സുഗതകുമാരിക്ക് ഒഎൻവി സാഹിത്യ പുരസ്കാരം

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഒഎൻവി സാഹിത്യ പുരസ്കാരം (മൂന്നുലക്ഷം രൂപ) സുഗതകുമാരിക്കു നൽകുമെന്നു ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. കണ്ണീരിന്റെ വിശുദ്ധിയുള്ള സുഗതകുമാരിക്കവിത മലയാള കാവ്യധാരയെ നവീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിച്ച ചൈതന്യാത്മകമായ പങ്കു ചരിത്രപ്രധാനമാണെന്നു പുരസ്കാര നിർണയസമിതി അഭിപ്രായപ്പെട്ടു.

യുവപ്രതിഭാ പുരസ്കാരം (25,000 രൂപ വീതം) ആര്യാ ഗോപിയുടെ ‘അവസാനത്തെ മനുഷ്യൻ’, സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷരം’ എന്നീ കൃതികൾ നേടി. ഒ.എൻ.വി.കുറുപ്പിന്റെ ജന്മദിനമായ 27നു ടഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.