്നുണ്ട് :പൗലോ കൊയ്‍ലോ. 

 

 

Content Summary: Kuttan Asariyute Bharyamar book written by M Mukundan