പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ കല്യാണക്കഥ കേൾക്കാൻ രസമാണ്. കല്യാണസമയത്തു വധുവിനു പ്രായം 12. കുഞ്ഞബ്ദുല്ലയ്ക്ക് ഇരുപത്തിരണ്ടും. കന്യാദാനവും അന്നദാനവും കഴിഞ്ഞു പടിയിറങ്ങുമ്പോൾ വധുവിന്റെ പിതാവ് അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു: ‘അവളെ നീ കണ്ടില്ല അല്ലേ. സാരമാക്കേണ്ട. അവളെ ഒരു നാൾ ഞാൻ കാണിച്ചു തരാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ കല്യാണക്കഥ കേൾക്കാൻ രസമാണ്. കല്യാണസമയത്തു വധുവിനു പ്രായം 12. കുഞ്ഞബ്ദുല്ലയ്ക്ക് ഇരുപത്തിരണ്ടും. കന്യാദാനവും അന്നദാനവും കഴിഞ്ഞു പടിയിറങ്ങുമ്പോൾ വധുവിന്റെ പിതാവ് അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു: ‘അവളെ നീ കണ്ടില്ല അല്ലേ. സാരമാക്കേണ്ട. അവളെ ഒരു നാൾ ഞാൻ കാണിച്ചു തരാം. അവൾ വയസ്സറിയിക്കട്ടെ.’ പിന്നെ അഞ്ചു വർഷത്തിനു ശേഷമാണു വധുവിനെ ആദ്യമായി കണ്ടത്!

തനിക്കു ജനനത്തീയതി ഇല്ലെന്നു പുനത്തിൽ പറയും. ഉമ്മയുടെ പ്രസവസമയത്ത് ഇരുട്ടിൽ ഈറ്റപ്പുരയുടെ വാതിലിൽ മാവിന്റെ കമ്പുകൊണ്ടാണു തീയതി എഴുതിയിരുന്നത്. അറ്റകുറ്റപ്പണിക്കായി ആ വാതിൽ നീക്കിയപ്പോൾ ജനനത്തീയതി നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം ആത്മകഥയ്ക്ക് ‘നഷ്ടജാതകം’ എന്നു പേരിട്ടത്.

ADVERTISEMENT

മലയാളത്തിന്റെ ‘കുഞ്ഞിക്ക’

ചെറുപ്പംതൊട്ടേ കുഞ്ഞബ്ദുല്ലയ്ക്കു വായനയും കഥയെഴുത്തും ശീലമായിരുന്നു. വലിയ സാഹിത്യകാരനാകണമെന്ന മോഹത്തിൽ എംഎ മലയാളം പഠിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ തകിടം മറിച്ചത് എം.എൻ.വിജയനുമായുള്ള കൂടിക്കാഴ്ചയാണ്. എംഎയുടെ അപേക്ഷാഫോമുമായി അദ്ദേഹം എം.എൻ.വിജയന്റെ മുറിയിലേക്കു കയറിച്ചെന്നു. ഫോം വാങ്ങി നോക്കിയ വിജയൻ മാഷ് അതു ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ എറിഞ്ഞശേഷം പറഞ്ഞു: ‘കുഞ്ഞബ്ദുല്ല മെഡിക്കൽ കോളജിൽ ചേർന്നോളൂ. ഒരു ഡോക്ടറായി തിരിച്ചുവരൂ. ഒരുപാടു കഥകൾ എഴുതാനുണ്ടാകും. അങ്ങനെയാണു തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്നു ബിരുദം നേടിയ കുഞ്ഞബ്ദുല്ല അലിഗഡ് മുസ്ലിം സർവകലാശാലയിൽനിന്ന് എംബിബിഎസ് പാസായി ഡോക്ടറാകുന്നതും അനുഭവങ്ങളുടെ മരുന്നു പുരട്ടിയ ഒട്ടേറെ കഥകളെഴുതി സാഹിത്യലോകത്ത് ഇരിപ്പിടം നേടുന്നതും. അടുപ്പമുള്ളവരുടെ ‘കുഞ്ഞിക്ക’ ആയിരുന്നു കുഞ്ഞബ്ദുല്ല..

ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ല

∙ജനനം: 1940 ഏപ്രിൽ 3നു കോഴിക്കോട് വടകരയ്ക്കടുത്തു മടപ്പള്ളിയിൽ

ADVERTISEMENT

∙മരണം: 2017 ഒക്ടോബർ 27ന്

∙പിതാവ്: മമ്മു

∙മാതാവ്: സൈന

∙ഭാര്യ : അലീമ

ADVERTISEMENT

∙മക്കൾ: ഡോ. നവാബ്, ആസാദ്, നാസിമ

∙‘കത്തി’ എന്ന സിനിമയ്ക്കു തിരക്കഥയും സംഭാഷണവും രചിച്ചു.

∙മൂന്നു തവണ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെയും 1997ൽ ദേശീയ ചലച്ചിത്ര അവാർഡിന്റെയും കമ്മിറ്റിയിൽ അംഗമായി.

∙2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ബേപ്പൂർ മണ്ഡലത്തിൽ മത്സരിച്ചു.

∙പ്രധാന കൃതികൾ
സ്മാരകശിലകൾ, മരുന്ന്, വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ, കന്യാവനങ്ങൾ, അലിഗഡിലെ തടവുകാരൻ, സൂര്യൻ, കത്തി, പരലോകം, മലമുകളിലെ അബ്ദുള്ള, ദുഃഖിതർക്കൊരു പൂമരം, സതി, തെറ്റുകൾ, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, കാലാൾപടയുടെ വരവ്, അജ്ഞാതൻ, കാമപ്പൂക്കൾ, പാപിയുടെ കുപ്പായം, നടപ്പാതകൾ, കാണികളുടെ പാവകൾ, അഗ്നിക്കിനാവുകൾ, കണ്ണാടിവീടുകൾ.

∙പ്രധാന പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, കേരള സാഹിത്യ അക്കാദമി അവാർഡ്, വിശ്വദീപം പുരസ്കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡ്, മുട്ടത്തുവർക്കി സ്മാരക അവാർഡ്. 

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽവീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Atmakathayanam Column : Punathil Kunjabdulla