ആധുനിക ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന മോപ്പസാങ്ങിന്റെ പ്രശസ്തമായ കഥയാണു ദത്തുപുത്രന്‍. ഫ്രഞ്ച് കഥാകാരനായ ഗെയ്ഥേ മോപ്പസാങ്ങിന്റെ ചെറുകഥാസ്വാധീനം ‌വിവിധ ഭാഷകളിലെ കഥാശാഖകളിൽ തെളിഞ്ഞുകാണാം. കടൽ തീരത്തെ വിശ്രമ കേന്ദ്രത്തോടു ചേർന്നാണു കഥ നടക്കുന്നത്. മുഖാമുഖം രണ്ടു കുടിലുകൾ. തുവാഷെസ്, വല്ലിൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന മോപ്പസാങ്ങിന്റെ പ്രശസ്തമായ കഥയാണു ദത്തുപുത്രന്‍. ഫ്രഞ്ച് കഥാകാരനായ ഗെയ്ഥേ മോപ്പസാങ്ങിന്റെ ചെറുകഥാസ്വാധീനം ‌വിവിധ ഭാഷകളിലെ കഥാശാഖകളിൽ തെളിഞ്ഞുകാണാം. കടൽ തീരത്തെ വിശ്രമ കേന്ദ്രത്തോടു ചേർന്നാണു കഥ നടക്കുന്നത്. മുഖാമുഖം രണ്ടു കുടിലുകൾ. തുവാഷെസ്, വല്ലിൻസ് എന്നിങ്ങനെയാണ് ആ വീടുകളുടെ പേര്. രണ്ടു കുടുംബത്തിലും 3 കുട്ടികൾ വീതം. ഒന്നരവയസ്സാണ് ഇളയ കുട്ടികളുടെ പ്രായം. 

ADVERTISEMENT

ഗെയ്ഥേ മോപ്പസാങ്ങ്

മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ കുട്ടിക്കൂട്ടം വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കും. ഒരു ദിവസം മദാം ഹെൻറി ദ് ഹുബിയേഴ്സ് എന്ന യുവതിയും അവരുടെ ഭർത്താവ് ഹെൻറിയും ആ വഴി വന്നു. മക്കളില്ലാത്ത ദമ്പതിമാരായിരുന്നു അവർ. മദാം ഹെൻറി കുട്ടികൾ കളിക്കുന്നതു കണ്ട് കുതിരപ്പുറത്തുനിന്നിറങ്ങി കുട്ടികൾക്കൊപ്പം ചെളിയിലും പൊടിയിലും കളിച്ചു. ഒപ്പം അവർക്കും മാതാപിതാക്കൾക്കുമായി മിഠായികളും ചോക്കലേറ്റും നൽകി. കുട്ടികളെ കാണാനായി മദാം ഹെൻറി എല്ലാ ദിവസവും പ്രദേശത്ത് എത്താൻ തുടങ്ങി. ആ കുട്ടികളെ പിരിയാൻ വയ്യാത്ത അവസ്ഥയിലേക്കു കാര്യങ്ങൾ നീണ്ടു. 

ADVERTISEMENT

ഇളയ കുട്ടികളിൽ ആരെയെങ്കിലും ഒരാളെ ദത്തെടുക്കണമെന്ന മോഹം അവരിൽ കൂടിക്കൂടി വന്നു. അങ്ങനെ ഒരു ദിവസം മദാം ഹെൻറിയും ഭർത്താവും തുവാഷെസ് കുടുംബത്തിലെത്തി ഇളയ കുഞ്ഞായ ചാർലോട്ടിനെ ദത്തെടുക്കാനുള്ള ആഗ്രഹം അറിയിച്ചു. പ്രതിമാസം 100ഫ്രാങ്ക് മാതാപിതാക്കൾക്കു പെൻഷനായി നൽകാമെന്നും അറിയിച്ചു. എന്നാൽ തങ്ങളുടെ മക്കൾ വിൽപനയ്ക്കുള്ളവയല്ല എന്നായിരുന്നു അവരുടെ മറുപടി. ശകാര വാക്കുകളോടെ ആ ദമ്പതികളെ അവർ മടക്കിയയച്ചു. അപമാനിതയായെങ്കിലും ആഗ്രഹത്തെ തുടർന്ന് വല്ലിൻസ് കുടുംബത്തിലും ചെന്നു. 

ADVERTISEMENT

120 ഫ്രാങ്ക് പെൻഷനായി നൽകും എന്ന വാക്കിൽ അവർ ഇളയ മകനായ ജീനിനെ ദത്തു നൽകി. വല്ലിൻസ് കുടുംബം മകനെ ദത്തുകൊടുത്തതിനെ തുടർന്നു ലഭിച്ചു തുടങ്ങിയ പെൻഷൻ തുക കൊണ്ട് നന്നായി ജീവിക്കാൻ തുടങ്ങി. എന്നാൽ തുവാഷെസ് കുടുംബം പിന്നെയും പട്ടിണിയിൽ തുടര്‍ന്നു. വർഷങ്ങൾ കടന്നു പോയി തുവാഷെസ് കുടുംബത്തിലെ മൂത്ത മകൻ പട്ടാളത്തിൽ ചേർന്നു. അതോടെ ഇളയ മകൻ ചാർലോട്ടിന്റെ ചുമലിലായി കുടുംബ ഭാരം. അങ്ങനെയിരിക്കെ ഒരു ദിവസം കുതിരകളെ പൂട്ടിയ ഒരു വലിയ വണ്ടിയിൽ സുന്ദരനായ ഒരു യുവാവും അവന്റെ അമ്മയും അവരുടെ വീടിനു സമീപത്തേക്ക് എത്തി. അത് ജീൻ ആയിരുന്നു. അയാൾ തന്റെ അച്ഛനെയും അമ്മയെയും കാണാനായി വളർത്തമ്മയ്ക്കൊപ്പം എത്തിയതാണ്.

 ജീനിന്റെ ജീവിത നിലവാരം മാറിയതു സ്വന്തം കണ്ണാൽ കാണാനിടയായ ചാർലോട്ട് തകർന്നുപോയി. ചെറുപ്പത്തിൽ തനിക്കു വന്ന സൗഭാഗ്യം മാതാപിതാക്കൾ തട്ടിത്തകർത്തെന്ന് ആരോപിച്ച് അയാൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. അയാൾ വീടന്റെ പടി കടക്കുമ്പോൾ വല്ലിൻസ് കുടുംബത്തിൽ മകൻ തിരിച്ചെത്തിയതിന്റെ ആഘോഷം നടക്കുകയായിരുന്നു.

English Summary :  Kathalokam Column - The Adopted Son by Guy de Maupassant