വാളയാര്‍ പെണ്‍കുട്ടികള്‍ (കവിത)അമ്മേ...നീതി തന്‍ അമ്മേ...സത്യദേവതേ, ധര്‍മ്മദേവതേ നീ കാണുന്നുവോയീ-കാടിന്‍റെ മക്കള്‍ തന്‍ കണ്ണുനീര്‍ കഥ.രണ്ടുപെണ്‍കിടാത്തികള്‍, ഓമനത്തുമ്പികള്‍ഒരുപാടുയരാന്‍ കിനാവു കണ്ടു....നെഞ്ചിലെ നോവാരുമറിയാതൊളിപ്പിച്ചുസങ്കടകാറ്റേറ്റു വീഴാതെ നിന്നു....കുഞ്ഞുടല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാര്‍ പെണ്‍കുട്ടികള്‍ (കവിത)

ADVERTISEMENT

അമ്മേ...നീതി തന്‍ അമ്മേ...

സത്യദേവതേ, ധര്‍മ്മദേവതേ നീ കാണുന്നുവോയീ-

കാടിന്‍റെ മക്കള്‍ തന്‍ കണ്ണുനീര്‍ കഥ. 

രണ്ടുപെണ്‍കിടാത്തികള്‍, ഓമനത്തുമ്പികള്‍

ADVERTISEMENT

ഒരുപാടുയരാന്‍ കിനാവു കണ്ടു....

നെഞ്ചിലെ നോവാരുമറിയാതൊളിപ്പിച്ചു

സങ്കടകാറ്റേറ്റു വീഴാതെ നിന്നു....

ADVERTISEMENT

കുഞ്ഞുടല്‍ കാമ്പിനെ തിന്നുവാന്‍ രാക്ഷസന്‍

കാമവെറി പൂണ്ടു വന്നനേരം

കരങ്ങള്‍ ഉയര്‍ത്തി ഒരു താങ്ങുതേടി

കണ്ണുനീരാറായി മാറിഞങ്ങള്‍

കാട്ടാളന്മാരുടെ മൃത്യുതന്‍ കൈകളില്‍

അവസാനശ്വാസത്തിനായ് പിടയുമ്പോഴും

ഊഴമിട്ടെത്തി ജീവന്‍ പകുത്തവര്‍

കയറാലെ ചാര്‍ത്തി മൃത്യുമാല്യം (2) 

കണ്ണുകലങ്ങി, നാവു വരണ്ടു ചുണ്ടിലോ സങ്കടം - 

മാത്രമായിബോധം മറഞ്ഞു, ഹൃദയം കരഞ്ഞു, പ്രാണനും 

പോകാന്‍ പിടഞ്ഞുപിന്നെ

കാലത്തിന്‍ യാത്രയില്‍ മൂടിപ്പുതച്ചു കണ്ണുനീര്‍തുള്ളിയായ്

മാറി ഞങ്ങള്‍

പടുതിരി കത്തി കരിഞ്ഞുപോയ് രണ്ടു ജന്മങ്ങളെങ്കിലും

ഓര്‍ക്കുക ഞങ്ങള്‍ക്കും ജീവിക്കുവാന്‍ കൊതിയായിരുന്നു

നീതി ദേവതേ, നിന്‍ ധര്‍മ്മമീ മട്ടില്ലെങ്കില്‍ 

വേണ്ട ഞങ്ങള്‍ക്കു നിന്‍റെ നീതി

ക്രൂരതന്‍ കളിപ്പാട്ടങ്ങളാകുവാന്‍

ചൊല്ലൂ, ഞങ്ങള്‍ എന്തപരാധം ചെയ്തു

നെഞ്ചകം വിങ്ങുന്ന ദുഃഖങ്ങളും

വ്യര്‍ഥമായൊരീ രണ്ടു ജന്മങ്ങളും

മരവിച്ചതനുവായി, വെള്ള പുതപ്പിട്ടു, 

മൃത്യുതന്‍ കൈകളില്‍ ചേര്‍ന്നുപോയി (2) 

Content Summary: Writers Blog - Walayar Penkuttikal - Poem by Deepa Jayaraj