പ്രതീക്ഷകളുടെ മാലാഖമാർ (കവിത) തൂമഞ്ഞു പോലുള്ള ചേലയുടുത്തു.... തൂമന്ദഹാസം ചുണ്ടിൽ നിറച്ചു. എന്നിലെ വ്യാധിയിൽ....പാണി ദലങ്ങളാൽ.. മമതതൻ മലര് പൊഴിച്ചവളെ.... കരുണാ വിലോചനേ...കാരുണ്യ വാരിധേ... ലോകൈക മാതാവേ...കൈതൊഴുന്നേ. നൊന്തു പെറ്റൊരെൻമ്മയില്ലരികത്തു.. വെന്തു പോറ്റിയ താതാനില്ല. ഈ മഹാവ്യാധിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷകളുടെ മാലാഖമാർ (കവിത)

തൂമഞ്ഞു പോലുള്ള ചേലയുടുത്തു....

ADVERTISEMENT

തൂമന്ദഹാസം ചുണ്ടിൽ നിറച്ചു.

എന്നിലെ വ്യാധിയിൽ....പാണി ദലങ്ങളാൽ.. 

മമതതൻ മലര് പൊഴിച്ചവളെ....

കരുണാ വിലോചനേ...കാരുണ്യ വാരിധേ...

ADVERTISEMENT

ലോകൈക മാതാവേ...കൈതൊഴുന്നേ. 

നൊന്തു പെറ്റൊരെൻമ്മയില്ലരികത്തു..

വെന്തു പോറ്റിയ താതാനില്ല.

ADVERTISEMENT

ഈ മഹാവ്യാധിയിൽ ഞാൻ ഞാനെരിഞ്ഞീടുമ്പോൾ...

പുത്ര കളത്രാദി കൂടെയില്ല.

ഏതോ പുനർജന്മ കർമ്മനിയോഗങ്ങൾ..

വിടരും പുലരിയിൽ...കൊഴിയും രജനിയിൽ..

വന്നു ചൊരിഞ്ഞു നീ മാതൃവാത്സല്യമായ്.

കരുണാ വിലോചനെ....കാരുണ്യ വാരിധേ....

ലോകൈക മാതാവേ....കൈതൊഴുന്നേ.

ഉരുകുന്ന വ്യഥകളിൽ....കുതിർന്ന കണ്‍പീലികള്‍..

മൂകമായ് വിങ്ങും നിൻ നൊമ്പര ചിന്തുകൾ.

നൊന്തു പെറ്റൊരു ഉണ്ണിക്കു പോലും....

മാറിലൂറുന്ന സ്‌നേഹം ചുരത്താതെ.

മർത്യജീവിതം മുന്നിൽ പിടയുമ്പോൾ....

കർമ്മബോധത്താൽ ഉൾകണ്ണുകെട്ടി നീ.

മൃത്യുവെന്ന ദുഃഖവിഭ്രാന്തിയിൽ....

ഈ ശരശയ്യയിൽ പ്രാണനായ് കേഴുമ്പോൾ.

ഈ മഹാവ്യാധിതൻ ശാപമോക്ഷത്തിനായ്....

മൃതസഞ്ജീവനി മന്ത്രം പകർന്നോളെ.

കരുണാ വിലോചനെ....കാരുണ്യ വാരിധേ....

ലോകൈക മാതാവേ....കൈതൊഴുന്നേ.

എന്നിലെ പ്രാണനെ വാരിപ്പുണർന്നു ഞാനീ...

ആതുരശാലതൻ കവാടം കടക്കവേ.

മറ്റൊരു പ്രാണസമാപ്തിക്കു മുന്നേ...

ധർമ്മരക്ഷോപായം തേടി അകന്നോളെ.

കരുണാ വിലോചനെ....കാരുണ്യ വാരിധേ...

ലോകൈക മാതാവേ.....കൈതൊഴുന്നേ.

English Summary : Pratheekshakalude Malakhamar Poem By K.B Vinod